കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂക്ലിയർ മിസൈൽ പോലെ, സുദര്‍ശന്‍ ടിവി പരിപാടി സംപ്രേഷണം വിലക്കിയതിൽ സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി: സിവില്‍ സര്‍വ്വീസിലേക്ക് മുസ്ലീംങ്ങള്‍ കൂടുതലായി തിരഞ്ഞെടുക്കപ്പെടുന്നത് യുപിഎസ് സി ജിഹാദാണ് എന്ന് ആരോപിക്കുന്ന സുദര്‍ശന്‍ ടിവി പരിപാടിക്ക് സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയ ഉത്തരവിനെ ആണവ മിസൈലിനോട് താരതമ്യപ്പെടുത്തി സുപ്രീം കോടതി. അത്തരമൊരു ഉത്തരവിന്റെ അപകടത്തെ കുറിച്ച് സുപ്രീം കോടതിക്ക് ബോധ്യമുണ്ടെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായിട്ടുളള ബെഞ്ച് പറഞ്ഞു.

 നരേന്ദ്ര മോദി അവിവാഹിതനായ എഞ്ചിനീയറിംഗ് ബിരുദധാരിയോ? പ്രചരിക്കുന്ന വാർത്തയ്ക്ക് പിന്നിൽ നരേന്ദ്ര മോദി അവിവാഹിതനായ എഞ്ചിനീയറിംഗ് ബിരുദധാരിയോ? പ്രചരിക്കുന്ന വാർത്തയ്ക്ക് പിന്നിൽ

സംപ്രേഷണം തടയാനുളള ഉത്തരവ് ഒരു നൂക്ലിയര്‍ മിസൈല്‍ പോലെ ആയിരുന്നു. തങ്ങള്‍ക്ക് അത് ചെയ്യേണ്ടി വന്നത് മറ്റാരും ഒന്നും ചെയ്യാത്തത് കൊണ്ടാണെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനെ കൂടാതെ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് കെഎം ജോസഫ് എന്നിവരാണ് ബഞ്ചിലെ മറ്റ് അംഗങ്ങള്‍.

sc

നിയമലംഘനം നടത്തില്ലെന്ന ധാരണയുടെ പുറത്താണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പരിപാടി സംപ്രേഷണം ചെയ്യാന്‍ ചാനലിന് അനുമതി നല്‍കിയത് എന്ന് സോളിസിറ്റര്‍ ജനറലിനോട് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി, അത് മാത്രമാണ് അണ്ടര്‍ സെക്രട്ടറി ചെയ്തത് എന്നും കുറ്റപ്പെടുത്തി. സംപ്രേഷണത്തിന് ശേഷം അദ്ദേഹം ഒന്നും ചെയ്തില്ല. ധാരണയുടെ ലംഘനമുണ്ടായോ എന്ന് അദ്ദേഹം പരിശോധന നടത്തിയില്ലെന്നും സുപ്രീം കോടതി കുറ്റപ്പെടുത്തി.

ഏതാണീ പയ്യൻ? മന്ത്രി അനുരാഗ് ടാക്കൂറിനെ ലോക്‌സഭയില്‍ പറപ്പിച്ച് കോൺഗ്രസിന്റെ അധിര്‍ രഞ്ജന്‍ ചൗധരി!ഏതാണീ പയ്യൻ? മന്ത്രി അനുരാഗ് ടാക്കൂറിനെ ലോക്‌സഭയില്‍ പറപ്പിച്ച് കോൺഗ്രസിന്റെ അധിര്‍ രഞ്ജന്‍ ചൗധരി!

സുദര്‍ശന്‍ ടിവിയിലെ പരിപാടിയുടെ ഉളളടക്കം മോശമാണെന്നും ഒരു പ്രത്യേക സമുദായത്തെ ഉന്നം വെച്ചിട്ടുളളതാണ് എന്നും കോടതി നിരീക്ഷിച്ചു. ഒരു പ്രത്യേക സമുദായത്തെ ഉന്നമിടുന്നത് തെറ്റാണ് എന്ന് ഇതോടെ മാധ്യമങ്ങളും മനസ്സിലാക്കണമെന്നും കോടതി പറഞ്ഞു. മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തെ അംഗീകരിക്കുമ്പോഴും ഒരു പ്രത്യേക സമുദായത്തെ ടാര്‍ജറ്റ് ചെയ്യുന്നത് ശരിയല്ലെന്ന് മാധ്യമങ്ങള്‍ മനസ്സിലാക്കണം.. തങ്ങള്‍ക്ക് മാധ്യമങ്ങളുടെ വഴിയില്‍ വരാന്‍ താല്‍പര്യം ഇ്‌ല്ലെന്നും കോടതി പറഞ്ഞു.

Recommended Video

cmsvideo
ഇന്ത്യയിൽ റഷ്യ വിൽക്കുക 10 കോടി ഡോസ് കൊവിഡ് വാക്സിൻ

നമ്മള്‍ ഒരു രാജ്യമാണ്. ഒരു സമുദായത്തിനും എതിരല്ല, സുപ്രീം കോടതി വ്യക്തമാക്കി. സുദര്‍ശന്‍ ടിവിയിലെ ബിന്ദാസ് ബോല്‍ എന്ന പരിപാടിയാണ് സുപ്രീം കോടതി വിലക്കിയിരിക്കുന്നത്. സുദര്‍ശന്‍ ടിവി ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ വരും ദിവസങ്ങളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും.

'ആത്മ നിർഭർ പാക്കേജ് ഇങ്ങനെ എട്ടുനിലയിൽ പൊട്ടുമെന്ന് ആര് കരുതി?' കേന്ദ്രത്തിനെതിരെ തോമസ് ഐസക്'ആത്മ നിർഭർ പാക്കേജ് ഇങ്ങനെ എട്ടുനിലയിൽ പൊട്ടുമെന്ന് ആര് കരുതി?' കേന്ദ്രത്തിനെതിരെ തോമസ് ഐസക്

English summary
Supreme Court about stoping Sudarshan TV from airing "Bindas Bol" show
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X