കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഡ്ജിമാരുടെ നിയമനം: മെമ്മോറാണ്ടം തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

  • By Athul
Google Oneindia Malayalam News

ദില്ലി: സുപ്രീംകോടതിയേക്ക് ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് മെമ്മോറാണ്ടം തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ജഡ്ജിമരുടെ നിയമനത്തില്‍ സുതാര്യത വേണം. ചീഫ് ജസ്റ്റിസുമായി കൂടി ആലോചിച്ച് വേണം മാര്‍ഗ്ഗരേഖ തയ്യാറാക്കേണ്ടതെന്നും ജസ്റ്റിസ് ജെഎസ് കഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിര്‍ദേശിച്ചു.

സര്‍ക്കാര്‍ തയ്യാറാക്കുന്നമെമ്മോറാണ്ടം പ്രകാരം ചീഫ് ജസ്റ്റിസും നാല് സീനിയര്‍ ജഡ്ജിമാരും അടങ്ങുന്ന കൊളീജിയമാണ് സുപ്രീംകോടതിയിലേക്ക് ജഡിജിമാരെ നിയമിക്കുന്നത്.

supreme court

നിയമിക്കുന്ന ജഡ്ജിമാരുടെ പ്രായപരിധി, സേവന പരിചയം, സീനിയോറിറ്റി എന്നിവയും നിയമനത്തിലെ ബാഹ്യ സമ്മര്‍ദം ഇല്ലാതാക്കുന്നതിനെക്കുറിച്ചും മാര്‍ഗരേഖയില്‍ ഉണ്ടായിരിക്കണമെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

ജഡ്ജിമാരുടെ നിയമനത്തിന് കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ദേശീയ ജുഡീഷ്യല്‍ കമ്മീഷന്‍ സംവിധാനത്തെ സുപ്രീംകോടതി നേരത്തെ റദ്ദാക്കിയിരുന്നു. നിലവിലുള്ള കൊളീജിയം സംവിധാനം ശക്തിപ്പെടുത്തിയാല്‍ മതിയെന്നും കോടതി വ്യക്തമാക്കിയിരുന്നു.

English summary
Coming out with a slew of guidelines to improve the collegium system of appointment of judges, the Supreme Court today said views of the Centre and States should be taken into account and asked the government to prepare a memorandum of procedure (MOP) in consultation with the Chief Justice of India to enable transparency.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X