'ആ ചോദ്യങ്ങൾക്ക് പിന്തുണ', സിജെപിയെ പിന്തുണച്ചും പോലീസിനെ വിമർശിച്ചും മുൻ ബിജെപി അധ്യക്ഷൻ അണ്ണാമലൈ
ചെന്നൈ: കോക്രോച്ച് ജനതാ പാര്‍ട്ടിയെ പിന്തുണച്ചും ഡല്‍ഹി പോലീസിനെ വിമര്‍ശിച്ചും മുന്‍ തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ. സിജെപി നേതാക്കളായ സൗരവ് ദാസിനേയും അശുതോഷ് റങ്കയേയും 5 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും അതിന് ശേഷം കസ്റ്റഡി കാലാവധി 2 ദിവസത്തേക്ക് കൂടി നീട്ടുകയും ചെയ്ത നടപടിയുടെ പശ്ചാത്തലത്തിലാണ് മുന്‍ ബിജെപി നേതാവിന്റെ പ്രതികരണം.
സിജെപി നേതാക്കള്‍ കസ്റ്റഡിയില്‍ തന്നെ തുടരുന്നത് രാജ്യത്തെ നിയമവ്യവസ്ഥയെ കുറിച്ച് ചില ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ടെന്ന് കെ അണ്ണാമലൈ മാധ്യമങ്ങളോട് പ്രതികരിച്ചു. എനിക്ക് കുറച്ച് ആശങ്ക ഇക്കാര്യത്തിലുണ്ട്. ഡല്‍ഹി പോലീസ് നിയമം കയ്യിലെടുത്തിട്ടുണ്ട് എന്നാണ് കരുതുന്നത്.
സിജെപിയുടെ ചില പ്രതിഷേധ രീതികളോട് തനിക്ക് എതിര്‍പ്പ് ഉണ്ടാകാം. ചില നീക്കങ്ങളോട് യോജിക്കുന്നുണ്ടാകില്ല, അതൊക്കെ വേറെ വിഷയമാണ്. പക്ഷേ അവര്‍ ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്ന ചോദ്യങ്ങളുടെ കാര്യത്തില്‍ പൂര്‍ണമായും സിജെപിയെ പിന്തുണയ്ക്കുന്നു, കെ അണ്ണാമലൈ പറഞ്ഞു.

സര്‍ക്കാരാണ് ഉത്തരം പറയേണ്ടത്. പക്ഷേ അതിന് പകരം അവരെ അറസ്റ്റ് ചെയ്യുകയും ജയില്‍ കസ്റ്റഡി നീട്ടുകയും ചെയ്യുന്നതിലൂടെ സിജെപി നേതാക്കളെ കൂടുതല്‍ കരുത്തരാക്കുക മാത്രമാണ് ചെയ്യുന്നത്. ഡല്‍ഹി പോലീസ് സേവനമല്ല ചെയ്യുന്നത് എന്ന് പറയേണ്ടി വരും, അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് എസ്‌ഐആര്‍ നടപടിയ്‌ക്കെതിരെ ചോദ്യമുയര്‍ത്താനുളള എല്ലാ അവകാശവും ഉണ്ടെന്നും മുന്‍ ബിജെപി നേതാവ് പറഞ്ഞു.
ജന്തർ മന്തർ സമരവേദിയല്ലെന്ന തീരുമാനത്തിന് പിറകെ അവിടേക്ക് പതാകയുമായി കയറുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതിനാണ് അശുതോഷ് റാങ്കയേയും സൌരവ് ദാസിനേയും ദില്ലി പോലീസ് കസ്റ്റഡിയിലെടുക്കുകയും ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തതത്. തുടർന്ന് കോടതി ഇവരെ 5 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഞായറാഴ്ച കസ്റ്റഡി കാലാവധി അവസാനിച്ചുവെങ്കിലും കസ്റ്റഡി നീട്ടണമെന്ന പോലീസ് ആവശ്യം പരിഗണിച്ച് രണ്ട് ദിവസത്തേക്ക് കൂടി കസ്റ്റഡി നീട്ടുകയാണ് ഉണ്ടായത്. മുകളിൽ നിന്നുളള ഓർഡർ പ്രകാരം മനപ്പൂർവ്വം ഇവരെ റീലീസ് െചെയ്യുന്നത് വൈകിപ്പിക്കുകയാണ് എന്നാണ് സിജെപി നേതൃത്വം ആരോപിക്കുന്നത്.


Click it and Unblock the Notifications
