കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാഫേലില്‍ ഞങ്ങള്‍ അങ്ങനെ പറഞ്ഞിട്ടില്ല, വിശദീകരിക്കണം, രാഹുലിന് സുപ്രീം കോടതിയുടെ നിര്‍ദേശം

Google Oneindia Malayalam News

ദില്ലി: റാഫേല്‍ വിധിയില്‍ സുപ്രീം കോടതിയില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വിമര്‍ശനം. സുപ്രീം കോടതി വിധിയോടെ ചൗക്കിദാര്‍ കള്ളനാണെന്ന് വീണ്ടും തെളിഞ്ഞെന്നും, കോടതി അത് തന്നെയാണ് പറഞ്ഞതെന്നുമായിരുന്നു രാഹുലിന്റെ പരാമര്‍ശം. എന്നാല്‍ സുപ്രീം കോടതി അങ്ങനെ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പിന്നെ എന്തുകൊണ്ടാണ് രാഹുല്‍ അത്തരമൊരു പരാമര്‍ശം നടത്തിയതെന്നും കോടതി ചോദിച്ചു.

1

ചൗക്കിദാര്‍ കള്ളനാണെന്ന് എവിടെയും സുപ്രീം കോടതി പറഞ്ഞിട്ടില്ല. റാഫേല്‍ വിധിയില്‍ അന്വേഷണം നടത്താമെന്നാണ് കോടതി പറഞ്ഞത്. എന്നാല്‍ പ്രധാനമന്ത്രിയെ കുറിച്ച് സുപ്രീം കോടതി ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. രാഹുലിന് അത്തരമൊരു പരാമര്‍ശം നടത്താം. എന്നാല്‍ സുപ്രീം കോടതി അത്തരം കാര്യം പറഞ്ഞെന്ന് പറയുന്നത് തെറ്റാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാണിച്ചു.

അതേസമയം രാഹുലിനോട് ഈ വിഷയത്തില്‍ സുപ്രീം കോടതി വിശദീകരണം തേടിയിട്ടുണ്ട്. രാഹുല്‍ മാധ്യമങ്ങള്‍ മുന്നില്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്നും, അത് മാധ്യമങ്ങള്‍ തെറ്റായി പ്രസിദ്ധീകരിച്ചെന്നും കോടതി പറഞ്ഞു. ഒരു വ്യക്തിക്കെതിരെ അത്തരമൊരു നിരീക്ഷണം നടത്താന്‍ കോടതിയില്ല. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ നിയമപരമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയും മറുപടി തേടുകയുമാണ് ചെയ്തതെന്ന് കോടതി പറഞ്ഞു.

ബിജെപി എംപി മീനാക്ഷി ലേഖിയാണ് കോടതിയലക്ഷ്യത്തിന് രാഹുലിനെതിരെ പരാതി നല്‍കിയത്. സുപ്രീം കോടതി പരാമര്‍ശത്തോടെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് ഉറപ്പായിരിക്കുകയാണ്. സുപ്രീം കോടതി നീതി നടപ്പാക്കുന്നതിനെ കുറിച്ചാണ് പറഞ്ഞതെന്നും രാഹുല്‍ അമേത്തിയിലെ പ്രചാരണത്തിനിടെ പറഞ്ഞിരുന്നു. അതേസമയം രാഹുലിനെതിരെ നടപടിയുണ്ടാവുമോ എന്ന് വ്യക്തമല്ല. പകരം വിശദീകരിക്കണം മാത്രം നല്‍കിയാല്‍ മതിയാവും.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ദേശീയ തലത്തില്‍ തിരിച്ചുവരവിന് സിപിഎം..... ലക്ഷ്യം 3 സംസ്ഥാനങ്ങള്‍, 41 ശതമാനം വോട്ട്ദേശീയ തലത്തില്‍ തിരിച്ചുവരവിന് സിപിഎം..... ലക്ഷ്യം 3 സംസ്ഥാനങ്ങള്‍, 41 ശതമാനം വോട്ട്

English summary
supreme court asks rahul to explain chowkidar chor hai claim to court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X