കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ക്ലാര' റെബല്‍ അല്ല! ബിജെപിയിലേക്ക്? സുമലതയ്ക്കായി മാണ്ഡ്യ സീറ്റ് ഒഴിച്ചിട്ട് ബിജെപി

  • By
Google Oneindia Malayalam News

ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കവെ കോണ്‍ഗ്രസ്-ജെഡിഎസ് സീറ്റ് തര്‍ക്കം മുറുകുകയാണ്. 10 സീറ്റുകള്‍ എന്ന ആവശ്യത്തില്‍ ദള്‍ ഉറച്ച് നില്‍ക്കുകയാണ്. അതിനിടെ കീറാമുട്ടിയായിരിക്കുകയാണ് ദളിന്‍റെ സിറ്റിങ്ങ് സീറ്റായ മാണ്ഡ്യ. മാണ്ഡ്യയില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ തന്നെ മത്സരിക്കണമെന്ന വാശിയിലാണ് അന്തരിച്ച കോണ്‍ഗ്രസ് നേതാവിന്‍റെ ഭാര്യയും നടിയുമായ സുമലത.എന്നാല്‍ കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെ മത്സരിപ്പിക്കാനുള്ള ഇവിടെ നീക്കത്തിലാണ് ദള്‍. ഇതോടെ കോണ്‍ഗ്രസ് സുമലതയെ തഴഞ്ഞു.

പിന്നാലെ സുമലത സ്വതന്ത്രയായി മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ബിജെപി അവസരം മുതലെടുത്തതോടെ മാണ്ഡ്യയില്‍ കളിമാറുകയാണ്. സുമലത ബിജെപി ടിക്കറ്റില്‍ മത്സരിച്ചേക്കാന്‍ സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. വിശദാംശങ്ങളിലേക്ക്

മാണ്ഡ്യ വിടാതെ സുമലത

മാണ്ഡ്യ വിടാതെ സുമലത

അംബരീഷിന്‍റെ മരണത്തോടെയാണ് മാണ്ഡ്യയില്‍ മത്സരിച്ച് രാഷ്ട്രീയ രംഗപ്രവേശനം നടത്താന്‍ നടി കൂടിയായ സുമലത തിരുമാനിച്ചത്. സുമലതയുടെ സ്ഥാനാര്‍ത്ഥിത്വത്തിനായി അംബരീഷിന്‍റെ ഫാന്‍സും പ്രാദേശിക നേതാക്കളും അനുയായികളും രംഗത്തെത്തിയിരുന്നു.

പിന്തുണച്ച് പ്രാദേശിക നേതാക്കള്‍

പിന്തുണച്ച് പ്രാദേശിക നേതാക്കള്‍

അംബരീഷിന് വലിയ സ്വാധീനമുള്ള മണ്ഡലമാണ് മാണ്ഡ്യ. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാനാണ് സുമലത ആദ്യം താത്പര്യം പ്രകടിപ്പിച്ചിരുന്നത്. മാണ്ഡ്യയിലെ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെ പിന്തുണയും സുമലതയ്ക്കുണ്ട്.

വിട്ടുകൊടുക്കില്ല

വിട്ടുകൊടുക്കില്ല

എന്നാല്‍ തങ്ങള്‍ക്ക് ഏറ്റവും സ്വാധീനമുള്ള മണ്ഡലമായ മാണ്ഡ്യ വിട്ട് നല്‍കാന്‍ ദള്‍ തയ്യാറായില്ല. മാത്രമല്ല ഇവിടെ കുമാരസ്വാമിയുടെ മകന്‍ നിഖിലിനെ മത്സരിപ്പിക്കണമെന്നാണ് ദള്‍ തിരുമാനം. നിഖിലിന്‍റെ രാഷ്ട്രീയ പ്രവേശനം മാണ്ഡ്യയിലൂടെ വേണമെന്നും ദള്‍ കണക്ക് കൂട്ടുന്നു.

