കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിനീഷ് കൊടിയേരിക്ക് കുരുക്ക് മുറുകുന്നു: സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് പരാതി

Google Oneindia Malayalam News

ദില്ലി: ബെംഗളൂരു മയക്കുമരുന്ന് കേസ് വിവാദത്തിനിടെ പ്രതി അനൂപും ബിനീഷ് കൊടിയേരിയും തമ്മിലുള്ള ബന്ധം പുറത്തായതോടെ അന്വേഷണം ആവശ്യപ്പെട്ട് ഹർജി. അനൂപ് മുഹമ്മദിനെ കഴിഞ്ഞ ആറ് വർഷത്തോളമായി പരിചയമുണ്ടെന്നും ടെക്സ്റ്റൈൽ ബിസിനസ് പൊളിഞ്ഞതോടെ ബെംഗളൂരുവിൽ ഹോട്ടൽ ബിസിനസ് ആരംഭിക്കുന്നതിനായി പലപ്പോഴായി ആറ് ലക്ഷം രൂപ നൽകിയെന്നാണ് ബിനീഷ് വ്യക്തമാക്കിയത്. ഹോട്ടൽ ബിസിനസ് നഷ്ടത്തിലായതോടെയാണ് ലോക്ക്ഡൌൺ കാലത്ത് മയക്കുമരുന്ന് ബിസിനസിലേക്ക് ഇറങ്ങിയതെന്നാണ് അനൂപ് നാർക്കോട്ടിക്സ് കൺട്രോകൾ ബ്യൂറോയ്ക്ക് നൽകിയ മൊഴിയിൽ പറയുന്നത്.

റമീസിനെ വിളിച്ചിരുന്നത് മോളി എന്ന്... സ്വപ്‌നയും അനിഖയും ധരിച്ചത് ഒരേ കമ്പനിയുടെ കറുത്ത വസ്ത്രം!!റമീസിനെ വിളിച്ചിരുന്നത് മോളി എന്ന്... സ്വപ്‌നയും അനിഖയും ധരിച്ചത് ഒരേ കമ്പനിയുടെ കറുത്ത വസ്ത്രം!!

 ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണം

ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണം

ബിനീഷ് കൊടിയേരി ഡയറക്ടറായി ബെംഗളൂരുവിൽ ആരംഭിച്ച രണ്ട് കമ്പനികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ സെക്രട്ടറി കോർപ്പറേറ്റ്കാര്യ സെക്രട്ടറി എന്നിവർക്ക് സുപ്രീം കോടതി അഭിഭാഷകനാണ് പരാതി നൽകിയിട്ടുള്ളത്. സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കൊടിയേരിക്ക് മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദുമായുള്ള ബന്ധത്തെക്കുറിച്ചും അന്വേഷിക്കണമെന്നും സുപ്രീംകോടതി അഭിഭാഷകൻ പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

കമ്പനികളുടെ വിവരങ്ങൾ തേടി

കമ്പനികളുടെ വിവരങ്ങൾ തേടി

ബി ക്യാപിറ്റൽ ഫിനാൻഷ്യൽ സർവീസസ്, ബി ക്യാപിറ്റൽ ഫോറെക്സ് ട്രേഡിംഗ് എന്നിങ്ങനെ രണ്ട് കമ്പനികളാണ് ബിനീഷ് കൊടിയേരിയുടെ ഉടമസ്ഥതയിൽ ബെംഗളൂരുവിൽ ആരംഭിച്ചത്. രജിസ്റ്റർ ചെയ്ത് രണ്ട് വർഷം പ്രവർത്തിച്ചെങ്കിലും കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കമ്പനിയുടെ കണക്കുകൾ സംബന്ധിച്ച വിവരങ്ങൾ കോർപ്പറേറ്റ്കാര്യ മന്ത്രാലയത്തിന് സമർപ്പിക്കാതിരുന്നതിനെ തുടർന്നാണ് ഇരു കമ്പനികളുടെയും അംഗീകാരം റദ്ദാക്കിയത്.

ഡയറക്ടർമാരിൽ ഒരാൾ

ഡയറക്ടർമാരിൽ ഒരാൾ


ബെംഗളുരു ലഹരിക്കടത്ത് കേസിൽ ആരോപണ വിധേയമായ ബി ക്യാപിറ്റൽ ഫിനാൻഷ്യൽ സർവീസ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ ഡയറക്ടർമാരിൽ ഒരാൾ ബിനീഷ് കൊടിയേരിയാണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ഇത് തെളിയിക്കുന്ന രേഖകളും നേരത്തെ പുറത്തുവന്നിരുന്നു. ഈ വിവാദം പുറത്തുവന്നതോടെ ബെംഗളൂരുവിൽ ഇത്തരത്തിൽ ഒരു കമ്പനി ഇല്ലെന്നായിരുന്നു ബിനീഷ് കൊടിയേരിയുടെ പ്രതികരണം. കണ്ണൂർ ധർമ്മടം സ്വദേശിയായ അനസ് വലിയ പറമ്പത്താണ് കമ്പനിയാണ് മറ്റൊരു ഡയറക്ടർ.

