കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീരിന് പ്രത്യേക പദവി.. കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരിയിലേക്ക് മാറ്റി

Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 35എയുടെ സാധുത ചോദ്യം ചെയ്ത് കൊണ്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതാണ് കോടതി വരുന്ന ജനുവരിയിലേക്ക് മാറ്റിയത്. ജനുവരി 19ന് കേസ് വീണ്ടും പരിഗണിക്കും. മൂന്ന് മാസങ്ങളിലായി നടക്കാനിരിക്കുന്ന കശ്മീരിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ ക്രമസമാധാന പ്രശ്മുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് കേസിപ്പോള്‍ പരിഗണിക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് സുപ്രീം കോടതി എത്തിയത്.

മൂന്ന് ജഡ്ജിമാരടങ്ങുന്ന സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ക്രമസമാധാന നില തങ്ങളുടെ നിയന്ത്രണത്തിനും അപ്പുറത്താണ് എന്ന് സംസ്ഥാന സര്‍ക്കാര്‍ തന്നെ പറയുമ്പോള്‍ എങ്ങനെ കേസിപ്പോള്‍ പരിഗണിക്കാന്‍ സാധിക്കുമെന്ന് ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ ആരാഞ്ഞു.

jk

കശ്മീരിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ സുരക്ഷാ ചുമതയ്ക്കായി വന്‍ സേനയെ അയക്കുന്നതായി കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ ആര്‍ട്ടിക്കിള്‍ 35എയുമായി ബന്ധപ്പെട്ടുള്ളത് അതിവൈകാരിക വിഷയം ആയത് കൊണ്ട് തന്നെ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം കേസ് പരിഗണിക്കണമെന്ന് കേന്ദ്രം സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിച്ചു.

ആര്‍ട്ടിക്കിള്‍ 35എ പ്രകാരം കശ്മീരില്‍ ഭൂമി വാങ്ങാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്ക് അധികാരമില്ല. കശ്മീരി സ്ത്രീകള്‍ പുറത്ത് നിന്നും വിവാഹം കഴിച്ചാല്‍ സംസ്ഥാനത്തെ ഭൂമിക്ക് മേല്‍ അവകാശമില്ലാതാകും. മാത്രമല്ല തദ്ദേശവാസികള്‍ ആരെന്നത് തീരുമാനിക്കുക സംസ്ഥാന സര്‍ക്കാര്‍ ആയിരിക്കും. ഈ വകുപ്പ് നിയമവിരുദ്ദമാണ് എന്നാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ആരോപണം. അതേസമയം ആര്‍ട്ടിക്കിള്‍ 35എ അട്ടിമറിക്കാനുള്ള ശ്രമത്തെ പ്രതിരോധിക്കുമെന്നാണ് കശ്മീരിലെ വിഘടനവാദികള്‍ നല്‍കുന്ന മുന്നറിയിപ്പ്.

English summary
Supreme Court adjourns hearing on Article 35A till January 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X