കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വളര്‍ച്ചയില്ലാത്ത ഭ്രൂണം നശിപ്പിക്കാം! സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്

വളര്‍ച്ചയില്ലാത്ത ഭ്രൂണം നശിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി. മുംബൈ സ്വദേശിനിക്കാണ് അനുമതി നല്‍കിയിരുക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: വളര്‍ച്ചയില്ലാത്ത ഭ്രൂണം നശിപ്പിക്കാമെന്ന് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. മുംബൈ സ്വദേശിനിയായ 22കാരിക്കാണ് ആറ് മാസം പ്രായമായ ഭ്രൂണം നശിപ്പിക്കാന്‍ കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഗര്‍ഭസ്ഥ ശിശുവിന് വളര്‍ച്ചയില്ലെന്ന റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി ഭ്രൂണം നശിപ്പിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇരുപത് ആഴ്ചയില്‍ കൂടുതല്‍ പ്രായമുള്ള ഭ്രൂണം നശിപ്പിക്കാന്‍ ഇന്ത്യന്‍ നിയമം അനുശാസിക്കുന്നില്ല.

ഭ്രൂണം വളര്‍ച്ചയില്ലാത്തതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിദഗ്ധരാണ് അബോര്‍ഷന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത്. ഗര്‍ഭസ്ഥ ശിശുവിന് തലയോട്ടി ഇല്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ഭ്രൂണം നശിപ്പിക്കാന്‍ ഉത്തരവ് നല്‍കിയത്. കുട്ടി ജനിച്ചാലും ജീവിച്ചിരിക്കാന്‍ ഇടയില്ലെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതും കോടതി പരിഗണിച്ചു.

pregnant

ജസ്റ്റിസ് എഎസ് ബോബ്ദെ, ജസ്റ്റിസ് നാഗേശ്വര റാവു എന്നിവരടങ്ങിയ ബഞ്ചാണ് നിര്‍ണായക ഉത്തരവിറക്കിയത്.ഭ്രൂണത്തിന് വളര്‍ച്ചയില്ലെന്നും അതിനാല്‍ അബോര്‍ഷന്‍ അനുവദിക്കണം എന്നുമാവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചത്.

യുവതിയുടെ ഹര്‍ജിയില്‍ ഏഴ് ഡോക്ടര്‍മാരടങ്ങുന്ന സംഘത്തെ ഇത് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നു. തലയോട്ടി വികസിക്കാത്തിതിനാല്‍ ഗര്‍ഭപാത്രത്തില്‍ നിന്നുള്ള നീക്കത്തിന് ഇത് തടസമാകുമെന്നും ഇത് അമ്മയുടെ ജീവന് തന്നെ ഭീഷണിയാകുമെന്നും സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതു പരിഗണിച്ചാണ് യുവതിയുടെ ജീവന്‍ രക്ഷിക്കാനുള്ള അവകാശം മുന്‍നിര്‍ത്തി മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് അനുസരിച്ച് ഭ്രൂണഹത്യയ്ക്ക് അനുമതി നല്‍കുന്നതെന്ന് കോടതി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഭ്രൂണത്തിന് വളര്‍ച്ചയില്ലെന്ന് കണ്ടെത്തിയത്. ഡിസംബര്‍ 20ന് ഭ്രൂണഹത്യ അനുവദിക്കണമെന്നാവശ്യപ്പെട്ട് യുവതി നല്‍കിയ അപേക്ഷ 20 ആഴ്ചയില്‍ കൂടുതല്‍ വളര്‍ച്ചയുണ്ടെന്ന കാരണത്താല്‍ ഡോക്ടര്‍മാര്‍ നിഷേധിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് യുവതി കോടതിയെ സമീപിച്ചത്.

English summary
The Supreme Court allowed a 22-year-old woman from Mumbai on Monday to abort her 24-week abnormal foetus. The law does not allow abortions beyond 20 weeks of pregnancy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X