കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആക്ടിവിസ്റ്റുകളുടെ അറസ്റ്റ്... വിധി പറയുന്നതില്‍ നിന്ന് ജസ്റ്റിസ് ചന്ദ്രചൂഡിനെ മനപ്പൂര്‍വം മാറ്റി!!

Google Oneindia Malayalam News

ദില്ലി: ഭീമ കൊറേഗാവ് സംഘര്‍ഷവുമായുള്ള ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത സാമൂഹ്യപ്രവര്‍ത്തകരുടെ വിധിയില്‍ സുപ്രീം കോടതി മാറ്റം വരുത്തിയതായി സൂചന. കേസില്‍ വിധി പറയാനിരുന്ന ജസ്റ്റിസ് ചന്ദ്രചൂഡിനെ തല്‍സ്ഥാനത്ത് നിന്ന് അവസാന നിമിഷം മാറ്റിയെന്നാണ് റിപ്പോര്‍ട്ട്. കാരവനാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സാമൂഹ്യപ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിധി പറയാനിരുന്നത് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡായിരുന്നു. ഇത് സുപ്രീം കോടതിയുടെ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയിരുന്നു. പക്ഷേ പിന്നീട് അദ്ദേഹത്തെ അപ്രതീക്ഷിതമായി മാറ്റുകയായിരുന്നു. ഇതില്‍ സംശയമുണ്ടെന്നാണ് കാരവന്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

1

ഹര്‍ജി പരിഗണിക്കവേ ഭരണകൂടത്തെ വിമര്‍ശിച്ചത് കൊണ്ടാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞിരുന്നു. കേസില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കും ചന്ദ്രചൂഡിനും വേണ്ടിയുള്ള ഭൂരിപക്ഷ വിധി പ്രസ്്താവം നടത്തിയത് ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കറായിരുന്നു. അതേസമയം സര്‍ക്കാരിന് ഈ വിഷയത്തില്‍ പ്രത്യേക താല്‍പര്യങ്ങളുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമാണ്. ഈ സാഹചര്യത്തില്‍ ബിജെപിയുടെ സമ്മര്‍ദത്തിന് സുപ്രീം കോടതി വഴങ്ങിയോ എന്ന ചോദ്യമാണ് ബാക്കിയുള്ളത്. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ഇവരെ വെറുതെ വിടണമെന്ന ആവശ്യം തള്ളിയിരുന്നു. വീട്ടുതടങ്കല്‍ നാലാഴ്ച്ച കൂടി തുടരുമെന്ന് അറിയിക്കുകയായിരുന്നു.

ചന്ദ്രചൂഡ് വിയോജിക്കും എന്നുള്ളത് കൊണ്ടാണ് അദ്ദേഹത്തെ വിധി പ്രസ്താവിക്കുന്നതില്‍ നിന്ന് മാറ്റിയതെന്നാണ് സൂചന. സുപ്രീം കോടതിയുടെ രജിസ്റ്റാറില്‍ മാറ്റത്തില്‍ വിശദീകരണമൊന്നും നല്‍കിയിട്ടില്ല. ഓരോ ദിവസവും കോടതി പരിഗണിക്കുന്ന കേസ് ഏതെല്ലാം, ഏത് ബെഞ്ചാണ് വിധി കേള്‍ക്കാന്‍ പോകുന്നത്, ഓരോ കേസും പരിഗണിക്കുന്ന ജഡ്ജി, വിധി പറയുന്ന ജഡ്ജി, കേസ് പരിഗണിക്കുന്ന സമയം എന്നിവ സുപ്രീം കോടതിയുടെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്താറുണ്ട്. സുപ്രധാനമായ കേസില്‍ പെട്ടെന്നുണ്ടായ മാറ്റമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. സുപ്രീം കോടതിക്കും രാഷ്ട്രീയമുണ്ടെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

മധ്യപ്രദേശ് രാജ്യത്തെ പിന്നോക്ക സംസ്ഥാനം... തിരഞ്ഞെടുപ്പിന് മുമ്പ് തിരിച്ചടിയേറ്റ് ബിജെപിമധ്യപ്രദേശ് രാജ്യത്തെ പിന്നോക്ക സംസ്ഥാനം... തിരഞ്ഞെടുപ്പിന് മുമ്പ് തിരിച്ചടിയേറ്റ് ബിജെപി

അര്‍ബന്‍ നക്‌സല്‍... ഗിരീഷ് കര്‍ണാടിനെതിരെ കേസെടുക്കാന്‍ നീക്കം... നക്‌സലുകളുമായി ബന്ധം!!</a><a class=" title="അര്‍ബന്‍ നക്‌സല്‍... ഗിരീഷ് കര്‍ണാടിനെതിരെ കേസെടുക്കാന്‍ നീക്കം... നക്‌സലുകളുമായി ബന്ധം!!" />അര്‍ബന്‍ നക്‌സല്‍... ഗിരീഷ് കര്‍ണാടിനെതിരെ കേസെടുക്കാന്‍ നീക്കം... നക്‌സലുകളുമായി ബന്ധം!!

English summary
supreme court changes chandrachuds name in activist verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X