നോട്ട് നിരോധനം ശരിവെച്ച് സുപ്രീം കോടതി; വിയോജിച്ച് ജസ്റ്റിസ് നാഗരത്‌ന
ന്യൂദല്‍ഹി: നോട്ട് നിരോധനം ശരിവെച്ച് സുപ്രീം കോടതി. നോട്ട് നിരോധനം ശരിയെന്ന് ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു. ഭിന്നവിധികളാണ് സുപ്രീംകോടതിയില്‍ നിന്ന് പുറത്ത് വന്നത്. ജസ്റ്റിസ് ബി ആര്‍ ഗവായ് നോട്ടുനിരോധന വിധികളെ പിന്തുണച്ചപ്പോള്‍ ജസ്റ്റിസ് ബി വി നാഗരത്‌ന ഭിന്ന വിധിയാണ് പുറപ്പെടുവിച്ചത്. നോട്ടുനിരോധനം ശരിവെക്കുന്ന വിധിയാണ് ജസ്റ്റിസ് ബി ആര്‍ ഗവായ് പുറപ്പെടുവിച്ചത്. ആറ് കാര്യങ്ങളാണ് കോടതിയുടെ പരിഗണനയില്‍ വന്നത് എന്ന് ജസ്റ്റിസ് ബി ആര്‍ ഗവായ് പറഞ്ഞു.
അസംബന്ധത്തിലേക്ക് നയിക്കുന്ന വ്യാഖ്യാനം ഒഴിവാക്കണം എന്നും വ്യാഖ്യാനിക്കുമ്പോള്‍ നിയമത്തിന്റെ ഉദ്ദേശ്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട് എന്നും വിധി പുറപ്പെടുവിക്കുന്നതിനിടെ ജസ്റ്റിസ് ബി ആര്‍ ഗവായ് പറഞ്ഞു. സാമ്പത്തിക നയത്തിന്റെ കാര്യങ്ങളില്‍ വലിയ സംയമനം പാലിക്കേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തില്‍ നോട്ടുനിരോധനം റദ്ദാക്കാനാകില്ല എന്നാണ് ബി ആര്‍ ഗവായിയുടെ വിധിന്യായം.

ആര്‍ബിഐ നിയമത്തിലെ സെക്ഷന്‍ 26(2) പ്രകാരമുള്ള അധികാരം ബാങ്ക് നോട്ടുകളുടെ മുഴുവന്‍ ശ്രേണിയും അസാധുവാക്കാന്‍ ഉപയോഗിക്കാമെന്നും ഏതെങ്കിലും പ്രത്യേക സീരീസുകളല്ലെന്നും ബി ആര്‍ ഗവായ് വ്യക്തമാക്കി. നിരോധനം ലക്ഷ്യം നേടിയോ എന്നത് പ്രസക്തമല്ല എന്നും ബി ആര്‍ ഗവായ് പറഞ്ഞു. എന്നാല്‍ ജസ്റ്റിസ് ബിവി നാഗരത്‌ന ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ വിധിയോട് വിയോജിച്ചു.
കേന്ദ്രസര്‍ക്കാരിന് നോട്ട് നിരോധിക്കാന്‍ അധികാരമില്ലെന്ന് നാഗരത്‌ന പറഞ്ഞു. ഹര്‍ജിയിലെ ഓരോ ചോദ്യത്തേയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ ്ബി ആര്‍ ഗവായ് തയ്യാറാക്കിയ മറുപടിയില്‍ നിന്ന് വ്യത്യസ്തമാണ് എന്ന് നാഗരത്‌ന വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരാണ് നോട്ട് നിരോധനം നടത്തുന്നത് എങ്കില്‍ കറന്‍സി, നാണയം, നിയമപരമായ ടെന്‍ഡര്‍, വിദേശനാണ്യം എന്നിവയെക്കുറിച്ച് പറയുന്ന പട്ടിക 36-ല്‍ നിന്നാണ് അത്തരം അധികാരം ലഭിക്കുന്നത് എന്നും നാഗരത്‌ന ചൂണ്ടിക്കാട്ടി.
നിരോധനം നിയമനിര്‍മാണത്തിലൂടെ വേണമായിരുന്നു ബി വി നാഗരത്‌ന അഭിപ്രായപ്പെട്ടത്. വെറും 24 മണിക്കൂറിലാണ് നോട്ടുനിരോധം നടപ്പാക്കിയത്. എന്നാല്‍ ഭരണഘടനാബെഞ്ചിലെ മറ്റ് മൂന്ന് പേരും ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ വിധിന്യായത്തെ പിന്തുണക്കുകയായിരുന്നു.
ജസ്റ്റിസ് എസ് എ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആണ് നോട്ടുനിരോധന ഹര്‍ജികളില്‍ ശൈത്യകാല അവധിക്ക് മുമ്പ് വാദം കേട്ടത്. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, ബി വി നാഗരത്‌ന, എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്‌മണ്യന്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് ബി വി നാഗരത്‌ന എന്നിവരാണ് രണ്ട് വ്യത്യസ്ത വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചത്. കള്ളപ്പണം, ഭീകരവാദ ധനസഹായം, കള്ളപ്പണം, നികുതിവെട്ടിപ്പ് എന്നിവയ്ക്കെതിരെ പോരാടാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് നോട്ട് നിരോധനം എന്നാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്.
എന്നാല്‍ കള്ളപ്പണം നിയന്ത്രിക്കാനുള്ള ബദല്‍ മാര്‍ഗങ്ങള്‍ കേന്ദ്രം പരിശോധിച്ചിട്ടില്ല എന്നാണ് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ പി ചിദംബരം വാദിച്ചത്. മുന്‍കാലങ്ങളില്‍ നോട്ടുനിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ പാലിച്ച നിയമങ്ങള്‍ മോദി സര്‍ക്കാര്‍ പരിഗണിച്ചിരുന്നില്ല എന്നും ചിദംബരം വാദിച്ചിരുന്നു.












Click it and Unblock the Notifications