പ്രതികരിച്ചില്ല

പ്രതികരിച്ചില്ല

ഇതോടെ കോണ്‍ഗ്രസിനും ദളിന്‍റെ തിരുമാനത്തിന് വഴങ്ങേണ്ടി വന്നു.അതേസമയം കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ ദളിന് വേണ്ടി മണ്ഡലത്തില്‍ പ്രചരണത്തിന് ഇറങ്ങില്ലെന്ന് വ്യക്തമാക്കിയെങ്കിലും കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

വഴങ്ങില്ല

വഴങ്ങില്ല

അതേസമയം മാണ്ഡ്യയില്‍ നിന്നും പിന്‍മാറില്ലെന്ന നിലപാടാണ് സുമലത സ്വീകരിച്ചിരിക്കുന്നത്. ബെംഗളൂര്‍ സെന്‍ട്രെല്‍ ഉള്‍പ്പെടെ വാഗ്ദാനം ചെയ്ത് സുമലതയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും സുമലത വഴങ്ങിയില്ല.

മാണ്ഡ്യ വേണം

മാണ്ഡ്യ വേണം

ഏതെങ്കിലും പദവിയല്ല തന്‍റെ ലക്ഷ്യം, തന്‍റെ ആവശ്യം വ്യക്തമാണ്. മാണ്ഡ്യയില്‍ നിന്ന് മത്സരിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. അംബരീഷിനെ ഇഷ്ടപ്പെടുന്നവരും അങ്ങനെയാണ് ആഗ്രഹിക്കുന്നത്. എനിക്ക് ആരേയും ഭയമില്ല, തനിക്ക് മാണ്ഡ്യ തന്നെ വേണം, സുമലത പറഞ്ഞു.

കളി തുടങ്ങി ബിജെപി

കളി തുടങ്ങി ബിജെപി

അതേസമയം കോണ്‍ഗ്രസ് സുമലതയെ തഴഞ്ഞതോടെ നടിയെ ബിജെപിയില്‍ എത്തിക്കാന്‍ ആകുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി. ഇതിനായി ബിഎസ് യെദ്യൂരപ്പയും നേതാക്കളും ചരട് വലി തുടങ്ങിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മാണ്ഡ്യ കിട്ടണം

മാണ്ഡ്യ കിട്ടണം

എന്നാല്‍ നിലവില്‍ ബിജെപിയുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്ന് സുമലത പറഞ്ഞു. ബിജെപി നേതാക്കള്‍ തന്നെ ബന്ധപ്പെട്ടിട്ടില്ല. കോണ്‍ഗ്രസ് തന്നെ കൈയൊഴിഞ്ഞു. അതേസമയം മാണ്ഡ്യ തനിക്ക് കിട്ടിയേ തീരൂ, സുമലത നിലപാട് വ്യക്തമാക്കി.

ബിജെപി ടിക്കറ്റില്‍

ബിജെപി ടിക്കറ്റില്‍

ബിജെപി ടിക്കറ്റില്‍ മത്സരിക്കണമോയെന്നത് ജനങ്ങളാണ് എന്നോട് പറയേണ്ടത്. അംബരീഷിന്‍റെ അനുയായികളുമായി ഇക്കാര്യങ്ങള്‍ ആലോചിക്കുകയാണ്. അവരുടെ തിരുമാനത്തിന് കാത്ത് നില്‍ക്കുകയാണെന്നും സുമലത വ്യക്തമാക്കി.

ചര്‍ച്ച ചെയ്തില്ല

ചര്‍ച്ച ചെയ്തില്ല

അതേസമയം സുമലതയുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പയും വ്യക്തമാക്കി. ഇതുവരെ മാണ്ഡ്യയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചിട്ടില്ലെന്നും യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.

സ്ഥാനാര്‍ത്ഥി

സ്ഥാനാര്‍ത്ഥി

ഞങ്ങള്‍ സുമലതയുടെ തിരുമാനത്തിനായി കാത്തിരിക്കപകയാണ്. അവര്‍ ഇനി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമോയെന്ന കാര്യമാണ് തങ്ങള്‍ ഉറ്റുനോക്കുന്നത്. സുമലതയുടെ പ്രഖ്യാപനത്തിന് ശേഷമേ മാണ്ഡ്യയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കൂ, യെദ്യൂരപ്പ വ്യക്തമാക്കി.

English summary
Supporters to decide on joining BJP: Sumalatha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X