Get Updates
Get notified of breaking news, exclusive insights, and must-see stories!

ജസ്റ്റിസ് യശ്വന്ത് വര്‍മക്കെതിരേയുള്ള പ്രമേയം സുപ്രീം കോടതി കൊളീജിയം പാസാക്കി; ചുമതലകളില്‍നിന്ന് നീക്കി

ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ കത്തിക്കരിഞ്ഞ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയെ സ്ഥലം മാറ്റാന്‍ ശുപാര്‍ശ ചെയ്യുന്ന പ്രമേയം സുപ്രീം കോടതി കൊളീജിയം പാസാക്കി. അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനാണ് പ്രമേയം ശുപാര്‍ശ ചെയ്യുന്നത്. ഇനി പ്രമേയത്തിന് സര്‍ക്കാരിന്റെ അംഗീകാരമാണ് വേണ്ടത്. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.

നടപടി സ്ഥലം മാറ്റത്തില്‍ മാത്രം ഒതുക്കിയാല്‍ അത് ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും യശ്വന്ത് വര്‍മ്മയില്‍നിന്ന് ചീഫ് ജസ്റ്റിസ് രാജി എഴുതി വാങ്ങണമെന്നും കൊളീജിയത്തിലെ ചില അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, യശ്വന്ത് വര്‍മ തിരിച്ചുവരുന്നതില്‍ അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.

Justice Yashwant Varma

ജഡ്ജിമാരുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന യശ്വന്ത് വര്‍മയുടെ പ്രവൃത്തിയില്‍ വിട്ടുവീഴ്്ച്ചയില്ലാത്ത നടപടിയാണ് സുപ്രീംകോടതി സ്വീകരിക്കുന്നത്. രാജ്യതലസ്ഥാനത്ത് വന്‍ കോളിളക്കമുണ്ടാക്കിയ വിവാദത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ജുഡീഷ്യല്‍ ചുമതലകളില്‍ നിന്നും ഒഴിവാക്കി.

ജസ്റ്റിസ് വര്‍മ്മയ്ക്ക് തല്‍ക്കാലം ജുഡീഷ്യല്‍ ചുമതലകള്‍ നല്‍കേണ്ടതില്ലെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നിര്‍ദേശത്തെതുടര്‍ന്നാണ് നടപടി. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡികെ ഉപാധ്യായയാണ് യശ്വന്ത് വര്‍മയെ ജുഡീഷ്യല്‍ ചുമതലകളില്‍ നിന്ന് നീക്കി സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. 'സമീപകാല സംഭവങ്ങള്‍ കണക്കിലെടുത്ത്, ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ യശ്വന്ത് വര്‍മ്മയെ ജുഡീഷ്യല്‍ ചുമതലകളില്‍ നിന്ന് ഒഴിവാക്കുന്നു' - ഡല്‍ഹി ഹൈക്കോടതി തിങ്കളാഴ്ച പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നത് ഇങ്ങനെയാണ്.

ഡല്‍ഹി ഹൈക്കോടതിയില്‍ വില്‍പ്പന നികുതി, ചരക്ക് സേവന നികുതി (ജിഎസ്ടി) എന്നിവയുമായി ബന്ധപ്പെട്ട കേസുകളാണ് ജസ്റ്റിസ് വര്‍മ്മയുടെ ബെഞ്ച് കൈകാര്യം ചെയ്തിരുന്നത്. ചൊവ്വാഴ്ച്ച മുതല്‍ ജസ്റ്റിസ് വര്‍മ്മയുടെ ബെഞ്ച് കൈകാര്യം ചെയ്തിരുന്ന കേസുകള്‍ ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥന്‍ ശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ചിലേക്കു മാറ്റും.

ജസ്റ്റിസ് വര്‍മയുടെ വസതിയില്‍ നിന്ന് ലഭിച്ച പണത്തിന്റെ ഉറവിടം അന്വേഷിക്കാന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ശനിയാഴ്ച മൂന്നംഗ അന്വേഷണ സമിതിയെ രൂപീകരിച്ചിരുന്നു. പഞ്ചാബ് ഹൈക്കോടതി ചീഫ് ജസ്റ്റിസും ഹരിയാന ജസ്റ്റിസുമായ ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ് സന്ധാവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി അനു ശിവരാമന്‍ എന്നിവര്‍ അംഗങ്ങളായ സമിതിയെയാണ് അന്വേഷണത്തിന് നിയോഗിച്ചത്.

വര്‍മ്മയുടെ വസതിയില്‍ നിന്ന് കണ്ടെത്തിയ പണത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും മറ്റും കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിരുന്നു.

മാര്‍ച്ച് 14-നാണ് തുഗ്ലക്ക് റോഡിലുള്ള ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ തീപിടിത്തം ഉണ്ടായതും അത് അണയ്ക്കാന്‍ എത്തിയ അഗ്നിശമന സേനാംഗങ്ങള്‍ കണക്കില്‍പ്പെടാത്ത കോടിക്കണക്കിനു രൂപ കണ്ടെത്തിയതും. തീപിടിത്തം ഉണ്ടായപ്പോള്‍ ജസ്റ്റിസ് വര്‍മ്മയും ഭാര്യയും ഭോപ്പാലിലായിരുന്നു.

സ്‌റ്റോര്‍ റൂമില്‍ നാലഞ്ച് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന നോട്ടുകെട്ടുകളാണ് കത്തിനശിച്ചത്. എന്നാല്‍ പണം താന്‍ സൂക്ഷിച്ചിട്ടില്ലെന്നും ഇത് ഗൂഡാലോചനയുടെ ഭാഗമാണെന്നുമായിരുന്നു ആദ്യം മുതല്‍ യശ്വന്ത് വര്‍മ്മ വാദിച്ചുകൊണ്ടിരുന്നത്. ഇതിനു പിന്നാലെ ജഡ്ജിയുടെ വസതിയുടെ പരിസരത്ത് റോഡില്‍നിന്നും 500-ന്റെ നോട്ടുകെട്ടുകള്‍ കണ്ടെത്തിയിരുന്നു. ഇത് ദുരൂഹത വര്‍ധിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട വിവാദം പാര്‍ലമെന്റിലും വലിയ ചര്‍ച്ചയായി മാറി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+