കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീരപ്പന്റെ കൂട്ടാളികളുടെ വധശിക്ഷ റദ്ദാക്കി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: വീരപ്പന്റെ കൂട്ടാളികള്‍ അടക്കം വധശിക്ഷക്ക് വിധിക്കപ്പെട്ട 15 പേരുടെ ശിക്ഷ സുപ്രീം കോടതി റദ്ദാക്കി. വധശിക്ഷ വിധിച്ചതിന് ശേഷം ദയാഹര്‍ജിയുമായി രാഷ്ട്രപതിയെ സമീപിച്ചിരുന്നവരായിരുന്നു ഇവര്‍.

രാഷ്ട്രപതി ഇവരുടെ ദയാഹര്‍ജി തള്ളിയിരുന്നു. എന്നാല്‍ ദയാഹര്‍ജി തള്ളാന്‍ കാലതാമസമെടുത്തതിന്റെ പേരിലാണ് ഇപ്പോള്‍ സുപ്രീം കോടതി ഇവരുടെ വധശിക്ഷ റദ്ദാക്കിയത്. ഇവര്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചാല്‍ മതിയാകും.

Supreme Court

ദയാഹര്‍ജി പരിഗണിക്കുന്നത് വൈകിയതിനാലാണ് 13 പേരുടെ വധശിക്ഷ റദ്ദാക്കിയത്. വധശിക്ഷ എന്ന വിധിയും പേറി നീണ്ട നാള്‍ ജയിലില്‍ കിടന്ന് മാനസിക രോഗികളായ രണ്ട് പേരുടെ ശിക്ഷയും ജീവപര്യന്തമാക്കി.

ദയാഹര്‍ജിയില്‍ തീരുമാനം വൈകുന്നത് വധശിക്ഷ ജീവപര്യന്തമായി കുറക്കാനുതകുന്ന കാരണമാണെന്നാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് വിലയിരുത്തിയത്. മാനസികാസ്വാസ്ഥ്യമുള്ളവരെ വധശിക്ഷക്ക് വിധേയരാക്കരുതെന്നും അവരുടെ ശിക്ഷ ജീവപര്യന്തമായി കുറക്കണമെന്നും സുപ്രീം കോടതി പുതിയ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

വധശിക്ഷക്ക് വിധിക്കപ്പെടുന്ന പ്രതികള്‍ക്ക് - അവര്‍ കൂട്ടക്കൊല നടത്തിയവരോ തീവ്രവാദികളോ ആകട്ടെ- ദയാഹര്‍ജി തള്ളാന്‍ കാലതാമസമെടുത്താല്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വധശിക്ഷക്ക് വിധിച്ചവരെ ഏകാന്ത തടവില്‍ പാര്‍പ്പിക്കരുതെന്നും കോടതി നിര്‍ദ്ദേശിക്കുന്നു.

ദയാഹര്‍ജി തള്ളിയാല്‍ 14 ദിവസത്തിനകം ശിക്ഷ നടപ്പാക്കണം. അതിന് മുമ്പ് കുടുംബാംഗങ്ങളെ കാണാന്‍ അനുവദിക്കണമെന്നും കോടതി പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.

English summary
Supreme Court commutes death penalty of 15 convicts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X