രാഹുലിന് സ്റ്റേ നിഷേധിച്ച ഹൈക്കോടതി ജഡ്ജിയടക്കമുള്ളവരെ മാറ്റി; കൂട്ടസ്ഥലം മാറ്റവുമായി സുപ്രീം കോടതി കൊളീജിയം
ഡൽഹി: ഹൈക്കോടതി ജഡ്ജിമാരെ കൂട്ടത്തോടെ സ്ഥലംമാറ്റി സുപ്രീം കോടതി കൊളീജിയം. അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ സൂറത്ത് മജിസ്ട്രേറ്റ് കോടതി വിധിക്ക് സ്റ്റേ നിഷേധിച്ച ഗുജറാത്ത് ഹൈക്കോടതി ജസ്റ്റിസ് ഹേമന്ദ് എം പ്രച്ഛക്ക് അടക്കമുള്ളവരെ സ്ഥലം മാറ്റാനാണ് കൊളീജിയത്തിന്റെ ശുപാർശ.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് സഞ്ജീവ് ഖാൻ എന്നിവരടങ്ങിയ കൊളീജിയത്തിന്റേതാണ് തീരുമാനം. ഓഗസ്റ്റ് 3 നായിരുന്നു ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ഹേമന്ദ് പ്രാച്ഛക്കിനെ പാട്ന ഹൈക്കോടതിയിലേക്കാണ് സ്ഥലം മാറ്റിയത്. മെച്ചപ്പെട്ട നീതി നടപ്പാക്കാന്‍ എന്നാണ് സ്ഥലംമാറ്റ ഉത്തരവില്‍ പറയുന്നത്. പ്രച്ഛക്കിനെ കൂടാതെ ഗുജറാത്ത് കലാപത്തിലെ വ്യാജ തെളിവുകേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന ടീസ്റ്റ സെതൽവാദിന്റെ ഹർജി പരിഗണിക്കുന്നതിൽ നിന്നും പിൻമാറിയ സമിർ ദാവെ, അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും പിൻമാറിയ ജസ്റ്റിസ് ഗീത ഗോപിനാഥ്,ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് അൽപേഷ് വൈ കോഗ്ജെ എന്നിവരേയും സ്ഥലം മാറ്റിയിട്ടുണ്ട്.

ജസ്റ്റിസ് സമീർ ജെ ദാവെയെ രാജസ്ഥാൻ ഹൈക്കോടതിയിലേക്കും ഗീതാ ഗോപിയെ മദ്രാസ് ഹൈക്കോടതിയിലേക്കും അൽപേഷ് വൈ കോഗ്ജെയെ അലഹബാദ് ഹൈക്കോടതിയിലേക്കുമാണ് മാറ്റിയത്. അലഹബാദ് ഹൈക്കോടതിയെ
ജസ്റ്റിസ് വികെ സിംഗിനെ മദ്രാസിലേക്കാണ് മാറ്റിയത്.പഞ്ചാബ്, ഹരിയാന ഹൈക്കോടതി ജസ്റ്റിസുമാരായ എ എസ് സാങ്വാൻ, അവ്നീഷ് ജിങ്കൻ, ആർഎം സിംഗ്, അരുൺ മോംഗ എന്നിവരെ യഥാക്രമം അലഹബാദ്, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലേക്കാണ് മാറ്റിയത്.
ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദുപ്പാല വെങ്കിട രമണയെ മധ്യപ്രദേശ് ഹൈക്കോടതിയിലേക്ക് മാറ്റാനും സുപ്രീം കോടതി കൊളീജിയം നിർദ്ദേശിച്ചു.കർണാടക ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന അദ്ദേഹം അപേക്ഷിച്ചുവെങ്കിലും ആവശ്യം കൊളീജിയം തള്ളുകയായിരുന്നു.
അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രാജേന്ദ്ര കുമാർ നാലാമനെ മധ്യപ്രദേശിലേക്ക് മാറ്റാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. തന്റെ സ്ഥലംമാറ്റം ആറ് മാസത്തേക്ക് സ്റ്റേ ചെയ്യണമെന്ന അദ്ദേഹത്തിന്റെ അപേക്ഷയും കൊളീജിയം നിരസിക്കുകയായിരുന്നു.ജസ്റ്റിസ് എസ് പി കേശർവാനിയെ അലഹബാദ് ഹൈക്കോടതിയിൽ നിന്ന് കൽക്കത്തയിലേക്കും ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി മാനവേന്ദ്രനാഥ് റോയിയെ ഗുജറാത്തിലേക്കും അലഹബാദ് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് പ്രകാശ് പാഡിയയെ ജാർഖണ്ഡിലേക്കും മാറ്റാനും കൊളീജിയം ശുപാർശ ചെയ്തു.












Click it and Unblock the Notifications