കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആൾക്കൂട്ടം പാടില്ല; പുരി ജഗന്നാഥ ക്ഷേത്രത്തിൽ രഥയാത്ര നടത്താൻ സുപ്രീം കോടതി അനുമതി

Google Oneindia Malayalam News

ദില്ലി; പുരി ജഗന്നാഥ ക്ഷേത്രത്തിൽ രഥയാത്ര നടത്താൻ സുപ്രീം കോടതി അനുമതി നൽകി. പങ്കെടുക്കുന്നവരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകൾ, ക്ഷേത്ര കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെ രഥയാത്ര നടത്താമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം പൊതുജന പങ്കാളിത്തം അനുവദിക്കരുതെന്നും കോടതി അറിയിച്ചു. കാര്യങ്ങൾ നിയന്ത്രണാതീതമെന്ന് തോന്നിയാൽ രഥയാത്ര നിർത്തിവെയ്ക്കാമെന്നും കോടതി പറഞ്ഞു.

നിയന്ത്രണങ്ങളോടെ രഥയാത്ര നടത്തുന്നതിനെ അനുകൂലിക്കുന്നുവെന്ന് കേന്ദ്രസർക്കാരും ഒഡീഷ സർക്കാരും കോടതിയെ അറിയിക്കുകയായിരുന്നു. കോടിക്കണക്കിന് ആളുകളുടെ വിശ്വസത്തിന്റെ പ്രശ്നമാണെന്നും ആചാര പ്രകാരം 23 ന് ജഗന്നാഥന് പുറത്തിറങ്ങാൻ കഴിഞ്ഞില്ലേങ്കിൽ പിന്നീട് 12 വർഷം കൂടി കാത്തിരിക്കേണ്ടി വരുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു.

 jagannath-rath-

Recommended Video

cmsvideo
A New Study Assures That Existing Vaccines Can Prevent COVID 19 | Oneindia Malayalam

മുൻകരുതലുകൾ പാലിക്കുന്നതിനൊപ്പം തന്നെ വേണമെങ്കിൽ സംസ്ഥാന സർക്കാരിന് ഒരു ദിവസത്തേക്ക് കർഫ്യൂ ഏർപ്പെടുത്താമെന്നും തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കി. കൊവിഡ് നെഗറ്റീവ് പരിശോധന റിപ്പോർട്ടുള്ള ക്ഷേത്ര ജീവനക്കാർക്ക് ചടങ്ങിൽ പങ്കെടുക്കാമെന്നും കോടതിയിൽ മേത്ത പറഞ്ഞു.

കൊവിഡിന്റെ പശ്ചാത്തലത്തിൽ രഥയാത്ര നടത്തേണ്ടതില്ലെന്നായിരുന്നു നേരത്തേ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചിരുന്നത്. ആളുകളുടെ സുരക്ഷയും ആരോഗ്യവും മുൻനിർത്തി രഥയാത്ര നടത്താൻ സാധിക്കില്ലെന്നും അതുകൊണ്ട് തന്നെ ഇക്കൊല്ലം യാത്ര നടത്തിയില്ലേങ്കിലും ജഗന്നാഥൻ ക്ഷമിക്കുമെന്ന പരാമർശത്തോടെയായിരുന്നു ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാൽ ഒഡീഷ സർക്കാരും കേന്ദ്രസർക്കാരും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹർജി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ മൂന്നംഗ ബെഞ്ചിന് രൂപം നൽകുകയും തിങ്കളാഴ്ച ബെഞ്ച് വാദം കേൾക്കുകയുമായിരുന്നു. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വാദം കേട്ടത്.

'തിരഞ്ഞെടുപ്പ് ജയിക്കാനുള്ള വളഞ്ഞ തന്ത്രവുമായി ബിജെപി'; പൊളിക്കാൻ കോൺഗ്രസ്,ചീഫ് സെക്രട്ടറിക്ക് കത്ത്'തിരഞ്ഞെടുപ്പ് ജയിക്കാനുള്ള വളഞ്ഞ തന്ത്രവുമായി ബിജെപി'; പൊളിക്കാൻ കോൺഗ്രസ്,ചീഫ് സെക്രട്ടറിക്ക് കത്ത്

എന്ത് രാഷ്ട്രീയമാണിത്? പിന്നില്‍ കോണ്‍ഗ്രസ്... വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം ലീഗിന് വേണ്ട- ബാലന്‍എന്ത് രാഷ്ട്രീയമാണിത്? പിന്നില്‍ കോണ്‍ഗ്രസ്... വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം ലീഗിന് വേണ്ട- ബാലന്‍

നേതൃ ദാരിദ്ര്യമില്ല..! തിരഞ്ഞെടുപ്പ് ജയിച്ചാൽ അടുത്ത മുഖ്യമന്ത്രി ആര്? ഉമ്മൻചാണ്ടി പറയുന്നത് ഇങ്ങനെനേതൃ ദാരിദ്ര്യമില്ല..! തിരഞ്ഞെടുപ്പ് ജയിച്ചാൽ അടുത്ത മുഖ്യമന്ത്രി ആര്? ഉമ്മൻചാണ്ടി പറയുന്നത് ഇങ്ങനെ

English summary
Supreme court allowed Jagannath Puri Rath Yatra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X