കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരന്മാരുടെ ആരോഗ്യമാണ് പ്രധാനം: ബിഎസ് 3 വാഹനങ്ങളുടെ വില്‍പ്പനയ്ക്ക് പൂട്ടിട്ട് സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ഭാരത് സ്റ്റേജ് 3 വാഹനങ്ങള്‍ വില്‍ക്കുന്നതിന് വിലക്ക്. മലിനീകരണ നിയന്ത്രണ നിയമപ്രകാരമാണ് ഏപ്രില്‍ ഒന്നുമുതല്‍ വിലക്കേര്‍പ്പടുത്താനാണ് സുപ്രീം കോടതി ഉത്തരവ്. ഭാരത് സ്‌റ്റേജ് 4 വാഹനങ്ങള്‍ മാത്രമേ വില്‍ക്കാനാവൂ എന്ന് ചൂണ്ടിക്കാണിച്ച കോടതി നിലവില്‍ സേറ്റാക്കുള്ള വാഹനങ്ങള്‍ വിറ്റഴിക്കുന്നതിനായി ഇളവ് അനുവദിക്കാനുള്ള ആവശ്യവും തള്ളിക്കളഞ്ഞു. വാണിജ്യതാല്‍പ്പര്യമല്ല, പൗരന്മാരുടെ ആരോഗ്യമാണ് പ്രധാനമെന്നും കോടതി നിരീക്ഷിച്ചു. മാര്‍ച്ച് 31 ന് ശേഷം ഇത്തരം വാഹനങ്ങളുടെ രജിസ്‌ട്രേഷന് അനുമതി നല്‍കരുതെന്ന് കേന്ദ്രത്തോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

എട്ട് ലക്ഷത്തോളം ബിഎസ് 3 വാഹനങ്ങള്‍ സ്‌റ്റോക്കുണ്ടെന്നും ഇത് വിറ്റഴിക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു ഹര്‍ജിക്കാര്‍ ഉന്നയിച്ച ആവശ്യം. ഇതിനായി ഒരു വര്‍ഷത്തെ സമയമെങ്കിലും ആവശ്യമായി വരുമെന്നും ഹര്‍ജിക്കാര്‍ ബോധിപ്പിച്ചെങ്കിലും ഇളവ് നല്‍കാന്‍ കോടതി തയ്യാറായില്ല.

2-delhi-traffic

2017 ഏപ്രില്‍ ഒന്നുമുതല്‍ ബിഎസ് 4 വാഹനങ്ങള്‍ മാത്രമേ നിരത്തിലിറങ്ങാന്‍ പാടുള്ളൂവെന്ന് ചൂണ്ടിക്കാണിച്ച് 2015ലാണ് കേന്ദ്രസര്‍ക്കാര്‍ പ്രസ്തുത വിജ്ഞാപനം പുറത്തിറക്കുന്നത്. വാഹന വില്‍പ്പനയെക്കുറിച്ചും വിജ്ഞാപനത്തില്‍ വിമര്‍ശിക്കുന്നുണ്ട്. സുപ്രീം കോടതിയുടെ പരിസ്ഥിതി കമ്മറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടും കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തെ പിന്തുണയ്ക്കുന്നതുതന്നെയാണ്.

English summary
In a major set back to auto manufacturers, the Supreme Court on Wednesday restrained them from selling BS-III vehicles from April 1 when BS IV emission norms would come in force.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X