കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിർണായക വിധി;സംവരണം 50 ശതമാനം കടക്കാൻ പാടില്ലെന്ന് സുപ്രീം കോടതി,മറാത്താ സംവരണം റദ്ദാക്കി

Google Oneindia Malayalam News

ദില്ലി; സംവരണം 50 ശതമാനം കടക്കാൻ പാടില്ലെന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി.മഹാരാഷ്ട്ര സർക്കാർ ഏർപ്പെടുത്തിയ മറാഠ സംവരണവും സുപ്രീം കോടതി റദ്ദാക്കി.സംവരണം 50 ശതമാനം കടക്കുന്നത് ഭരണഘടന ലംഘനമാണെന്നും ഇന്ദ്രാ സാഹ്നി കേസിലെ വിധി പുന:പരിശോധിക്കേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിക് അശോക് ഭൂഷണന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. മറാത്തക്കാർക്ക് സംവരണം അനുവദിക്കുന്നതിൽ 50 ശതമാനം പരിധി ലംഘിച്ചതിനെ ന്യായീകരിക്കാൻ തക്കതായ അസാധാരണമായ സാഹചര്യങ്ങളൊന്നുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.മറാഠാ സംവരണം നടപ്പാക്കിയിൽ നിയമനം നടപ്പാക്കുമ്പോൾ അത് 65 ശതമാനമായി ഉയരുമെന്ന് കോടതി നിരീക്ഷിച്ചു.ഇന്ദ്രാ സാഹ്നി കേസ് വിധി പുനപരിശോധിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

supreme court

സംവരണം 50 ശതമാനം കടകരുതെന്നായിരുന്നു ഇന്ദ്രാ സാഹ്നി കേസിൽ ഒമ്പതംഗ ബെഞ്ച് വിധിച്ചത്. 50 ശതമാനത്തിന് മുകളിൽ സംവരണം ഏർപ്പെടുത്തുന്നത് ഭരണഘടന ഉറപ്പുനൽകുന്ന തുല്യാവകാശത്തിന്റെ ലംഘനമാണെന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്.

സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുളള പ്രവേശനത്തിന് മറാഠക്കാർക്ക് 16 ശതമാനം സംവരണം അനുവദിച്ച് കൊണ്ട് 2018 നവംബർ 30 നാണ് സംസ്ഥാന സർക്കാർ നിയമം പാസാക്കിയത്. ഇതിനെ ചോദ്യം ചെയ്തുള്ള ഹർജികളിലാണ് വിധി.

ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം

സംവരണം 50 ശതമാനത്തിൽ കൂടതുതലാകുമെന്ന മണ്ഡലൽ കമ്മീഷന്റെ വിധി പുനപരിശോധിക്കണമെന്ന ആവശ്യം വിവിധ സംസ്ഥാനങ്ങൾ കോടതിയെ അറിയിച്ചിരുന്നു. കേരളം, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളാണ് സംവരണം അന്‍പത് ശതമാനം കടക്കാമെന്ന നിലപാടാണ് സ്വീകരിച്ചത്.

ബംഗാള്‍ മുഖ്യമന്ത്രിയായി മമത ബാനര്‍ജി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ഗാംഗുലി മുഖ്യാതിഥിബംഗാള്‍ മുഖ്യമന്ത്രിയായി മമത ബാനര്‍ജി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ഗാംഗുലി മുഖ്യാതിഥി

വാല് മുറിച്ചോടുന്ന പല്ലിയാകരുത്; ഫിറോസ് കുന്നംപറമ്പിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ്, ഒറ്റുകൊടുക്കരുത്വാല് മുറിച്ചോടുന്ന പല്ലിയാകരുത്; ഫിറോസ് കുന്നംപറമ്പിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ്, ഒറ്റുകൊടുക്കരുത്

മനോഹരം രമ്യ പാണ്ഡ്യന്‍; നടിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

Recommended Video

cmsvideo
മണ്ടത്തരം വിളമ്പിയ BJP നേതാവിനെ പൊളിച്ചടുക്കി അരുൺ..

English summary
Supreme Court Cancelled Maratha reservation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X