കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൗക്കിദാര്‍ പരാമര്‍ശത്തില്‍ രാഹുലിന് സുപ്രീം കോടതി നോട്ടീസ്.... കോടതിയലക്ഷ്യ നടപടിയുണ്ടാവും!!

Google Oneindia Malayalam News

ദില്ലി: സുപ്രീം കോടതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വന്‍ തിരിച്ചടി. കാവല്‍ക്കാരന്‍ കള്ളനാണ് എന്ന പരാമര്‍ശത്തില്‍ രാഹുലിനെതിരെ കോടതിയലക്ഷ്യ നടപടിയുണ്ടാവുമെന്ന് സുപ്രീം കോടതി സൂചിപ്പിച്ചു. കോടതി അദ്ദേഹത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോടതിയെ പരാമര്‍ശിച്ച് കൊണ്ട് മോദിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഖേദപ്രകടനം നടത്തിയിരുന്നു.

1

അതേസമയം രാഹുലിന്റെ ഖേദപ്രകടനം കോടതി തള്ളി. കേസ് അവസാനിപ്പിക്കാനാവില്ലെന്നും കോടതി പറഞ്ഞു. സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ച് രാഹുലിനെതിരെയുള്ള കോടതിയലക്ഷ്യ നടപടിയില്‍ വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. റാഫേല്‍ വിധിയില്‍ പുനപ്പരിശോധന നടത്തുന്ന അതേ ദിവസം തന്നെയാണ് രാഹുലിനെതിരെയുള്ള കാര്യങ്ങളും പരിഗണിക്കുക. ഏപ്രില്‍ 30നാണ് കേസ് സുപ്രീം കോടതിയില്‍ വാദം കേള്‍ക്കുക.

ബിജെപി വക്താവ് മീനാക്ഷി ലേഖിക്ക് വേണ്ടി മുകുള്‍ റോത്തഗിയാണ് രാഹുലിനെതിരെയുള്ള ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ ഹാജരാകുന്നത്. രാഹുല്‍ കോടതി മുന്നില്‍ മാപ്പുപറഞ്ഞിട്ടില്ലെന്നും, ഖേദപ്രകടനം മാപ്പുപ്പറയലല്ലെന്നും മുകുള്‍ റോത്തഗി പറഞ്ഞു. നിയമത്തിന്റെ മുന്നില്‍ ഖേദപ്രകടനത്തെ മാപ്പുപറയലായും വിലയിരുത്തുന്നില്ല. അതുകൊണ്ട് മാപ്പുറയുന്നത് വരെ കേസ് തുടരണമെന്നും റോത്തഗി വ്യക്തമാക്കി.

അതേസമയം സുപ്രീം കോടതിയുടെ വിധിക്കൊപ്പം ചൗക്കിദാര്‍ പരാമര്‍ശം കൂട്ടിച്ചേര്‍ത്തതിനാണ് അദ്ദേഹം ഖേദപ്രകടനം നടത്തിയതെന്നും, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോടതി കൂടി ചേര്‍ന്നുപോയതാണെന്നും രാഹുലിന്റെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വി പറഞ്ഞു. ഏപ്രില്‍ 15നാണ് ഈ വിഷയത്തില്‍ സുപ്രീം കോടതി രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചത്. കേസ് പരിഗണിക്കുമ്പോള്‍ രാഹുല്‍ കോടതിയില്‍ മാപ്പുപറയേണ്ടി വരുമെന്നാണ് വ്യക്തമാകുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

കശ്മീരില്‍ തിരഞ്ഞെടുപ്പ് ബഹിഷ്കരണം? അനന്ത്നാഗില്‍ പോളിംഗ് നിരക്ക് ൦%, ഒറ്റ വോട്ടര്‍മാരില്ലെന്ന്!!കശ്മീരില്‍ തിരഞ്ഞെടുപ്പ് ബഹിഷ്കരണം? അനന്ത്നാഗില്‍ പോളിംഗ് നിരക്ക് ൦%, ഒറ്റ വോട്ടര്‍മാരില്ലെന്ന്!!

English summary
supreme court contempt notice to rahul gandhi for remarks on rafale order
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X