കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാർഷിക നിയമം നടപ്പിലാക്കുന്നത് മാറ്റിവയ്ക്കൂ: അല്ലെങ്കിൽ ഞങ്ങളത് ചെയ്യൂം, സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി: കർഷക സമരം കൈകാര്യം ചെയ്ത രീതിയിൽ കേന്ദ്രസർക്കാരിനെ അതൃപ്തിയറിയിച്ച് സുപ്രീം കോടതി. കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് കോടതി അത് ചെയ്യുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എസ്എ ബോഡ്ബെയാണ് ഈ നിലപാട് സ്വീകരിച്ചത്. അതേസമയം തന്നെ കാർഷിക നിയമം ഈ രീതിയിൽ തന്നെ നടപ്പിലാക്കണമോയെന്നും കോടതി ചോദ്യമുന്നയിച്ചു.

പായ്‌ വഞ്ചിയില്‍ ഒറ്റക്ക്‌ ലോകം ചുറ്റിയ മലയാളി അഭിലാഷ്‌ ടോമി നാവികസേനയില്‍ നിന്ന്‌ വിരമിച്ചുപായ്‌ വഞ്ചിയില്‍ ഒറ്റക്ക്‌ ലോകം ചുറ്റിയ മലയാളി അഭിലാഷ്‌ ടോമി നാവികസേനയില്‍ നിന്ന്‌ വിരമിച്ചു

കാർഷിക നിയമം നടപ്പിലാക്കുന്നതിൽ നിരവധി സംസ്ഥാനങ്ങൾ എതിർപ്പ് അറിയിച്ചുവെന്നും കോടതി ചൂണ്ടിക്കാണിച്ചു. കർഷകരുമായുള്ള ചർച്ചകൾ നടക്കുന്നുവെന്ന നിലപാട് കേന്ദ്രസർക്കാർ ആവർത്തിക്കുമ്പോൾ ഇതിനെയും ചോദ്യം ചെയ്തകൊണ്ടാണ് കോടതി രംഗത്തെത്തിയിട്ടുള്ളത്. എന്ത് ചർച്ചയാണ് നടക്കുന്നതെന്നാണ് ചീഫ് ജസ്റ്റിസ് ചോദിച്ചത്.

supreme-court6-15

രാജ്യത്ത് കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കർഷകരുടെ ആശങ്കകൾ പരിഹരിക്കുന്നതിന് വേണ്ടി കമ്മറ്റിയെ നിയമിക്കണമെന്നും കമ്മറ്റി റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ നിയമം നടപ്പിലാക്കരുതെന്നും കോടതി സർക്കാരിന് മുന്നറിയിപ്പ് നൽകി. സർക്കാർ നിയമം നടപ്പിലാക്കുന്നത് നീട്ടിവെക്കാൻ തയ്യാറായില്ലെങ്കിൽ ഞങ്ങൾക്ക് അത് നടപ്പിലാക്കേണ്ടിവരുമെന്നും കോടതി ചൂണ്ടിക്കാണിച്ചു.

കാർഷിക നിയമം പിൻവലിക്കണമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് കർഷകർ. എന്നാൽ നിയമം പിൻവലിക്കില്ലെന്ന് കേന്ദ്രസർക്കാരും ആവർത്തിച്ച് വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇത് ചോര വീഴുന്ന കഴിയാണെന്നും ചോര വീഴ്ത്താൻ ആഗ്രഹമില്ലെന്നും പ്രശ്നം രമ്യമായി പരിഹരിക്കണമെന്നും കോടതി ഇതോടെ അറിയിച്ചിട്ടുണ്ട്. ആളുകൾ മരിച്ചുവീഴുമ്പോൾ നിയമം നടപ്പിലാക്കുന്നത് നീട്ടിവെക്കുന്നതിൽ എന്താണ് പ്രശ്നമെന്നും കോടതി ചോദിക്കുന്നു. കഴിഞ്ഞ തവണ കർഷക സമരത്തിനെതിരായ ഹർജികളിൽ വാദം കേൾക്കുമ്പോഴും കോടതി ഇതേ ചോദ്യം ഉന്നയിച്ചരുന്നു. എന്നാൽ സർക്കാർ ഇതിന് മറുപടി നൽകിയിരുന്നില്ല. ഇതിലുള്ള അതൃപ്തിയും കോടതി അറിയിച്ചിരുന്നു.

Recommended Video

cmsvideo
Supreme Court proposes stay in implementation of farm laws

English summary
Supreme court criticises Central government on implementing farmers protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X