കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിലെ മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റ്; ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

  • By Desk
Google Oneindia Malayalam News

പൂനെ: മഹാരാഷ്ട്രയിൽ അറസ്റ്റ് ചെയ്യപ്പെട്ട മനുഷ്യാവകാശ പ്രവർത്തകര്‍ക്കുവേണ്ടി സമര്‍പ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. അറസ്റ്റിലായ സുധ ഭരദ്വാജ്, ഗൗതം നവ്‌ലഖ് എന്നിവര്‍ക്കുവേണ്ടി ചരിത്രകാരിയും ആക്ടിവിസ്റ്റുമായ റോമില ഥാപ്പര്‍, ചരിത്രകാരനും സാമ്പത്തിക വിദഗധനുമായ പ്രഭാത് പട്‌നായിക്,സതീശ് ദേശ്പാണ്ഡെ തുടങ്ങിയവര്‍ സുപ്രീകോടതിയല്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കേസ് പരിഗണിച്ച കോടതി സെപ്റ്റംബര്‍ 6 വരെ അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെയും വീട്ടുതടങ്കലില്‍ വെക്കാന്‍ ഉത്തരവിടുകയായിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരിനും മറ്റ് എതിര്‍കക്ഷികള്‍ക്കും നോട്ടീസയച്ച കോടതി അടുത്തമാസം അഞ്ചിനകം മറുപടി നല്‍കാനും ആവശ്യപ്പെട്ടുരുന്നു. ഇതെതുടര്‍ന്നാണ് സെപ്തംബര്‍ 6ന് കേസ് പരിഗണിക്കുന്നത്.

human right

മുതിര്‍ന്ന അഭിഭാഷകന്‍ സതീഷ് ധനവാനാണ് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായത്. അഭിപ്രായഭിന്നതകള്‍ ഉയര്‍ത്തുന്നവരുടെ, പ്രത്യേകിച്ച് പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപെട്ടവര്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തുന്നവരുടെ വായ മൂടിക്കെട്ടാനുള്ള ശ്രമമാണ് അറസ്റ്റ് എന്നായിരുന്ന ഹര്‍ജിയിലെ പരാമര്‍ശം. അറസ്റ്റിലായവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന പുരോഗമന ആശയങ്ങളെയും അവര്‍ പിന്തുടരുന്ന മനുഷ്യാവകാശ തത്വസംഹിതകളെയും താഴ്ത്തികെട്ടാനുള്ള ശ്രമമാണിതെന്നും. കേസില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വക്ഷേണം വേണമെന്നും തുടര്‍ അറസ്റ്റുകള്‍ സ്‌റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപെട്ടിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്തയാണ് ഹാജരായത്.

activist

മഹാരാഷ് ട്രയിലെ ഭീമ കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപെട്ടാണ് അഞ്ച് മനുഷ്യവകാശപ്രവര്‍ത്തകരെ ചൊവ്വാഴ്ച പൂനൈ പോലീസ് അറസ്റ്റ് ചെയ്യുന്നത്. തെലുഗു കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വരവരറാവു,അഭിഭാഷക സുധ ഭരദ്വാജ്, സന്നപ്രവര്‍ത്തകരായ അരുണ്‍ ഫെരേര, വെര്‍നണ്‍ ഗോണ്‍സാല്‍വസ്, മാധ്യമ പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലഖ് എന്നിവരെയാണ് അറസ്റ്റ ചെയ്തത്. ഇവര്‍ക്ക് മവോവാദികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.

arrest

കുറ്റാരോപിതര്‍ എന്നല്ല 'അര്‍ബന്‍ നക്‌സലുകള്‍' എന്നായിരുന്നു അറസ്റ്റിലായ മനുഷ്യാവകാശപ്രവര്‍ത്തരെ പോലീസും ഭരണകൂടവും വിശേഷിപ്പിച്ചത്. രാജ്യത്തെ പ്രമുഖമായ 35 സർവ്വകലാശാലകളും കോളേജുകളുമായി അറസ്റ്റിലായ സാമൂഹിക പ്രവർത്തകർ ബന്ധം പുലർത്തിയിരുന്നു. ഇവിടെ നിന്നുമായി നിരവധി കുട്ടികളെ പോരാട്ടം മുന്നോട്ട് കൊണ്ടുപോകാനായി റിക്രൂട്ട് ചെയ്തിരുന്നതായും പോലീസ് ആരോപിച്ചിരുന്നു.

maharashtra

മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറസ്റ്റിലായതോടെ രാജ്യമെമ്പാടും വലിയ രീതിയിലുളള പ്രതിഷേധങ്ങള്‍ നടന്നിരുന്നു. നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. രാജ്യം അടിയന്താരവസ്ഥയിലേക്ക് നീങ്ങുകയാണെന്നും ഏകാധിപത്യത്തിലേക്കുള്ള യാത്രയിലാണ് രാജ്യമെന്നും വെളിപെടുത്തുന്നതാണ് അഞ്ച് ബുദ്ധിജീവികളുടെ അറസ്റ്റ് എന്നായിരുന്നു മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്‌. അറസ്റ്റ് ആശങ്ക ജനിപ്പിക്കുന്നുവെന്നും, രാജ്യത്ത് ആള്‍ക്കൂട്ടക്കൊലകള്‍ നടത്തി ആഘോഷിക്കുന്നവരുടെ വീടുകളിലാണ് റെയ്ഡ് നടത്തേണ്ടത് എന്നായിരുന്നു എഴുത്തുകാരി അരുദ്ധതി റോയ് പ്രതികരിച്ചത്. ഹിന്ദുമഹാഭൂപിപക്ഷത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ശബ്ദിക്കുന്നവരെ കുറ്റവാളികളാക്കി പ്രതീക്കൂട്ടിലാക്കുകയാണെന്നും അവര്‍ കുറ്റപെടുത്തി.

സാലറി ചാലഞ്ച്: ഉന്നത വിദ്യാഭ്യാസ രംഗം മാറിനില്‍ക്കരുതെന്ന് മന്ത്രി കെ ടി ജലീല്‍സാലറി ചാലഞ്ച്: ഉന്നത വിദ്യാഭ്യാസ രംഗം മാറിനില്‍ക്കരുതെന്ന് മന്ത്രി കെ ടി ജലീല്‍

English summary
Supreme court to consider plea on human right activists arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X