കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ യോഗയെ ജനകീയമാക്കി എന്നുള്ളത് ശരി... പക്ഷെ ഇത് വേണ്ട; രാംദേവിനോട് സുപ്രീംകോടതി

Google Oneindia Malayalam News

ന്യൂദല്‍ഹി: യോഗ ഗുരുവും പതഞ്ജലി സ്ഥാപകനുമായ ബാബ രാംദേവ് എന്തിനാണ് മറ്റ് വൈദ്യശാസ്ത്ര സമ്പ്രദായങ്ങളെ വിമര്‍ശിക്കുന്നത് എന്ന് സുപ്രീംകോടതി. ഇക്കാര്യം അദ്ദേഹം നിയന്ത്രിക്കണം എന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു. ബാബ രാംദേവ് യോഗയെ ജനകീയമാക്കി എന്ന് പറയുമ്പോഴും മറ്റ് സമ്പ്രദായങ്ങളെ കുറ്റപ്പെടുത്തുന്നത് അദ്ദേഹം നിയന്ത്രിക്കുന്നതാണ് നല്ലത് എന്നാണ് സുപ്രീംകോടതി പറഞ്ഞത്.

അദ്ദേഹത്തിന്റെ സംവിധാനത്തെക്കുറിച്ച് അദ്ദേഹത്തിന് മഹത്വം പറയാം. എന്നാല്‍ എന്തിന് എല്ലാ ഡോക്ടര്‍മാരെയും, അലോപ്പതിയെയും, മറ്റെല്ലാ ചികിത്സാ സമ്പ്രദായങ്ങളെയും കുറ്റപ്പെടുത്തണം. ആത്യന്തികമായി, ഞങ്ങള്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. അദ്ദേഹം യോഗയെ ജനകീയമാക്കി. ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തിന്റെ പരിപാടികളില്‍ പോയി യോഗ കാണാറുണ്ടായിരുന്നു, ചീഫ് ജസ്റ്റിസ് പറഞ്ഞു.

ജില്ലകളെ ബന്ധിപ്പിച്ച് വിമാന സര്‍വീസ് വേണമെന്ന് മഞ്ഞളാംകുഴി അലി; എങ്ങനെ സാധിക്കുന്നു എന്ന് പിണറായിജില്ലകളെ ബന്ധിപ്പിച്ച് വിമാന സര്‍വീസ് വേണമെന്ന് മഞ്ഞളാംകുഴി അലി; എങ്ങനെ സാധിക്കുന്നു എന്ന് പിണറായി

1

എന്നാല്‍ മറ്റ് സംവിധാനങ്ങളെ അദ്ദേഹം വിമര്‍ശിക്കരുത്. ആയുര്‍വേദമോ അദ്ദേഹം പിന്തുടരുന്ന ഏത് സമ്പ്രദായമോ എല്ലാ രോഗങ്ങളും ഭേദമാക്കുമെന്ന് എന്താണ് ഉറപ്പ്? എല്ലാ ഡോക്ടര്‍മാരെയും കൊലയാളികളാണെന്ന മട്ടില്‍ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള പരസ്യങ്ങളും എന്തിനാണ്, ചീഫ് ജസ്റ്റിസ് പറഞ്ഞു.

2

ആധുനിക വൈദ്യശാസ്ത്രത്തിനും വാക്‌സിനേഷനുമെതിരേ ബാബ രാംദേവ് അപകീര്‍ത്തികരമായ പ്രചാരണം നടത്തുന്നു എന്ന് ആരോപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ) നല്‍കിയ ഹര്‍ജി ജസ്റ്റിസുമാരായ ഹിമ കോഹ്ലിയും സി ടി രവികുമാറും അടങ്ങുന്ന ബെഞ്ച് പരിഗണിക്കുകയായിരുന്നു. അലോപ്പതിയെ വിമര്‍ശിച്ച് ദേശീയ ദിനപത്രങ്ങളില്‍ രാംദേവ് നല്‍കിയ പരസ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഐ എം എ ഹര്‍ജി നല്‍കിയത്.

3

പരസ്യങ്ങള്‍ പറയുന്നത് നിങ്ങള്‍ അന്ധരാകും, അലോപ്പതിയില്‍ നിന്ന് നിങ്ങള്‍ക്ക് ആജീവനാന്ത പ്രശ്‌നങ്ങള്‍ ഉണ്ടാകും, നിങ്ങളുടെ അസ്ഥികള്‍ ദുര്‍ബലമാകും എന്നൊക്കെയാണ് എന്ന് ഐ എം എയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രഭാസ് ബജാജ് പറഞ്ഞു. അതൊരു വ്യത്യസ്ത വിഷയമാണ്, പക്ഷേ അദ്ദേഹത്തിന് ഡോക്ടര്‍മാരെയും സംവിധാനങ്ങളെയും ദുരുപയോഗം ചെയ്യാന്‍ കഴിയില്ല, എന്‍ വി രമണ പറഞ്ഞു.

സതീശനെ വെല്ലുവിളിച്ച് രാജീവ്; ലോകായുക്ത നിയമ ഭേദഗതി ബില്ലില്‍ നടന്നത് ചൂടേറിയ വാക്കേറ്റംസതീശനെ വെല്ലുവിളിച്ച് രാജീവ്; ലോകായുക്ത നിയമ ഭേദഗതി ബില്ലില്‍ നടന്നത് ചൂടേറിയ വാക്കേറ്റം

4

തുടര്‍ന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയക്കുകയായിരുന്നു. അലോപ്പതിയെ കുറിച്ചുള്ള അപകീര്‍ത്തികരമായ പ്രസ്താവനകള്‍ കൂടാതെ, രക്തസമ്മര്‍ദ്ദത്തിനും ഷുഗറിനും വേണ്ടിയുള്ള ഗവേഷണത്തെ കുറിച്ചും തെളിവുകളെ അടിസ്ഥാനമാക്കിയുള്ള മരുന്നിനെ കുറിച്ചും പരസ്യങ്ങള്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട് എന്ന് ബജാജ് പറഞ്ഞു.

5

പരസ്യങ്ങളിലെ ഉള്ളടക്കം പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം തെറ്റിദ്ധാരണാജനകമായ അവകാശവാദങ്ങള്‍ ക്രിമിനല്‍ കുറ്റമാണെന്ന് പറയുന്ന കേന്ദ്ര നിയമങ്ങള്‍ ഉണ്ടെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.

സ്ലീവ്‌ലെസ് ബ്ലൗസ്.. റെഡ് സാരി... ബീച്ച് സൈഡ്...; അതൊരു ഒന്നൊന്നര കോംബിനേഷനാണല്ലോ സാധികാ...

English summary
Supreme Court asks why Baba Ramdev criticizes other medical systems in IMA Plea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X