കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ഡീസല്‍ ആഢംബര കാറുകള്‍ക്കും ട്രക്കുകള്‍ക്കും സുപ്രീംകോടതിയുടെ നിയന്ത്രണം

  • By Athul
Google Oneindia Malayalam News

ദില്ലി: ജില്ലിയില്‍ 2000 സിസിക്ക് മുകളിലുള്ള ആഢംബര കാറുകള്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുന്നത് സുപ്രീംകോടതി നിരോധിച്ചു. 2016 മാര്‍ച്ച് 31 വരെയാണ് നിരോധനം. 10 വര്‍ഷം പഴക്കമുള്ള ട്രക്കുകള്‍ക്കും ഇനി ദില്ലിയില്‍ പ്രവേശനം ഉണ്ടായിരിക്കില്ല. ഡീസല്‍ എസ്‌യുവി കളും ആഢംബര കാറുകള്‍ക്കുമാണ് പ്രധാനമായും നിരോധനം വരുക അതുകൊണ്ടുതന്നെ പുതിയ നടപടി സാധാരണക്കാരെ ബാധിക്കില്ലെന്നും കോടതി പറഞ്ഞു.

2016 മാര്‍ച്ചിന് മുമ്പ് ദില്ലിയിലെ എല്ലാ ടാക്‌സികളും പ്രകൃതി വാതകമായ സിന്‍ജി യിലേക്ക് മാറണമെന്നും മലിനീകരണമാണ്ടാക്കുന്നതിന് ചുമത്തുന്ന സര്‍ചാര്‍ജ് ഇരട്ടിയാക്കാനും കോടതി നിര്‍ദേശിച്ചു.

traffic

പുതിയ ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതും പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതും ദേശീയ ഹരിത ട്രൈബ്യൂണല്‍ കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു.

ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെടുന്ന നഗരങ്ങളില്‍ മുമ്പന്തിയിലുള്ള ദില്ലിയിലെ മലീനീകരണത്തിന്റെ തോത് കുറയ്ക്കാനാണ് സര്‍ക്കാരും കോടതിയും കടുത്ത നടപടികളുമായി മുന്നോട്ടുപോകുന്നത്.

അതിന്റെ തുടക്കമെന്ന നിലയില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതും കെട്ടിടാവശിഷ്ടങ്ങളും നിര്‍മ്മാണ വസ്തുക്കളും റോഡില്‍ കൂട്ടിയിടുന്നതും കോടതി നിരോധിച്ചിട്ടുണ്ട്. അതുപോലെ ഒറ്റയക്കത്തില്‍ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങളും ഇരട്ട അക്കത്തില്‍ അവസാനിക്കുന്നവയും ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം നിരത്തിലിറങ്ങിയാല്‍ മതിയെന്ന ഉത്തരവ് ജനുവരി ഒന്ന് മുതല്‍ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഇരിക്കുകയാണ്.

English summary
In a landmark ruling aimed at curbing the alarming pollution level in Delhi, the Supreme Court on Wednesday banned the registration of all diesel SUVs and luxury cars with engine capacity of 2000 cc or more in the entire National Capital Region till March 31 next year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X