എല്ലാക്കാലവും ദേശീയ പാത സ്തംഭിപ്പിക്കാനാകുമോ? കർഷക സമരത്തിൽ ചോദ്യമുയർത്തി സുപ്രീം കോടതി
ദില്ലി: ദില്ലിയില്‍ മാസങ്ങളായി നടന്ന് വരുന്ന കര്‍ഷക സമരവുമായി ബന്ധപ്പെട്ട് വീണ്ടും ചോദ്യങ്ങള്‍ ഉയര്‍ത്തി സുപ്രീം കോടതി. കര്‍ഷകര്‍ സമരം തുടരുന്നതോടെ ദേശീയ പാതയില്‍ തടസ്സം നേരിടുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചത്. സമരത്തിന്റെ പേരില്‍ എല്ലാക്കാലവും ദേശീയ പാത സ്തംഭിപ്പിക്കാന്‍ സാധിക്കുമോ എന്ന് സുപ്രീം കോടതി ചോദിച്ചു. സമരം എപ്പോഴാണ് അവസാനിപ്പിക്കുക എന്നും സുപ്രീം കോടതി നോയ്ഡ സ്വദേശിയുടെ ഹര്‍ജി പരിഗണിച്ച് കൊണ്ട് ചോദിച്ചു.
പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തന്‍ കോടതിയെ സമീപിക്കുകയോ സമരം നടത്തുകയോ അല്ലെങ്കില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തുകയോ ചെയ്യാം. അതല്ലാതെ എപ്പോഴും ഹൈവേ ഗതാഗതം തടസ്സപ്പെടുത്താനാകുമോ എന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് എസ്കെ കൗള്‍ ഉള്‍പ്പെട്ട രണ്ടംഗ ബെഞ്ചാണ് കര്‍ഷക സമരത്തിന് എതിരെയുളള ഹര്‍ജി പരിഗണിച്ചത്. ജസ്റ്റിസ് എസ്കെ കൗള്‍ ആണ് കര്‍ഷക സമരത്തിന്റെ ഭാഗമായി ഹൈവേകളിലെ ഗതാഗതം സ്തംഭിപ്പിക്കുന്നതിനെ കുറിച്ചുളള ചോദ്യങ്ങള്‍ ഉന്നയിച്ചത്.

കര്‍ഷക സമരത്തിന്റെ ഭാഗമായി ദില്ലിയേയും അയല്‍ സംസ്ഥാനങ്ങളേയും ബന്ധിപ്പിക്കുന്ന ഹൈവേകള്‍ അടച്ചിടുന്നത് മൂലം ദിവസേനെയുളള യാത്രക്കാര്‍ മുതല്‍ ദീര്‍ഘദൂര യാത്രക്കാര്‍ വരെ ബുദ്ധിമുട്ടുന്നതായി ജസ്റ്റിസ് കൗള്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോടും ഉത്തര്‍ പ്രദേശ്, ഹരിയാന സര്‍ക്കാരിനോടും ആവശ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍ പ്രദേശിലും പഞ്ചാബിലും അടക്കം കര്‍ഷക സമരം വലിയ വെല്ലുവിളി ആയേക്കുമെന്ന് ബിജെപി ഭയപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കാര്‍ഷിക നിയമവും ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
ഹൈവേകളിലെ തടസ്സം നീക്കാന്‍ സര്‍ക്കാര്‍ എന്താണ് ചെയ്തത് എന്ന് സുപ്രീം കോടതി ആരാഞ്ഞു. തങ്ങള്‍ മുന്നോട്ട് വെച്ച കാര്യം നടപ്പാക്കുക എന്നത് നിങ്ങളുടെ ജോലിയാണ് എന്നും അത് തങ്ങള്‍ക്ക് ചെയ്യാനാകില്ലെന്നും സുപ്രീം കോടതി സര്‍ക്കാരുകളോട് പറഞ്ഞു. കര്‍ഷകരുമായുളള ചര്‍ച്ചകള്‍ക്ക് വേണ്ടി ഒരു ഉന്നത തല സമിതി രൂപീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സമരം നടത്തുന്ന കര്‍ഷക സംഘടനകള്‍ സമിതിയുമായി സഹകരിക്കുന്നില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications