കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍ട്രല്‍ വിസ്തയ്ക്ക് സുപ്രീംകോടതിയുടെ അനുമതി; പദ്ധതിയുമായി കേന്ദ്രത്തിന് മുന്നോട്ട് പോവാം

Google Oneindia Malayalam News

ദില്ലി: സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി മുന്നോട്ട് പോവാന്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രീം കോടതിയുടെ അനുമതി. പദ്ധതിക്ക് നല്‍കിയ പാരിസ്ഥിതിക അനുമതി കോടതി ശരിവെച്ചു. ഭൂമിയുടെ വിനിയോഗത്തില്‍ വരുത്തിയ മാറ്റവും കോടതി അംഗീകരിച്ചു. പദ്ധതിക്ക് അനുമതി നല്‍കുന്നതിനോടൊപ്പം ചില നിര്‍ദേശങ്ങളും കോടതി മുന്നോട്ട് വെച്ചിട്ടുണ്ട്. നിര്‍മാണത്തിനിടെയുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം തടയാന്‍ നടപടി വേണമെന്നാണ് കോടതി പ്രധാനമായും നിര്‍ദേശിച്ചു. മുന്നംഗ ബെഞ്ച് പരിഗണിച്ച കേസില്‍ ജ. സഞ്ജീവ് ഘന്നയുടെ വിയോജിപ്പോടെയാണ് വിധി പുറപ്പെടുവിച്ചത്. ഭൂവിനിയോഗത്തില്‍ മാറ്റം വരുത്തുന്നതിലാണ് ജ. സഞ്ജീവ് ഖന്ന വിയോജിപ്പ് രേഖപ്പെടുത്തിയത്.

സിപിഎം ബന്ധം ശരിയാകില്ലെന്ന് എന്‍സിപി; എറണാകുളത്ത് കൈവിട്ടു, യുഡിഎഫ് ചര്‍ച്ച ചെയ്യുന്നുസിപിഎം ബന്ധം ശരിയാകില്ലെന്ന് എന്‍സിപി; എറണാകുളത്ത് കൈവിട്ടു, യുഡിഎഫ് ചര്‍ച്ച ചെയ്യുന്നു

പുതിയ പാർലമെൻ്റ് കെട്ടിടം, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി, സെൻട്രൽ സെക്രട്ടറിയേറ്റ് കെട്ടിടം തുടങ്ങിയവ ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതിക്ക് 20000 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. .ത്രികോണാകൃതിയില്‍ നിര്‍മ്മിക്കുന്ന പുതിയ പാര്‍ലമെന്റ്‌ കെട്ടിടത്തില്‍ എല്ലാ എംപിമാര്‍ക്കും പ്രത്യേകം ഓഫീസുകളുണ്ടാകും. അത്യധുനിക ഡിജിറ്റല്‍ സൈകര്യങ്ങളോടെയാകും ഓഫീസുകള്‍ നിര്‍മ്മിക്കുന്നത്‌.വലിയ കോണ്‍സിസ്‌റ്റിയൂഷന്‍ ഹാള്‍, മ്യൂസിയം, ലൈബ്രറി, മള്‍ട്ടിപ്പിള്‍ കമ്മിറ്റി റൂമുകള്‍ വലിയ വാഹന പാര്‍ക്കിങ്‌ സൗകര്യവും ഉണ്ടാവും.

supreme-court

നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിലവിലെ പാര്‍ലമെന്റ്‌ കെട്ടിടത്തിന്‌ സമീപം സ്ഥിതി ചെയ്യുന്ന മാഹാത്മ ഗാന്ധി,അംബേദ്‌കര്‍ എന്നിവരുടെ അടക്കം അഞ്ച്‌ പ്രതിമകള്‍ താല്‍കലികമായി മാറ്റിസ്ഥാപിക്കും. പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതോടെ ഇവ മാറ്റി സ്ഥാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ടാറ്റാ ഗ്രൂപ്പിനാണ് പുതിയ പാര്‍ലമെന്‍റ് കെട്ടിടം നിര്‍മ്മിക്കാനുള്ള കരാര്‍ നല്‍കിയിരിക്കുന്നത്. 861.90 കോടിയാണ്‌ നിര്‍മ്മാണ കരാര്‍.

രാഷ്ട്രീയ പ്രവേശനത്തിന് അമിത സമ്മർദ്ദം ചെലുത്തിയതാണ് ഗാംഗുലിയുടെ ഹൃദയാഘാതത്തിന് കാരണമെന്ന് സിപിഎം നേതാവ്രാഷ്ട്രീയ പ്രവേശനത്തിന് അമിത സമ്മർദ്ദം ചെലുത്തിയതാണ് ഗാംഗുലിയുടെ ഹൃദയാഘാതത്തിന് കാരണമെന്ന് സിപിഎം നേതാവ്

അതേസമയം, പുതിയ പദ്ധതിക്കെതിരെ കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനമാണ് നടത്തുന്നത്. മാസങ്ങളായി ദേശീയ തലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കര്‍ഷകരെ ഓര്‍മ്മിപ്പിച്ചായിരുന്നു കോണ്‍ഗ്രസിന്‍രെ വിമര്‍ശനം. രാജ്യത്തിന്‍റെ അന്നദാതാക്കള്‍ തെരുവില്‍ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുമ്പോള്‍ സെന്‍ട്രല്‍ വിസ്തയെന്ന പേരില്‍ നിങ്ങള്‍ക്കായി കൊട്ടാരം പണിയുന്ന ചരിത്രത്തില്‍ രേഖപ്പെടുത്തും എന്നായിരുന്നു കോണ്‍ഗ്രസിന്‍റെ വിമര്‍ശനം.

സുരേന്ദ്രന്‍ രാജഗോപാലിന്റെ സീറ്റില്‍ മത്സരിച്ചേക്കും, ഇല്ലെങ്കില്‍ ഈ ഓപ്ഷന്‍, ബി ജെ പി പ്ലാന്‍ ഇങ്ങനെസുരേന്ദ്രന്‍ രാജഗോപാലിന്റെ സീറ്റില്‍ മത്സരിച്ചേക്കും, ഇല്ലെങ്കില്‍ ഈ ഓപ്ഷന്‍, ബി ജെ പി പ്ലാന്‍ ഇങ്ങനെ

Recommended Video

cmsvideo
12 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികളില്‍ കൊവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം

English summary
Supreme Court approves Central Vista project; Center can go ahead with the project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X