ഉമാ ഭാരതിയ്ക്കായി ട്രെയിന്‍ നിര്‍ത്തിയിട്ടു
ലഖ്‌നൗ: ഒരുപാട് യാത്രക്കാരുമായി പോകുന്ന ട്രെയിന്‍ ആര്‍ക്കും വേണ്ടി കാത്തുകിടന്നതായി ഇരുവരെ കേട്ടിട്ടില്ല.ദില്ലിയിലേക്കുള്ള ഗോണ്ട്വാല എക്‌സ്പ്രസാണ് ഝാന്‍സിയില്‍ അധിക സമയം നിര്‍ത്തിയിട്ടത്.
കേന്ദ്ര ജലവിഭവ മന്ത്രിയും ബി.ജെ.പിയുടെ നേതാവുമായ ഉമാഭാരതി സ്‌റേഷനിലെത്താന്‍ വൈകിയതിനെ തുടര്‍ന്നായിരുന്നു ട്രെയിന്‍ നിര്‍ത്തിയിട്ടത്.

ഉമാ ഭാരതിയ്ക്കുവേണ്ടി പ്രവര്‍ത്തകര്‍ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയിട്ടത് ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ഞായറാഴ്ച അര്‍ദ്ധരാത്രിയിലാണ് സംഭവം നടന്നത്.
എന്നാല്‍ റെയില്‍വേ അധികൃതര്‍ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. ഇത്തരത്തിലൊരു സംഭവം നടന്നതായി അറിയില്ലെന്ന് വടക്ക് മദ്ധ്യ റെയില്‍വേ വക്താവ് രവി പ്രകാശ് പ്രതികരിച്ചു. ഝാന്‍സിയില്‍ നിന്നുള്ള എം.പിയാണ് ഉമാ ഭാരതി.












Click it and Unblock the Notifications