കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷ കൂട്ടായ്മ ഒസാമ ബിൻ ലാദന്റെ പിൻഗാമികൾ; 2019ൽ മോദി മാജിക്ക് നടക്കും... വീണ്ടും വിവാദം!

  • By Desk
Google Oneindia Malayalam News

ദില്ലി: എൻഡിഎയ്ക്കെതിരെ രൂപം കൊണ്ട പ്രതിപക്ഷ ഐക്യം കൊല്ലപ്പെട്ട ഭീകരൻ ഒസാമ ബിൻ ലാദന്റെ പിൻഗാമികളാണെന്ന് കേന്ദ്രമന്ത്രി. മുതിർന്ന ബിജെപി നേതാവ് കൂടിയായ ഗിരിഗാജ് സിങാണ് വിവാദ പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. മാവോവാദികളും വര്‍ഗീയവാദികളും കമ്യൂണിസ്റ്റുകളും ഒസാമ വാദികളും എന്‍ഡിഎയ്‌ക്കെതിരെ ഒന്നിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്, പ്രസ്താവന വിവദത്തിലായി.

എൻഡിഎ സർക്കാരിനെതിരെ പല സംസ്ഥാനത്തും പ്രതിപക്ഷ കൂട്ടായ്മ രൂപം കൊണ്ടിരുന്നു. കർണാടകയിൽ എച്ച്ഡി കുമാരസ്വാമിയുടെ സത്യപ്രജ്ഞാ ചടങ്ങിൽ ഈ ഐക്യം വെളിപ്പെട്ടതാണ്. ഇതിനെിരെയാണ് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് വിവാദ പ്രസ്താവന നടത്തിയത്. എന്‍ഡിഎ സര്‍ക്കാര്‍ നടപ്പിക്കിയ വികസനത്തിന്റെ പ്രഭാവം സര്‍ക്കാരിനെതിരേ ഉയരുന്ന എല്ലാ ശക്തികളെയും അടിച്ചമര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

വീണ്ടും മോദി മാജിക്ക്

വീണ്ടും മോദി മാജിക്ക്

പ്രതിപക്ഷ സഖ്യം കര്‍ണാടകയില്‍ അധികാരം പിടിച്ചെടുത്തത് ബിജെപിക്കേറ്റ വലിയൊരു തിരിച്ചടിയായിരുന്നു. ജെഡിഎസും കോൺഗ്രസിനൊപ്പം കൂടിയായിരുന്നു ബിജെപിയെ കർണാടകയിൽ നിന്നും തുടച്ചു നീക്കിയത്. ഉത്തര്‍പ്രദേശിലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നാല് സീറ്റുകള്‍ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. അതേസമയം 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ വീണ്ടും മോദി മാജിക്ക് കാണാനാകുമെന്നാണ് ബിജെപി വക്താവ് സംബിത് പത്ര വ്യക്തമാക്കിയത്. പ്രതിപക്ഷ കൂട്ടായ്മയ്ക്കെതിരെ രൂക്ഷ വിമർശനവും അദ്ദേഹം നടത്തിയിരുന്നു.

ബുള്ളറ്റ് ട്രെയിൻ പദ്ധതി

ബുള്ളറ്റ് ട്രെയിൻ പദ്ധതി

എൻഡിഎ ഘടകകക്ഷിയായ ശിവസേനയും പ്രതിപക്ഷ സഖ്യത്തിനൊപ്പം നിൽക്കാനുള്ള സാധ്യതയും തെളിയുന്നുണ്ട്. ബുള്ളറ്റ്ട്രെയിൻ പദ്ധതിക്കെതിരെ മഹാരാഷ്ട്രയിലെ പാൽഘറിൽ നടക്കുന്ന പ്രതിഷേധറാലിയിലാണ് കോൺഗ്രസ്, എൻസിപി നേതാക്കൾക്കൊപ്പം സേന അധ്യക്ഷനും പങ്കാളിയാകുമെന്നാണ് സൂചന. മഹാരാഷ്ട്രയിൽ നടന്ന ഉപതിരഞ്ഞെടുപ്പിലും ശിവസേന ബിജെപിക്കെതിരെ മത്സരിച്ചിരുന്നു. കർണാടകയിലെ നിയമഭ തിരഞ്ഞെടുപ്പിലും ശിവസേന ഒറ്റയ്ക്കാണ് മത്സരിച്ചത്.

പാൽഘർ ലോക്സഭാ ഉപതിരഞ്ഞെടുപ്പ്

പാൽഘർ ലോക്സഭാ ഉപതിരഞ്ഞെടുപ്പ്

ബിജെപിക്കെതിരെ പ്രതിപക്ഷപാർട്ടികൾ ഒന്നിച്ചുനീങ്ങണമെന്ന് അഭിപ്രായപ്പെട്ട് മൂന്നാംദിനത്തിലാണ് ഉദ്ധവിന്റെ നീക്കം. മഹാരാഷ്ട്ര പാൽഘർ ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയോട് തോറ്റശേഷം, കടുത്ത പരാമർശങ്ങളാണ് ഉദ്ധവ് താക്കറെ നടത്തിയിരുന്നത്. ശിവസേനയ്ക്ക് തിരഞ്ഞെടുപ്പിൽ ജയിക്കാൻ സാധിച്ചില്ലെങ്കിലും ബിജെപിക്ക് വൻ അടി തന്നെ കൊടുക്കാൻ സിവസേനയ്ക്ക് സാധിച്ചിരുന്നു. എൻഡിഎ വിട്ട് പോകുമെന്നും ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഔദ്യോഗികപ്രതികരണം

ഔദ്യോഗികപ്രതികരണം

ജനങ്ങൾക്ക് ബിജെപിയിലുളള വിശ്വാസംനഷ്ടമായെന്നും, വോട്ടർമാർക്ക് പണംനൽകിയാണ് ബിജെപി വിജയിച്ചതെന്നും ആരോപിച്ച ഉദ്ധവ്, ബിജെപി വോട്ടർമാർക്ക് പണം നൽകി എന്ന രൂപക്ഷ വിമർശനവും നൽകിയിരുന്നു. ഇതിനെതിരെ പ്രതിപക്ഷപാർട്ടികൾ ഒന്നിക്കണമെന്നും പറഞ്ഞിരുന്നു. മൂന്നാംദിവസമാണ് ബിജെപിയെ ഞെട്ടിച്ചുകൊണ്ട്, എൻഡിഎയുടെ ഭാഗമായ ശിവസേന പ്രതിപക്ഷസമരത്തിൽ ഇറങ്ങുന്നത്. അതേസമയം ഉദ്ധവ് താക്കറെ പങ്കെടുക്കുന്നത് സംബന്ധിച്ച് ഔദ്യോഗികപ്രതികരണം പാർട്ടി നടത്തിയിട്ടില്ല. മോദിയുടെ സ്വപ്നപദ്ധതിക്കെതിരായ സേനാനിലപാട് ബിജെപിയെ ചൊടിപ്പിക്കും.

English summary
In yet another controversial remark, Union Minister Giriraj Singh has said that those opposing Prime Minister Narendra Modi and the NDA are the same who supported Osama Bin Laden and the Maoists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X