മോദിയെ പിന്തുണച്ചത് ജീവിതത്തിലെ രണ്ടാമത്ത അബദ്ധം; മോദിക്കെതിരെ ആഞ്ഞടിച്ച് അരുൺ ഷൂരി
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രി അരുൺ ഷൂറി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ചത് തെറ്റായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ ഒരുപാട് അബദ്ധങ്ങള്‍ ചെയ്തിട്ടുണ്ട്. അതിലൊന്ന് വി.പി സിങ്ങിനെ പിന്തുണച്ചതാണ്. രണ്ടാമത്തേത് നരേന്ദ്രമോദിയെ പിന്തുണച്ചതെന്നും അദ്ദേഹം പറഞ്ഞു.
മോദിയുടെ നോട്ടു നിരോധനമാണ് നിലവിലുള്ള സാമ്പത്തിക മാന്ദ്യത്തിന് കാരണമെന്ന് ഷൂരി നേരത്തേ പറഞ്ഞിരുന്നു.2002-2004 കാലഘട്ടത്തില്‍ കേന്ദ്ര വിവരസാങ്കേതിക വകുപ്പ് മന്ത്രിയായിരുന്നു ഷൂരി. മാധ്യമങ്ങള്‍ സത്യം വെളിച്ചത്തുകൊണ്ടുവരാന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. കസൗലിയില്‍ ഖുശ്വന്ത് സിങ് സാഹിത്യോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരാഴ്ചക്കുള്ളില്‍ രണ്ടാം തവണയാണ് ഷൂരി മോദിക്കെതിരെ ആഞ്ഞടിക്കുന്നത്. മൂന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയും മോദിയുടെ സാമ്പത്തിക നയത്തെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. ഇവരുടെ പ്രസ്താവനയ്ക്കെതിരെ ബിജെപിയും രംഗത്ത് വന്നിരുന്നു. പാര്‍ട്ടിയില്‍ അവഗണിക്കപ്പെട്ടതിലുള്ള നിരാശയാണ് രണ്ട് മുന്‍ മന്ത്രിമാരേക്കൊണ്ട് അങ്ങനെ പറയിപ്പിക്കുന്നത് എന്നാണ് ബിജെപി ഇതിനെതിരെ പ്രതികരിച്ചത്.












Click it and Unblock the Notifications