Recommended Video

cmsvideo
Bineesh Kodiyeri Is One Of The directors Of B capital | Oneindia Malayalam
 ഹോട്ടലിൽ വെച്ച് മയക്കുമരുന്ന് ഇടപാട്

ഹോട്ടലിൽ വെച്ച് മയക്കുമരുന്ന് ഇടപാട്

ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിച്ച് വന്നിരുന്ന ബി ക്യാപ്പിറ്റലിന്റെ മറവിലാണ് അനൂപിന്റെ ഹോട്ടലിനായി ബിനീഷ് പണം മുടക്കിയതെന്നാണ് ഇപ്പോൾ ഉയർന്നുവരുന്ന ആരോപണം. ഇതേ ഹോട്ടലിൽ വെച്ച് മയക്കുമരുന്ന് ഇടപാടുകൾ നടന്നിരുന്നതായി കേസിൽ അറസ്റ്റിലായവർ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് മൊഴി നൽകിയിരുന്നു. കമ്പനി ആരംഭിച്ചത് 2015ലാണെങ്കിലും വാർഷിക റിപ്പോർട്ട്, പണമിടപാട് സംബന്ധിച്ച എന്തെങ്കിലും രേഖകളോ ഇതുവരെയും കമ്പനിയുടെ ഉടമസ്ഥർ അധികൃതർക്ക് മുമ്പാകെ സമർപ്പിച്ചിട്ടില്ല.

പണം നൽകി സഹായിച്ചു

പണം നൽകി സഹായിച്ചു

മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ ടെക്സറ്റൈൽ ബിസിനസ് പൊളിഞ്ഞതോടെ ഹോട്ടൽ ബിസിനസ് ആരംഭിക്കാൻ താൻ പണം നൽകിയതായി ബിനീഷ് കൊടിയേരി തുറന്ന് സമ്മതിച്ചിരുന്നു. എന്നാൽ അനൂപ് ആരംഭിച്ച ഹോട്ടലിൽ തനിക്ക് പങ്കാളിത്തമില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു ബിനീഷ്. ഇതിനിടെയാണ് ബെംഗളൂരു ആസ്ഥാനമായി രജിസ്റ്റർ ചെയ്തിട്ടുള്ള രണ്ട് കമ്പനികളുടെ വിവരങ്ങൾ പുറത്തുവരുന്നത്. ഹോട്ടൽ ബിസിനസ് ആരംഭിക്കാൻ തനിക്ക് ബിനീഷ് പണം നൽകിയതായി അനൂപ് മുഹമ്മദ് എൻസിബിയ്ക്ക് നൽകിയ മൊഴിയിലും പറയുന്നുണ്ട്.

 തെളിവുകളുണ്ടെന്ന് ഫിറോസ്

തെളിവുകളുണ്ടെന്ന് ഫിറോസ്


ബി ക്യാപിറ്റൽ എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് ബിനീഷ് കൊടിയേരി എന്നതിന് തന്റെ പക്കൽ തെളിവുകളുണ്ടെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസും അവകാശപ്പെട്ടിരുന്നു. സ്ഥാപനത്തിൽ നിക്ഷേപകരായിട്ടുള്ളത് ആരെല്ലാമാണെന്ന് വെളിപ്പെടുത്തണമെന്നും, ആർക്കെല്ലാമാണ് പണം നൽകിയിട്ടുള്ളതെന്ന് വ്യക്തമാക്കണമെന്നും പികെ ഫിറോസ് പറഞ്ഞിരുന്നു. അനൂപ് മുഹമ്മദ് ലോക്ക്ഡൌണിനിടെ കുമരകത്ത് നടത്തിയ നിശാ പാർട്ടിയിൽ ബിനീഷ് കൊടിയേരി പങ്കെടുത്തെന്നും ഇതേ സംഘത്തിന് മലയാള സിനിമാ മേഖലയുമായി ബന്ധമുണ്ടെന്നും ഫിറോസ് ആരോപിച്ചിരുന്നു. ജൂലൈ 19നായിരുന്നു പാർട്ടി സംഘടിപ്പിച്ചത്.

English summary
Supreme advocate files complaints seeks details of Bineesh Kodiyeri's Financial details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X