കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗ ഇരകള്‍ക്ക് 6500 രൂപ, മധ്യപ്രദേശ് സര്‍ക്കാര്‍ ചാരിറ്റി നടത്തുകയാണോ എന്ന് സുപ്രീംകോടതി

നിര്‍ഭയ പദ്ധതിപ്രകാരം രാജ്യത്ത് ഏറ്റവുമധികം പണം കൈപറ്റുന്ന സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്

Google Oneindia Malayalam News

ദില്ലി: മധ്യപ്രദേശ് സര്‍ക്കാര്‍ ബലാത്സംഗ ഇരകള്‍ക്ക് നല്‍കുന്ന തുകയില്‍ അമ്പരന്ന് സുപ്രീംകോടതി. നിര്‍ഭയപദ്ധതി പ്രകാരം വന്‍ തുക സംസ്ഥാനത്തിന് ലഭിക്കുന്നുണ്ടെങ്കിലും കേവലം 6500 രൂപയാണ് സഹായധനമായി ഇരകള്‍ക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ചാരിറ്റി നടത്തുകയാണോ ഈ പണം കൊണ്ടെന്ന് കോടതി പരഹസിച്ചു. പീഡനത്തിനിരയാവുന്ന പെണ്‍കുട്ടികളോടുള്ള സര്‍ക്കാരിന്റെ സമീപനം ഞെട്ടിക്കുന്നതാണെന്നും കോടതി പറഞ്ഞു.

1

നിര്‍ഭയ പദ്ധതിപ്രകാരം രാജ്യത്ത് ഏറ്റവുമധികം പണം കൈപറ്റുന്ന സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. ഈ പണം എന്തുചെയ്യുകയാണെന്നും കോടതി ചോദിച്ചു. മാനഭംഗത്തിന് ഇരയാക്കപ്പെട്ടവര്‍ക്ക് നല്‍കുന്ന സഹായധനത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ കണക്കുള്ളത്. മധ്യപ്രദേശ് സര്‍ക്കാരിന്റെ സത്യവാങ്മൂലം അനുസരിച്ച് മാനഭംഗം ചെയ്യപ്പെട്ട ഒരാള്‍ക്ക് ശരാശരി 6000 രൂപയാണ് ധനസഹായം നല്‍കുന്നത്. ഇത് ജീവകാരുണ്യപ്രവര്‍ത്തനമല്ല എന്ന് സര്‍ക്കാര്‍ മനസിലാക്കണം.

2

ഇപ്രകാരം ചെയ്യാന്‍ സര്‍ക്കാരിന് എങ്ങനെ സാധിക്കുന്നു. ഇരകള്‍ക്ക് മൂല്യം കണക്കാക്കുന്ന രീതി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞു. രാജ്യത്ത് ഏറ്റവുമധികം ബലാത്സംഗങ്ങള്‍ നടക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. 1951 പേരാണ് സംസ്ഥാനത്ത് മാനഭംഗത്തിന് ഇരകളായവര്‍. ഈ തുക ഇവര്‍ക്ക് നല്‍കുന്നതിലൂടെ അവരെ നാണംകെടുത്തുകയാണ് സര്‍ക്കാരെന്നും കോടതി പറഞ്ഞു. അതേസമയം നിര്‍ഭയ ഫണ്ടിന്റെ തല്‍സ്ഥിതി അറിയിക്കാത്ത ഹരിയാന സര്‍ക്കാരിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്.

English summary
supreme court criticise madhyapradesh government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X