അർണബ് ഗോസ്വാമിയ്ക്ക് കത്തയച്ച സംഭവം: നിയമസഭാ സെക്രട്ടറിയ്ക്ക് നോട്ടീസ്, അർണബിന്റെ അറസ്റ്റ് തടഞ്ഞു!!
മുംബൈ: അർണാബ് ഗോസ്വാമിയുടെ വിവാദങ്ങൾക്കിടെ മഹാരാഷ്ട്രയിൽ അസാധാരണമായ സംഭവവികാസങ്ങൾ. പ്രത്യേകാവകാശ അറിയിപ്പിനെതിരെ കോടതിയെ സമീപിച്ചതിന് തന്നെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് റിപ്പബ്ലിക് ടിവിയുടെ എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് കത്തയച്ചതിനാണ് മഹാരാഷ്ട്ര നിയമസഭ സെക്രട്ടറിക്ക് സുപ്രീംകോടതി നോട്ടീസ് നൽകിയിട്ടുള്ളത്.
ചില്‍ ഡൊണാള്‍ഡ് ചില്‍, ട്രംപിനെ ട്രോളി ഗ്രെറ്റ, 1 വര്‍ഷം മുമ്പുള്ള പരിഹാസത്തിന് മറുപടി!!
അർണബിനെതിരെ മഹരാഷ്ട്ര നിയമസഭ പുറപ്പെടുവിച്ച പ്രത്യേകാവകാശ നോട്ടീസ് പിൻതുടർന്ന് ഗോസ്വാമിയെ അറസ്റ്റ് ചെയ്യരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടു. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണ് സുപ്രീം കോടതിയിൽ അർണബിന് വേണ്ടി ഹാജരായത്. സ്പീക്കറുടെയും പ്രിവിലേജ് കമ്മിറ്റിയുടെയും ആശയവിനിമയം രഹസ്യസ്വഭാവമുള്ളതിനാൽ കോടതിയുടെ മുമ്പാകെ ഹാജരാക്കിയ ടിവി അവതാരകനെ ചോദ്യം ചെയ്തുകൊണ്ടുള്ളതാണ് സെക്രട്ടറിയുടെ കത്ത്.
സംഭവത്തിൽ ചീഫ് ജസ്റ്റിസ് എസ് എ ബോഡ്ബെ കത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയിരുന്നു. ഇത് പറയാൻ അദ്ദേഹത്തിന് എങ്ങനെ ധൈര്യം വന്നു? ആർട്ടിക്കിൾ 32 എന്തിനുവേണ്ടിയാണ്? ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. "ഈ കത്തിന്റെ രചയിതാവിനെക്കുറിച്ച് ഞങ്ങൾക്ക് ഗൌരവമായ ചോദ്യങ്ങൾ ഉന്നയിക്കാനുണ്ട്, ഇത് അവഗണിക്കുന്നത് വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
"നീതിയുടെ ഭരണനിർവഹണത്തിൽ ഗുരുതരമായ ഇടപെടൽ" ആണെന്നും സുപ്രീംകോടതിയെ സമീപിച്ചതിന് ഒരു പൗരനെ ഭയപ്പെടുത്തുകയാണ് ഇതിന്റെ ഉദ്ദേശ്യമെന്നും ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യം എന്നിവരുൾപ്പെട്ട ബെഞ്ച് അഭിപ്രായപ്പെട്ടു. മുതിർന്ന അഭിഭാഷകൻ സാൽവെയുടെ അഭ്യർത്ഥനപ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. നിയമസഭയിൽ നിന്ന് കോടതിയിലേക്കുള്ള ആശയവിനിമയങ്ങൾ വെളിപ്പെടുത്തുന്നത് രഹസ്യസ്വഭാവം ലംഘിക്കുന്നതിനും അവഹേളനത്തിനും തുല്യമാണെന്ന് മഹാരാഷ്ട്ര നിയമസഭാ സെക്രട്ടറി ഗോസ്വാമിക്ക് ഒക്ടോബർ 13 ന് അയച്ച കത്തിൽ പറയുന്നത്.