കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനാഥാലയ രജിസ്‌ട്രേഷന്‍, സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്തം കാണിക്കുന്നില്ലെന്ന് സുപ്രീംകോടതി

ഉത്തരവിത്വബോധമില്ലാത്ത സര്‍ക്കാരാണ് കേരളത്തിലേതെന്ന് കോടതി കുറ്റപ്പെടുത്തി

  • By Vaisakhan
Google Oneindia Malayalam News

ദില്ലി: അനാഥാലയങ്ങളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്ത വിഷയത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. രജിസ്‌ട്രേഷന് ആറുമാസം കൂടി വേണമെന്ന ആവശ്യത്തെ കോടതി പരിഹസിക്കുകയായിരുന്നു. ഉത്തരവിത്വബോധമില്ലാത്ത സര്‍ക്കാരാണ് കേരളത്തിലേതെന്ന് കോടതി കുറ്റപ്പെടുത്തി. നേരത്തെ കോടതി അനാഥാലങ്ങളുടെ രജിസ്‌ട്രേഷന്‍ സംബന്ധമായ രേഖകള്‍ എത്രയും വേഗത്തില്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അലസസമീപനമാണ് സ്വീകരിച്ചത്. ഇതിന് പിന്നാലെ സാവകാശവും തേടിയതോടെ കോടതി വിമര്‍ശനമുന്നയിക്കുകയായിരുന്നു.

1

രജിസ്റ്റര്‍ ചെയ്യാതെ കിടക്കുന്ന ശിശുപരിപാലന കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്കെതിരെ അതിക്രമം നടന്നാല്‍ ആര് സമാധാനം പറയുമെന്ന് ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ ചോദിച്ചു. ഈ കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക പീഡനത്തിനും ഇത്തരം കേന്ദ്രങ്ങളില്‍ നടക്കുന്ന കുട്ടിക്കടത്തിനും ഉത്തരവാദിത്തം ചീഫ് സെക്രട്ടറിക്കായിരിക്കുമെന്നും കോടതി പറഞ്ഞു. ഇതിനായി സത്യവാങ്മൂലം നല്‍കണമെന്നും കോടതി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

2

അതേസമയം അനാഥാലയങ്ങളുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് ഉണ്ടായിരുന്നെന്നും രജിസ്‌ട്രേഷന്‍ നടത്തുന്നതിന് സര്‍ക്കാരിന് ഹൈക്കോടതി സമയം നീട്ടിനല്‍കിയിരുന്നെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കോടതിയുടെ നിര്‍ദേശം സ്വീകരിക്കുന്നതായും സത്യവാങ്മൂലം നല്‍കാന്‍ തയ്യാറാണെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.

English summary
supreme court criticises kerala government on orphanage registration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X