കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗിയ്ക്ക് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി! ഇത് കൊലപാതകമല്ല, മാധ്യമ പ്രവര്‍ത്തകനെ സ്വതന്ത്രനാക്കൂ

Google Oneindia Malayalam News

ദില്ലി: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു എന്ന് പറഞ്ഞായിരുന്നു മാധ്യമ പ്രവര്‍ത്തകനായ പ്രശാന്ത് കനോജിയയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇത് കൂടാതെ നോയ്ഡയിലെ ഒരു സ്വകാര്യ ടവി ചാനല്‍ മേധാവിയേയും എഡിറ്ററേയും കൂടി അറസ്റ്റ് ചെയ്തിരുന്നു.

ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മൂക്കു കയറിട്ട് യോഗിയുടെ പൊലീസ്; 3 പേർ അറസ്റ്റിൽഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മൂക്കു കയറിട്ട് യോഗിയുടെ പൊലീസ്; 3 പേർ അറസ്റ്റിൽ

ഈ വിഷയത്തില്‍ ഇപ്പോള്‍ യോഗി സര്‍ക്കാരിന് കനട്ട തിരിച്ചടിയാണ് സുപ്രീം കോടതിയില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ നേരത്തെ എഡിറ്റേഴ്‌സ് ഗില്‍ഡും രംഗത്ത് വന്നിരുന്നു.

മാധ്യമ പ്രവര്‍ത്തകനായ പ്രശാന്ത് കനോജിയയുടെ ഭാര്യ നല്‍കിയ ഹര്‍ജിയില്‍ ആണ് സുപ്രീം കോടതി തീര്‍പ്പ് കല്‍പിച്ചത്. പ്രശാന്ത് കനോജിയയെ സ്വതന്ത്രനാക്കാനും കോടതി ഉത്തരവിട്ടു.

യോഗിയോട് വിവാഹാഭ്യര്‍ത്ഥന

യോഗിയോട് വിവാഹാഭ്യര്‍ത്ഥന

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് വിവാഹ അഭ്യര്‍ത്ഥന നടത്തി എന്ന് ഒരു സ്ത്രീ അവകാശപ്പെട്ടിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആയിരുന്നു ഇത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അതാണ് പ്രശാന്ത് കജോരിയ തന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തത്. ഇതിന്റെ പേരില്‍ ആയിരുന്നു അറസ്റ്റ്.

അപകീര്‍ത്തികരം

അപകീര്‍ത്തികരം

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു എന്ന് പറഞ്ഞായിരുന്നു പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. ലഖ്‌നൗവിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ആയിരുന്നു പരാതിക്കാരന്‍. ഐടി നിയമത്തിലെ സെക്ഷന്‍ 67 പ്രകാരം ആയിരുന്നു കേസ്. ദില്ലിയിലെ വീട്ടില്‍ നിന്നാണ് പ്രശാന്തിനെ യുപി പോലീസ് അറസ്റ്റ് ചെയ്തത്.

കൊലപാതകമൊന്നും അല്ല, സ്വതന്ത്രനാക്കൂ

കൊലപാതകമൊന്നും അല്ല, സ്വതന്ത്രനാക്കൂ

പോലീസ് നടപടിയ്‌ക്കെതിരെ പ്രശാന്ത് കനോജിയയുടെ ഭാര്യ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇത് കൊലപാതകം ഒന്നും അല്ല, മാധ്യമ പ്രവര്‍ത്തകനെ സ്വതന്ത്രനാക്കണം എന്നായിരുന്നു സുപ്രീം കോടതിയുടെ വിധി.

സാധാരണ ഗതിയില്‍ ഇത്തരം ഹര്‍ജികള്‍ തങ്ങള്‍ പരിഗണിക്കാറില്ല. പക്ഷേ, ഒരു മനുഷ്യന്‍ ഇത്തരം ഒരു കേസില്‍ 11 ദിവസം ജയിലില്‍ കിടക്കാന്‍ പാടില്ലെന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്.

ട്വീറ്റുകളെ അംഗീകരിക്കുന്നു എന്നല്ല

ട്വീറ്റുകളെ അംഗീകരിക്കുന്നു എന്നല്ല

വിധിന്യായത്തില്‍ സുപ്രീം കോടതി ഒരുകാര്യം വ്യക്തമായി പറയുന്നുണ്ട്. ഇവര്‍ ചെയ്ത ട്വീറ്റുകളെ അംഗീകരിക്കുന്നു എന്നല്ല, അവരെ സ്വതന്ത്രരാക്കുന്നതിലൂടെ കോടതി ഉദ്ദേശിക്കുന്നത്. ഒരുപക്ഷേ, ആ ട്വീറ്റുകളെ തങ്ങള്‍ അംഗീകരിച്ചെന്ന് വരില്ല, പക്ഷേ സ്വാതന്ത്ര്യം നിഷേധിക്കുന്നത് തങ്ങള്‍ അംഗീകരിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

അഭിപ്രായ സ്വാതന്ത്ര്യത്തിന് മേല്‍

അഭിപ്രായ സ്വാതന്ത്ര്യത്തിന് മേല്‍

മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റ് ഏകാധിപത്യപരമായ നിയമ ദുരുപയോഗം ആണെന്നാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രതികരിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം ആണിതെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പലരും പ്രതികരിച്ചത്. ദില്ലിയിലെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍ ആണ് പ്രശാന്ത് കനോജിയ

English summary
Supreme Court orders to free journalist Prashant Kanojia arrested for defaming Uttar Pradesh Chief Minister Yogi Adityanath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X