കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാന്‍ബാക്‌സിയിലെ മുന്‍ പ്രമോട്ടര്‍മാരായ സിംഗ് സഹോദരന്‍മാര്‍ കുറ്റക്കാരാണെന്ന് സുപ്രീം കോടതി

  • By Desk
Google Oneindia Malayalam News

ദില്ലി: 740 കോടി രൂപയുടെ തട്ടിപ്പ് കേസില്‍ റാന്‍ബാക്‌സിയിലെ മുന്‍ പ്രമോട്ടര്‍മാരായ സിംഗ് സഹോദരന്‍മാര്‍ കുറ്റക്കാരാണെന്ന് സുപ്രീംകോടതി. ജാപ്പനീസ് കമ്പനിയായ ഡായ്ച്ചി സാങ്കിയോ നല്‍കിയ കേസിലാണ് പ്രമോട്ടര്‍മാരായ മാല്‍വീന്ദര്‍ സിംഗും സഹോദരന്‍ ശിവീന്ദര്‍ സിംഗും കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിനെയും കോടതി കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. 1,175 കോടി രൂപ വീതം കോടതിയില്‍ കെട്ടിവെച്ചാല്‍ മാല്‍വീന്ദര്‍ സിംഗിനും ശിവീന്ദര്‍ സിംഗിനും ശിക്ഷാ നടപടിയില്‍ നിന്നും രക്ഷപ്പെടാമെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയെ വകവരുത്തും.... മഞ്ചിക്കണ്ടി ഏറ്റുമുട്ടലില്‍ പ്രതികാരം ചെയ്യുമെന്ന് മാവോയിസ്റ്റ് ഭീഷണിമുഖ്യമന്ത്രിയെ വകവരുത്തും.... മഞ്ചിക്കണ്ടി ഏറ്റുമുട്ടലില്‍ പ്രതികാരം ചെയ്യുമെന്ന് മാവോയിസ്റ്റ് ഭീഷണി

മലേഷ്യന്‍ ഗ്രൂപ്പായ ഐഎച്ച്എച്ച് ഹെല്‍ത്ത് കെയര്‍ ഫോര്‍ട്ടിസിലെ ഓഹരി നിയന്ത്രണം ഏറ്റെടുക്കുന്നത് കോടതി നേരത്തെ തടഞ്ഞിരുന്നു. ഇത് ലംഘിച്ച് സിംഗ് സഹോദരങ്ങള്‍ സ്വത്ത് വിനിയോഗിച്ചുവെന്ന് ആരോപിച്ചാണ് ജാപ്പനീസ് മയക്കുമരുന്ന് നിര്‍മാതാക്കളായ ഡെയ്ചി സിംഗ് ഹർജി നല്‍കിയത്. കമ്പനിക്കെതിരെ നിലനില്‍ക്കുന്ന സ്റ്റേ അവസാനിപ്പിക്കാന്‍ കോടതി തയ്യാറായില്ല. ഫോര്‍ട്ടിസിനെതിരായ കേസ് കേള്‍ക്കുമ്പോള്‍ ഓപ്പണ്‍ ഓഫറിന്റെ വിഷയം തീരുമാനിക്കുമെന്ന് കോടതി അറിയിച്ചു. പത്ത് വര്‍ഷം മുന്‍പ് ജാപ്പനീസ് കമ്പനി റാന്‍ബാക്‌സി ഏറ്റെടുത്തതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ 2016ല്‍ 2,562 കോടി രൂപ സിംഗ് സഹോദരന്‍മാര്‍ ഡായ്ച്ചി സാങ്കിയോയ്ക്ക് നല്‍കാന്‍ ഉത്തരവിട്ടിരുന്നു.

supreme-court-

വില്‍പ്പനയ്ക്കിടെ സിംഗ് സഹോദരന്മാര്‍ വസ്തുതകള്‍ മറച്ചുവെക്കാന്‍ ശ്രമിച്ചുവെന്ന് ഡായ്ച്ചി ആരോപിച്ചു. ഉദാഹരണത്തിന്, യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനില്‍ റാന്‍ബാക്‌സിയുടെ നിര്‍മാണശാലകള്‍ കടുത്ത നിയന്ത്രണ പ്രശ്‌നങ്ങള്‍ നേരിട്ടു. സിംഗപ്പൂര്‍ ആര്‍ബിട്രേഷന്‍ ട്രൈബ്യൂണല്‍ പണം നല്‍കണമെന്ന് ഉത്തരവിട്ടതിന് ശേഷം ദില്ലി ഹൈക്കോടതിയുടെ മുന്നില്‍ മല്‍വീന്ദറും ശിവീന്ദര്‍ സിംഗും തീരുമാനത്തെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഹൈക്കോടതിയും പിഴ അടക്കണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.

English summary
Supreme accuses Ranbaxi promoters Singh brothers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X