കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുക്കിയ നേപ്പാൾ മാപ്പിനെ പിന്തുണച്ചു, മനീഷ കൊയ്‌രാളയ്‌ക്കെതിരെ സൈബർ ആക്രമണം; ഒടുവിൽ നടി പറഞ്ഞത്..!

Google Oneindia Malayalam News

മുംബൈ: ഇന്ത്യയുടെ ഭൂപ്രദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പുറത്തിറക്കിയ നേപ്പാളിന്റെ പുതിയ ഭുപടത്തെ അനുകൂലിച്ച നടി മനീഷ് കൊയ്‌രാളയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നു. നമ്മുടെ കൊച്ചു രാജ്യത്തിന്റെ അഭിമാനം കാത്ത് സൂക്ഷിച്ചതിന് നന്ദി, മൂന്ന് മഹത്തായ രാഷ്ട്രങ്ങള്‍ തമ്മിലുള്ള പരസ്പര ബഹുമാനത്തതയും സമാധാനപരവുമായ സംഭാഷണത്തിനായി കാത്തിരിക്കുന്നു എന്നാണ് മനീഷ് കൊയ്‌രാള മാപ്പിനെ പിന്തുണച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്. നേപ്പാള്‍ വിദേശകാര്യമന്ത്രിയുടെ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് ഇങ്ങനെ ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ താരത്തിന് നേരെ പരിഹാസങ്ങളും ട്രോളുകളും ഉയരുകയായിരുന്നു.

manisha

Recommended Video

cmsvideo
'ചൗക്കിദാര്‍ ചൈനീസ് ഹെ'; മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് | Oneindia Malayalam

മനീഷ കൊയ്‌രാള തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്കെതിരെ ഉയരുന്ന ട്രോളുകളും പരിഹാസങ്ങളും അതിര് കടക്കുന്നുവെന്നാണ് താരം പറയുന്നത്. എന്നാല്‍ ഇതിന് പിന്നാലെ താരം മറ്റൊരു ട്വീറ്റുമായി രംഗത്തെത്തി. നമ്മള്‍ ഈ സാഹചര്യത്തില്‍ ഒരുമിച്ചാണെന്നും രണ്ട് സര്‍ക്കാരുകള്‍ തമ്മില്‍ പ്രശ്‌നം ചേര്‍ന്ന് പരിഹരിക്കട്ടയെന്നും ആ സമയത്ത് നമ്മള്‍ക്ക് പ്രതീക്ഷ കൈവിടാതെ ഇരിക്കാം. ആക്രമണാത്മക സ്വഭാവം ഉപേക്ഷിക്കണമെന്നും അനാദരവ് കാണിക്കുന്നത് അവസാനിപ്പിക്കണമെന്നും മനീഷ് ട്വീറ്ററില്‍ കുറിച്ചു. സൈബര്‍ ആക്രമണത്തില്‍ സഹികെട്ടതോടെയാണ് താരം വിമര്‍കരോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പുതിയ ഭൂപടം സംബന്ധിച്ച ഭരണഘടനാ ഭേദഗതി ബില്ല് നേപ്പാള്‍ പാര്‍ലമെന്റിന്റെ അധോസഭ പാസാക്കിയത്. ഇനി ഉപരിസഭ പാസാക്കുകയും പ്രസിഡന്റ് ഒപ്പുവയ്ക്കുക കൂടി ചെയ്താല്‍ ബില്ല് നിയമമാകും. ഇന്ത്യയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് നേപ്പാള്‍ സര്‍ക്കാരിന്റെ നടപടി. നേപ്പാള്‍ പാര്‍ലമെന്റ് ഐക്യകണ്ഠ്യേനയാണ് ബില്ല് പാസാക്കിയത്.

ഉത്തരാഖണ്ഡിന്റെയും ബിഹാറിന്റെയും ഭാഗമാണെന്ന് ഇന്ത്യ പറയുന്ന ചില സ്ഥലങ്ങളും നേപ്പാളിന്റെ പുതിയ മാപ്പില്‍ ഇടംപിടിച്ചിട്ടുണ്ട്. നേപ്പാളിന്റെ വാദത്തിന് ചരിത്ര പരമായ തെളിവുകള്‍ ഇല്ലെന്നും അതുകൊണ്ടുതന്നെ പുതിയ ഭൂപടം നിലനില്‍ക്കില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞിരുന്നു. ലിപുലേഖ്, കാലാപാനി, ലിംപിയാധുര തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങള്‍ നേപ്പാളിന്റെതായിട്ടാണ് പുതിയ ഭൂപടത്തില്‍ കാണിച്ചിരിക്കുന്നത്. ചര്‍ച്ചയിലൂടെ വിഷയത്തില്‍ പരിഹാരം കാണാന്‍ നേപ്പാള്‍ തയ്യാറാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഏകപക്ഷീയമായ തീരുമാനം ഒരിക്കലും അംഗീകരിക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.

12 മണിക്കൂര്‍ നീണ്ട സൈനിക തല ചര്‍ച്ച, ഇന്ത്യയുടെ നിലപാട് ചൈനയെ അറിയിച്ചു; അടുത്ത നീക്കം..?12 മണിക്കൂര്‍ നീണ്ട സൈനിക തല ചര്‍ച്ച, ഇന്ത്യയുടെ നിലപാട് ചൈനയെ അറിയിച്ചു; അടുത്ത നീക്കം..?

English summary
Supported the updated Nepal map, Actress Manisha Koirala face cyber attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X