Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഹമ്മദ് ഫൈസലിന് ആശ്വാസം, ലക്ഷദ്വീപ് എംപിയായി തുടരാം; വധശ്രമക്കേസില്‍ സുപ്രീംകോടതിയുടെ സ്റ്റേ

ന്യൂദല്‍ഹി: ലക്ഷദ്വീപിലെ എന്‍ സി പി എം പി മുഹമ്മദ് ഫൈസലിനെതിരായ ഹൈക്കോടതി വിധിക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ. വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനാണ് എന്ന വിധിയാണ് സുപ്രീംകോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. ഇതോടെ ഫൈസലിന് എം പി സ്ഥാനം തിരികെ ലഭിക്കും. നേരത്തെ ക്രിമിനല്‍ കേസില്‍ കുറ്റക്കാരനാണ് എന്ന് കോടതി വിധിച്ചതോടെ ഫൈസലിനെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരുന്നു.

കേരള ഹൈക്കോടതിയുടെ വിധിയാണ് സുപ്രീംകോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. മാത്രമല്ല ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യവും കോടതി തള്ളി. ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി എം സഈദിന്റെ മരുമകന്‍ മുഹമ്മദ് സ്വാലിഹിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് മുഹമ്മദ് ഫൈസല്‍ നിയമനടപടികള്‍ നേരിടുന്നത്.

MOHAMMED FAIZAL

കേസില്‍ നാലാഴ്ചയ്ക്കകം വിശദമായ വാദം കേള്‍ക്കും എന്നും കോടതി അറിയിച്ചു. ഇടക്കാല ഉത്തരവ് നല്‍കുന്നതിനെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെഎം നടരാജ് ശക്തമായി എതിര്‍ത്തു. എന്നാല്‍ ഫൈസല്‍ എം പിയായതിന് ശേഷം കേസിലെ തിരക്കഥയാകെ മാറിയതായി അദ്ദേഹത്തിന് വേണ്ടി വാദിച്ച കപില്‍ സിബല്‍ പറഞ്ഞു. ആദ്യത്തെ എഫ്ഐആറില്‍ ഹര്‍ജിക്കാരന്റെ കൈയില്‍ നിന്ന് ആയുധം കണ്ടെത്തിയതായി പരാമര്‍ശിച്ചിട്ടില്ലെന്ന് സിബല്‍ വാദിച്ചു.

എന്നാല്‍ പിന്നീട് എഫ്ഐആറില്‍ ഹര്‍ജിക്കാരന്റെ കൈയില്‍ ഇരുമ്പ് ദണ്ഡ് ഉണ്ടായിരുന്നു എന്നും ഇത് ആക്രമണത്തിനുള്ള ആയുധമായിരുന്നു എന്ന തരത്തിലും അവതരിപ്പിച്ച എന്ന് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. ഈ വര്‍ഷം ജനുവരി 11 നാണ് ഫൈസലിനും മറ്റ് മൂന്ന് പേര്‍ക്കും കവരത്തി സെഷന്‍സ് കോടതി പത്ത് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്. ശിക്ഷയ്ക്കെതിരെ മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെയുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ജനുവരി 25 ന് ഹൈക്കോടതി ഫൈസലിനെതിരെ ചുമത്തിയ ശിക്ഷ മരവിപ്പിച്ചിരുന്നു. എങ്കിലും ഫൈസലിന്റെ ലോക്സഭാ ലോക്സഭാംഗത്വം റദ്ദാക്കി. തുടര്‍ന്ന് അയോഗ്യത ഒഴിവാക്കാനായി ശിക്ഷാവിധിക്കെതിരെ മുഹമ്മദ് ഫൈസല്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച് അദ്ദേഹം കുറ്റക്കാരനാണെന്നുമുള്ള വിധിയും ശിക്ഷാവിധിയും ഹൈക്കോടതി മരവിപ്പിച്ചു. ഇതിനെതിരെ ലക്ഷദ്വീപ് ഭരണകൂടവും സ്വാലിഹും ഹര്‍ജി നല്‍കി.

തുടര്‍ന്ന് വിധി മരവിപ്പിച്ച ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. പിന്നാലെ വിചാരണ കോടതി വിധി സ്റ്റേ ചെയ്തത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ കേസില്‍ ഫൈസല്‍ കുറ്റക്കാരനാണ് എന്ന പുതിയ വിധി പറഞ്ഞു. ഇതാണ് ഇപ്പോള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+