കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിറ്റ്‌കോയിന്‍ ഇടപാടുകാര്‍ക്ക് ആശ്വാസം; ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍കള്‍ക്ക് സുപ്രീംകോടതി അനുമതി

Google Oneindia Malayalam News

ദില്ലി: ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്ക് സുപ്രീംകോടതിയുടെ അനുമതി. ക്രിപ്‌റ്റോ ഇടപാടുകള്‍ നിയമവിരുദ്ധമാക്കിയ 2018ലെ റിസര്‍വ് ബാങ്ക് തീരുമാനം സുപ്രീംകോടതി റദ്ദാക്കി. ഇന്ത്യയില്‍ കൂടുതലായി പ്രചാരത്തിലുള്ള ക്രിപ്‌റ്റോ കറന്‍സിയാണ് ബിറ്റ്‌കോയിന്‍. ഇടപാട് നിരോധിച്ച കാരണം പല ഇന്ത്യക്കാരും വിദേശത്ത് ഇത്തരം ഇടപാടുകളില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇനി ഇന്ത്യയില്‍ തന്നെ ക്രിപ്‌റ്റോ ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്ന സാഹചര്യമാണ് സുപ്രീംകോടതി ഉത്തരവിലൂടെ വന്നിരിക്കുന്നത്.

18

കൈയ്യില്‍ കിട്ടുന്നതോ പേഴ്‌സില്‍ സൂക്ഷിക്കാന്‍ കഴിയുന്നതോ അല്ല ഡിജിറ്റല്‍ രൂപത്തിലുള്ള ക്രിപ്‌റ്റോ കറന്‍സി. സാങ്കല്‍പ്പികമായ കറന്‍സിയാണിത്. പല രാജ്യങ്ങളിലും ക്രിപ്‌റ്റോകറന്‍സി ഇടപാട് നിയമപരമാണ്. എന്നാല്‍ ഇന്ത്യയില്‍ 2018ല്‍ റിസര്‍വ് ബാങ്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഈ നിരോധനമാണ് സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നത്.

സാങ്കല്‍പ്പിക പണമിടപാടുകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നതാണ് നിരോധനം ഏര്‍പ്പെടുത്താനുള്ള പ്രധാന കാരണം. ഇത്തരം ഇടപാടുകള്‍ക്ക് നികുതി ചുമത്താനോ കണക്കുകള്‍ ശേഖരിക്കാനോ സാധ്യമല്ല. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകരാറിലാകാനും സാധ്യതയുണ്ട്. ഇക്കാര്യങ്ങള്‍ക്കൂടി പരിഗണിച്ചാണ് ആര്‍ബിഐ നിരോധിച്ചിരുന്നത്.

ക്രിപ്‌റ്റോ കറന്‍സികളില്‍ പ്രധാനം ബിറ്റ്‌കോയിനാണ്. ആഗോള അടിസ്ഥാനത്തില്‍ ഏറ്റവും വിനിമയം ചെയ്യപ്പെടുന്ന ക്രിപ്‌റ്റോ കറന്‍സിയാണിത്. ഏറ്റവും മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സിയും ബിറ്റ്‌കോയിന്‍ തന്നെ. ഒരു ബിറ്റ് കോയിന് ഏഴ് ലക്ഷത്തോളം രൂപ വരും. 2017ല്‍ ഒരു ബിറ്റ്‌കോയിന് 20000 ഡോളര്‍ വിലയുണ്ടായിരുന്നു. പിന്നീട് ഇടിഞ്ഞു 3000 ഡോളറിലേക്ക് എത്തി. ഇപ്പോള്‍ 10000ത്തിന് മുകളിലാണ് വിനിമയം നടക്കുന്നത്. സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇവയുടെ കൈമാറ്റം.

English summary
Supreme Court allows trading in cryptocurrency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X