കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ട് ചെയ്താല്‍ ഇനി രസീറ്റ് കിട്ടും

Google Oneindia Malayalam News

ദില്ലി: വോട്ട് ചെയ്തുവെന്നതിന് തെളിവായി ഇനി മുതല്‍ രസീത് ലഭിക്കും. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുതല്‍ ഇത് ഘട്ടം ഘട്ടമായി നടപ്പാക്കാന്‍ സുപ്രിം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ബിജെപി നേതാവ് സുബ്രഹ്ണ്യം സ്വാമി നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതി നിര്‍ണായകമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ വ്യാപകമായ ക്രമക്കേട് നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് സ്വാമി ഇത്തരമൊരു ആവശ്യവുമായി പരമോന്നത കോടതിയെ സമീപിച്ചത്. പുതിയ ഉത്തരവനുസരിച്ച് വോട്ട് ചെയ്തവര്‍ക്ക് ഏത് വ്യക്തിക്കാണ്‌ വോട്ട് ചെയ്തതെന്ന് സ്ഥിരീകരിച്ചുകൊണ്ടുള്ള ഒരു രസീതി നല്‍കും. പല രാജ്യങ്ങളും വോട്ടിങ് യന്ത്രങ്ങള്‍ക്കു പകരം പഴയ ബാലറ്റ് രീതിയില്‍ തന്നെ തിരഞ്ഞെടുപ്പ് നടത്തുന്നതും ഇതിന് ഉദാഹരണമായി ചൂണ്ടികാട്ടിയിരുന്നു.

Voting Machine

എന്നാല്‍ രസീത് നല്‍കാനുള്ള തീരുമാനത്തെ ചില വിദഗ്ധന്മാര്‍ അംഗീകരിക്കുന്നില്ല. വോട്ട് ചെയ്യാനുള്ള അവകാശം ഒരാളുടെ സ്വകാര്യതയാണ്. ഇത് രസീത് രൂപത്തില്‍ പുറത്താകുന്നതോടെ പല അനിഷ്ടസംഭവങ്ങളും ഉണ്ടാകാനിടയുണ്ട്. കൂടാതെ വോട്ട് കച്ചവടത്തിനുള്ള എളുപ്പവഴിയായി രസീത് സംവിധാനം മാറും എന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു.

English summary
The Supreme Court on Tuesday asked the Election Commission of India to make available “paper trails” to voters, providing details of the vote cast by them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X