കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാറിന് ഭേദഗതികളോടെ അംഗീകാരം; സുപ്രീംകോടതിയുടെ സുപ്രധാന വിധി, സ്‌കൂളിലും ബാങ്കിലും വേണ്ട

Google Oneindia Malayalam News

Recommended Video

cmsvideo
ആധാറിന് സുപ്രീം കോടതിയുടെ അംഗീകാരം

ദില്ലി: ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി ചരിത്രപരമായ വിധി പ്രഖ്യാപിച്ചു. ആധാര്‍ പ്രയോജനപ്രദമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 40 പേജുള്ള വിധി വായിച്ചത് ജസ്റ്റിസ് എകെ സിക്രിയാണ്. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്. ബെഞ്ചിലെ മൂന്നംഗങ്ങള്‍ക്കും ഒരേ നിലപാടായിരുന്നു.

ആധാറിനെ കോടതി അംഗീകരിച്ചു. പക്ഷേ, ചില ഉപാധികള്‍ വയ്ക്കുകയും ചെയ്തു. ആധാര്‍ വിവരങ്ങള്‍ കൈമാറരുതെന്ന് കോടതി വിധിയില്‍ പറയുന്നു. ദേശസുരക്ഷയുടെ പേരില്‍ പോലും വിവരങ്ങള്‍ കൈമാറാന്‍ പാടില്ല. സ്‌കൂളിലും ബാങ്കിലും മൊബൈല്‍ കണക്ഷനും ആധാര്‍ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന് ഒരുതരത്തില്‍ തിരിച്ചടിയാണ് കോടതി വിധി. വിവരങ്ങള്‍ ഇങ്ങനെ...

ആധാറില്‍ കൃത്രിമം അസാധ്യം

ആധാറില്‍ കൃത്രിമം അസാധ്യം

ആധാറില്‍ കൃത്രിമം അസാധ്യമാണെന്ന് കോടതി വിലയിരുത്തി. അഴിമതിക്കുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്നു. ആധാര്‍ വിവര ശേഖരണം പിഴവില്ലാത്തതാണെന്നും കോടതി വ്യക്തമാക്കി. ചുരുങ്ങിയ വിവരങ്ങള്‍ മാത്രമാണ് ആധാറിന് വേണ്ടി ശേഖരിക്കുന്നത്. പാര്‍ശ്വവല്‍ക്കരിക്കപെട്ടവരെ ആധാര്‍ ശക്തിപ്പെടുത്തുമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

 ഭരണഘടനാ സാധുതയുണ്ട്

ഭരണഘടനാ സാധുതയുണ്ട്

ആധാറിനെ സുപ്രീംകോടതി അംഗീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഭരണഘടനാ പരമായി സാധുതയുള്ള തിരിച്ചറിയല്‍ രേഖയാണിതെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചു. അഞ്ചംഗ ബെഞ്ചിലെ മൂന്ന് പേര്‍ ഒരേ നിലപാടാണ് സ്വീകരിച്ചത്. മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിധേയമായി ആധാര്‍ നടപ്പാക്കണമെന്നു നിര്‍ദേശിച്ച കോടതി ആധാര്‍നിയമത്തില്‍ വേണ്ട ഭേദഗതി വരുത്താനും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

നിയന്ത്രങ്ങള്‍ ഇങ്ങനെ

നിയന്ത്രങ്ങള്‍ ഇങ്ങനെ

സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ അവകാശപ്പെടാന്‍ ആകില്ലെന്ന് കോടതി വ്യക്തമാക്കി. ദേശീയ സുരക്ഷയുടെ പേരിലും ആധാര്‍ വിവരങ്ങള്‍ കൈമാറരുത്. ബയോമെട്രിക് വിവരങ്ങള്‍ ആര്‍ക്കും കൈമാറരുത്. ദേശസുരക്ഷയുടെ പേരില്‍ ഇത്തരം വിവരങ്ങള്‍ കൈമാറുന്ന ആധാര്‍ നിയമത്തിലെ 33 (2) വകുപ്പ് കോടതി റദ്ദാക്കി.

