കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രീം കോടതി പ്രതിസന്ധി: പ്രശ്നപരിഹാരത്തിന് മുന്‍ ജഡ്ജിമാരും അഭിഭാഷകരും, തിങ്കളാഴ്ച ഫുള്‍കോര്‍ട്ട്!

Google Oneindia Malayalam News

ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാരും ജഡ്ജിമാരും തമ്മിലുള്ള പ്രശ്നപരിഹാരത്തിനുള്ള സമവായ ശ്രമങ്ങള്‍ തുടരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോട് വിയോജിപ്പ് പ്രകടിപ്പിച്ച് വാര്‍ത്താ സമ്മേളനം നടത്തിയതിനെ തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്ന സാഹചര്യത്തിലാണ് സജീവമായ സമവായ ശ്രമങ്ങള്‍ നടക്കുന്നത്. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും സുപ്രീം കോര്‍ട്ട് ബാര്‍ അസോസിയേഷനുമാണ് സമവായ ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

വെള്ളിയാഴ്ചയാണ് ചീഫ് ജസ്റ്റിസിനോടുള്ള എതിര്‍പ്പിനെ തുടര്‍ന്ന് നാല് മുതിര്‍ന്ന സുപ്രീം കോടതി ജഡ്ജിമാര്‍ കോടതിയില്‍ നിന്നിറങ്ങിപ്പോയി മാധ്യമങ്ങളെ കാണുന്നത്. ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, മദന്‍ ലോകൂര്‍, രഞ്ജന്‍ ഗോഗോയ്, കുര്യന്‍ ജോസഫ് എന്നിവര്‍ ജെ ചെലമേശ്വറിന്റെ വസതിയില്‍ വച്ചാണ് മാധ്യമങ്ങളെ കാണുന്നത്.

 ഏഴംഗ പ്രതിനിധി സംഘം

ഏഴംഗ പ്രതിനിധി സംഘം

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോടുള്ള എതിര്‍പ്പിനെ തുടര്‍ന്ന് നാല് മുതിര്‍ന്ന ജഡ്ജിമാര്‍ കോടതിയില്‍ നിന്ന് ഇറങ്ങിപ്പോയത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമായിരുന്നു. കോടതിയില്‍ നിന്ന് ഇങ്ങിപ്പോയ നാല് മുതിര്‍ന്ന ജ‍ഡ്ജിമാര്‍ മാധ്യമങ്ങളെ കണ്ടതിലുള്ള പ്രതിസന്ധി പരിഹരിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഏഴംഗ പ്രതിനിധി സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘം ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, മദന്‍ ലോകൂര്‍, രഞ്ജന്‍ ഗോഗോയ്, കുര്യന്‍ ജോസഫ് എന്നിവരുമായും സുപ്രീം കോടതിയിലെ മറ്റ് അഭിഭാഷകരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

 പരിഹാരം ഉടന്‍

പരിഹാരം ഉടന്‍


നിലവിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാവുമെന്ന് നാല് ജഡ്ജിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അധ്യക്ഷന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇരുകൂട്ടരും ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്നാണിത്. പ്രതിസന്ധികളില്ലെന്നും ആന്തരിക പ്രശ്നങ്ങള്‍ മാത്രമാണെന്നും ഉടന്‍ പരിഹരിക്കുമെന്നുമാണ് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളത്. മൂന്ന് ദിവസത്തിനുള്ളില്‍ എല്ലാം പരിഹരിക്കുമെന്നും ബാര്‍കൗണ്‍സില്‍ ചെയര്‍മാന്‍ മനന്‍‍ കുമാര്‍ മിശ്ര വ്യക്തമാക്കി. പ്രശ്നം വ്യക്തിപരമല്ലെന്നും സുപ്രീം കോടതിക്കുള്ളിലെ പ്രശ്നമാണെന്നും നാല് ജഡ്ജിമാരില്‍ ഒരാള്‍ പ്രതികരിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 ഫുള്‍കോര്‍ട്ട് ചേരും

ഫുള്‍കോര്‍ട്ട് ചേരും


സുപ്രീം കോടതിയിലെ പ്രതിസന്ധിയ്ക്ക് ശേഷമുള്ള ആദ്യത്തെ പ്രവൃത്തി ദിവസമായ തിങ്കളാഴ്ച പ്രശ്നപരിഹാരത്തിനായി ഫുള്‍ കോര്‍ട്ട് ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വെള്ളിയാഴ്ചയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോടുള്ള വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ജഡ്ജിമാര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന നിലപാടിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

 അധികാരദുര്‍വിനിയോഗം!!

അധികാരദുര്‍വിനിയോഗം!!


ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധികാര ദുര്‍വിനിയോഗം നടത്തുന്നുവെന്ന ആരോപണം ഉന്നയിച്ച് കോടതിയില്‍ നിന്ന് പുറത്തുവന്ന നാല് സുപ്രീം കോടതി ജഡ്ജിമാരില്‍ ഒരാളാണ് രഞ്ജന്‍ ഗോഗോയ്. ജസ്റ്റിസ് ജെ ചെലമേശ്വര്‍, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് കോടതിയില്‍ നിന്ന് പുറത്തുവന്ന് വാര്‍ത്താ സമ്മേളനം നടത്തിയത്. ഇന്ത്യന്‍ നീതിന്യായവ്യസ്ഥയുടെ ചരിത്രത്തിലെ ആദ്യ സംഭവത്തിനാണ് രാജ്യം കഴിഞ്ഞ ദിവസം സാക്ഷിയായത്. സുപ്രീം കോടതിയുടെ ഭരണസംവിധാനം ക്രമത്തിലല്ലെന്ന് ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള ജഡ്ജിമാര്‍ വ്യക്തമാക്കി. കോടതി ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഞങങ്ങള്‍ നിശബ്ദരായിരുന്നുവെന്ന് ആരും പറയരുതെന്നും അതുകൊണ്ടാണ് ഇത്തരത്തില്‍ പ്രതികരിച്ചതെന്നും ജഡ്ജിമാര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

 ലോയയുടെ മരണം

ലോയയുടെ മരണം

ജസ്റ്റിസ് ബിഎച്ച് ലോയയുടെ മരണത്തിൽ സംശയമൊന്നുമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മകൻ അനൂജ് ലോയ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പിതാവിന്റെ മരണം രാഷ്ട്രീയവൽക്കരിക്കരുതെന്നും, രാഷ്ട്രീയ പാർട്ടികൾ സാഹചര്യം മുതലെടുക്കരുതെന്നും അനൂജ് ലോയ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ''കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത വേദനയിലൂടെയാണ് തങ്ങളുടെ കുടുംബം കടന്നുപോകുന്നത്. ദയവ് ചെയ്ത് ഞങ്ങളെ ശല്യപ്പെടുത്തരുത്''- വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അനൂജ് ലോയ ഇക്കാര്യങ്ങള്‍ പറഞ്ഞത്. പിതാവിന്റെ മരണത്തെക്കുറിച്ച് ഇപ്പോൾ തനിക്ക് സംശയമൊന്നും ഇല്ലെന്നും, നേരത്തെയുണ്ടായിരുന്ന സംശയങ്ങളെല്ലാം ദുരീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
Several former judges and the country’s premier statutory body for lawyers stepped up efforts on Sunday to end an unprecedented crisis in the higher judiciary in which the Chief Justice of India (CJI) and four senior judges of the Supreme Court are pitted against each other.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X