Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാവർക്കും വാക്സിൻ കിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കൂ.. വാദത്തിനിടെ സുപ്രീം കോടതി ജഡ്ജി

ദില്ലി; എല്ലാവർക്കും വാക്സിൻ കിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കാമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. ജാമ്യാപേക്ഷയിൽ വാദം കേൾക്കവേയായിരുന്നു കോടതിയുടെ പ്രതികരണം. വാക്‌സിനേഷന്‍ പൂര്‍ത്തിയായാല്‍ മാത്രമേ ഞങ്ങള്‍ ഫിസിക്കല്‍ ഹീയറിങ് ആരംഭിക്കാൻ സാധിക്കൂവെന്നും കോടതി പറഞ്ഞു.

കൊവിഡ് വാക്‌സിനേഷന്റെ മൂന്നാം ഘട്ടത്തില്‍ ഇന്ത്യയിലെ പൗരന്മാര്‍ക്ക് വാക്‌സിന്‍ ലഭിച്ചു, ചിത്രങ്ങള്‍ കാണാം

supreme court

അടുത്ത തവണ ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ ഫിസിക്കല്‍ ഹിയറിങ് (കോടതി മുറിയില്‍ വാദം കേള്‍ക്കല്‍) ഉണ്ടാകട്ടെ എന്ന് ദൈവത്തോട് ഞാന്‍ പ്രാര്‍ത്ഥിക്കാം എന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞത്. ഇതിനോട് എല്ലാവർക്കും വേഗം വാക്സിനേഷൻ ലഭിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കൂ എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പ്രതികരിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ച് മുതൽ കോടതികളിൽ വെർച്വൽ ഹിയറിംഗ് ആണ് നടന്നുകൊണ്ടിരിക്കുന്നത്.

വാദത്തിനിടെ തന്റെ കൊവിഡ് അനുഭവങ്ങളും ജസ്റ്റിസ് പങ്കുവെച്ചു. 18 ദിവസം ഞാൻ ഐസോലേഷനിലായിരുന്നു. എനിക്കും ഭാര്യയ്ക്കും വ്യത്യസ്ത സമയത്താണ് കൊവിഡ് സ്ഥിരീകരിച്ചത്. പുസ്തകം വായിച്ച് താൻ തനിച്ചിരിക്കുകയായിരുന്നു, ചന്ദ്രചൂഡ് പറഞ്ഞു.
അതേസമയം മാസ്‌ക് ധരിക്കുന്ന കാര്യത്തില്‍ ആരും അലംഭാവം കാണിക്കരുതെന്ന് ജസ്റ്റിസ് എംആര്‍ ഷാ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം വാക്സിൻ നയത്തിൽ കേന്ദ്രത്തെ മുൾമുനയിൽ നിർത്തിയ സുപ്രീം കോടതി ബെഞ്ചിൽ അംഗമായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. രൂക്ഷവിമർശനമായിരുന്നു കേന്ദ്രത്തിനെതിരെ കോടതി ഉയർത്തിയത്.

ഹോളിവുഡ് ലോകത്ത് നിന്ന് മായാത്ത സുന്ദരി; മെര്‍ലിന്‍ മണ്‍റോയുടെ ജന്മദിനം ഓര്‍ത്ത് സിനിമലോകം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+