കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉഡ്താ പഞ്ചാബ്: ഹര്‍ജിയില്‍ സുപ്രീം കോടതി ഇടപെട്ടില്ല, റിലീസ് വെള്ളിയാഴ്ച

Google Oneindia Malayalam News

ന്യൂഡല്‍ഹി: ബോളിവുഡ് ചിത്രം ഉഡ്താ പഞ്ചാബ് റിലീസ് ചെയ്യുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. നാളെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമയുടെ പ്രദര്‍ശനാനുമതി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച സുപ്രീംകോടതി റിലീസിംഗ് നിര്‍ത്തിവെയ്ക്കാന്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതികളെ സമീപിക്കാനാണ് ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടത്. സിനിമയിലെ ഒരു പരാമര്‍ശം മാത്രം ഒഴിവാക്കി പ്രദര്‍ശിപ്പിക്കാമെന്ന ബോംബെ ഹൈക്കോടതി വിധിക്കെതിരെ ഹ്യൂമന്‍ റൈറ്റ്സ് അവെയര്‍നെസ് എന്ന സന്നദ്ധസംഘടന സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.

പഞ്ചാബിലെ മയക്കുമരുന്നിന്റെ അമിതോപയോഗവും രാഷ്ട്രീയ സാഹചര്യങ്ങളും അടിസ്ഥാനമാക്കി അഭിഷേക് ചൗബേയാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിലെ 94 ഭാഗങ്ങള്‍ നീക്കം ചെയ്യാനും ചിത്രത്തിന്റെ പേരില്‍ നിന്ന് പഞ്ചാബ് മാറ്റണമെന്നുമായിരുന്നു സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം. ഇതിനെതിരെ ചിത്രത്തിന്റെ നിര്‍മാതാക്കളായ വികാസ് ബഹ്‌ലും അനുരാഗ് കശ്യപും നേരത്തെ തന്നെ കോടതിയെ സമീപിച്ചിരുന്നു. ബോംബെ ഹൈക്കോടതിയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്. ഇതിനുപിന്നാലെയാണ് ഉഡ്താ പഞ്ചാബിന് അനുകൂലമായി സുപ്രീംകോടതിയും വിധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ സിനിമയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് കോടതിക്ക് തീരുമാനിക്കാനാകില്ലെന്നാണ് സംഘടന ഉന്നയിക്കുന്ന വാദം. ചിത്രത്തില്‍ പഞ്ചാബിനെ മയക്കുമരുന്നിന്റെ കേന്ദ്രമായി ചിത്രീകരിക്കുന്നത് സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിന് സമാനമാണെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു.

udta-punjab

റിലീസിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ കോപ്പി ചോര്‍ന്നതും ഉഡ്താ പഞ്ചാബിനെ വിവാദങ്ങളിലേക്ക് നയിച്ചു. ബുധനാഴ്ച രാത്രി മുതല്‍ ചിത്രം ഓണ്‍ലൈനില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സെന്‍സര്‍കോപ്പിയാണ് ചോര്‍ന്നതെന്നാണ് നിര്‍മ്മാതാക്കള്‍ ഉന്നയിക്കുന്ന ആരോപണം. പകര്‍പ്പവകാശം ലംഘിക്കപ്പെട്ടെന്ന് കാണിച്ച് ഫാന്റം ഫിലിംസ് ബുധനാഴ്ച മുംബൈയിലെ സൈബര്‍ പോലീസിന് പരാതി നല്‍കിയിരുന്നു. ഇതോടെ വെബ്ബ്‌സൈറ്റുകള്‍ സിനിമ നീക്കം ചെയ്യുകയായിരുന്നു.

English summary
Supre court rejected Plea on Udtha punjab
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X