 സ്‌കൂളിലും പരീക്ഷയ്ക്കും വേണ്ട

സ്‌കൂളിലും പരീക്ഷയ്ക്കും വേണ്ട

സ്‌കൂള്‍ പ്രവേശനത്തിന് ആധാര്‍ ബാധകമാക്കരുത്. പ്രവേശന പരീക്ഷകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കരുത്. ഇതിന് അനുമതി നല്‍കുന്ന ആധാര്‍ നിയമത്തിലെ 57 വകുപ്പും റദ്ദാക്കി. നിയന്ത്രണങ്ങളോടെയാണ് കോടതി ആധാറിനെ അംഗീകരിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട രണ്ട് വകുപ്പുകളാണ് ആധാര്‍ നിയമത്തില്‍ കോടതി റദ്ദാക്കിയിരിക്കുന്നത്.

 ആധാറില്ലെങ്കില്‍...

ആധാറില്ലെങ്കില്‍...

ആധാറില്ലാത്തവരുടെ അവകാശങ്ങള്‍ നിഷേധിക്കരുതെന്ന് കോടതി വ്യക്തമാക്കി. കുട്ടികളുടെ വിവരങ്ങള്‍ എടുക്കാന്‍ മാതാപിതാക്കളുടെ അനുമതി നിര്‍ബന്ധമാണ്. ആധായനികുതി റിട്ടേണിന് ആധാര്‍ നിര്‍ബന്ധമാക്കി. പാന്‍കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാണ്. എന്നാല്‍ മൊബൈല്‍ ഫോണിനും ബാങ്ക് അക്കൗണ്ടുകള്‍ക്കും നിര്‍ബന്ധമില്ലെന്നും കോടതി വ്യക്തമാക്കി.

ഭരണഘടനാ ബെഞ്ചില്‍ വിയോജിച്ചവര്‍

ഭരണഘടനാ ബെഞ്ചില്‍ വിയോജിച്ചവര്‍

ആധാറുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികളില്‍ നാല് മാസങ്ങളിലായി 38 ദിവസം വാദം നടന്നിരുന്നു. തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് സുപ്രധാന വിധി പ്രഖ്യാപിച്ചിരിക്കുന്നത്. ദീപക് മിശ്ര, എഎം ഖാന്‍വില്‍ക്കര്‍, എകെ സിക്രി എന്നിവര്‍ ആധാറിനെ അനുകൂലിച്ചു. ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവര്‍ വിയോജിച്ചു. ആധാര്‍ കേസുമായി ബന്ധപ്പെട്ട നിയമം ധനബില്ലായി പരിഗണിക്കരുതെന്ന് ചന്ദ്രചൂഡ് വ്യക്തമാക്കി.

പരിശോധിച്ച കാര്യങ്ങള്‍

പരിശോധിച്ച കാര്യങ്ങള്‍

ആധാര്‍ പൗരന്റെ സ്വകാര്യതയ്ക്ക് നേരെയുള്ള കടന്നുകയറ്റമാണെന്നാണ് പൊതുതാല്‍പ്പര്യ ഹര്‍ജികളിലെ പ്രധാന വാദം. ക്ഷേമപദ്ധതികളുടെ പ്രയോജനം ജനങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തു. ആധാര്‍ വിവരം സുരക്ഷിതമാണോ, മൗലികാവകാശം നിഷേധിക്കുന്നുണ്ടോ, ആധാര്‍ നിര്‍ബന്ധമാക്കണോ എന്നീ കാര്യങ്ങളാണ് ഭരണഘടനാ ബെഞ്ച് പരിശോധിച്ചത്.

സാമ്പത്തിക തട്ടിപ്പ് തടയാന്‍ ആധാറിന് കഴിയില്ല: സര്‍ക്കാരിനെ പൊളിച്ചടുക്കി കോടതിസാമ്പത്തിക തട്ടിപ്പ് തടയാന്‍ ആധാറിന് കഴിയില്ല: സര്‍ക്കാരിനെ പൊളിച്ചടുക്കി കോടതി

പശുക്കൾക്കും തിരിച്ചരിയൽ കാർഡ്; ആധാർ കാർഡ് നൽകിയത് 2.5 ലക്ഷം പശുക്കൾക്ക്!പശുക്കൾക്കും തിരിച്ചരിയൽ കാർഡ്; ആധാർ കാർഡ് നൽകിയത് 2.5 ലക്ഷം പശുക്കൾക്ക്!

English summary
Aadhaar gives identity to the marginalised, says court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X