കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വായു മലിനീകരണം; രണ്ട് ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമോ? കേന്ദ്രത്തോട് സുപ്രീംകോടതി

Google Oneindia Malayalam News

ന്യൂഡല്‍ഡഹി: ഡല്‍ഹിയില്‍ വായു മലിനീരകരണവും മൂടല്‍ മഞ്ഞും രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശവുമായി സുപ്രീംകോടതി. വായു മലിനീകരണത്തിനും മൂടല്‍ മഞ്ഞിനും ദീര്‍ഘകാല പദ്ധതികളേക്കാള്‍ എത്രയും വേദം അടിയന്തര പദ്ധതികള്‍ക്ക് രൂപം നല്‍കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് എന്‍ രമണയാണ് കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയത്. സ്ഥിതിയെത്ര മോശമാണെന്ന് നിങ്ങള്‍ കാണുന്നില്ലെയെന്നും ജനങ്ങള്‍ വീടുകളില്‍ പോലും മാസ്‌ക് ധരിക്കേണ്ട സാഹചര്യമാണെന്നും കോടതി ആഞ്ഞടിച്ചു.

ഉത്തർപ്രദേശിൽ ബിജെപി ജയിച്ചേ പറ്റൂ, വിജയം 2024ലേക്കുളള വാതിൽ, വാരാണസിയിൽ അമിത് ഷാഉത്തർപ്രദേശിൽ ബിജെപി ജയിച്ചേ പറ്റൂ, വിജയം 2024ലേക്കുളള വാതിൽ, വാരാണസിയിൽ അമിത് ഷാ

തിങ്കളാഴ്ച കേന്ദ്രത്തിന്റെ നിലപാട് അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. രണ്ട് ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമോയെന്നും എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് കുറക്കാനുള്ള കേന്ദ്രത്തിന്റെ പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബ് ഹരിയാന സര്‍ക്കാരുകള്‍ ഇന്ന് കേന്ദ്ര സര്‍ക്കാരുമായി അടിയന്തര യോഗം ചേരുമെന്ന് കോടതിയെ അറിയിച്ചു. അടുത്ത രണ്ട് മൂന്ന് ദിവസത്തേക്കെങ്കിലും ശുദ്ധവായു ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. ഡല്‍ഹിയിലെ വായു ശ്വസിക്കുന്നത് ഒരു ദിവസം 20 സിഗ്രറ്റ് വലിക്കുന്നത് പോലെയാണെന്ന് കോടതി പറഞ്ഞു.

ph

സാഹചര്യത്തിന്റെ ഗൗരവത്തോട് തങ്ങള്‍ യോജിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. നിലവിലെ ഡല്‍ഹിയിലെ ഏറ്റവും മോശം വായുനിലവാരമാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. അത്‌കൊണ്ട് തന്നെ ജനങ്ങളോട് പുറത്തിറങ്ങരുതെന്നും വീടിനുള്ളില്‍ തന്നെ കഴിയണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. പഞ്ചാബില്‍ വൈക്കോല്‍ കത്തിക്കുന്നതിനെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. പാടത്ത് കൃഷി കഴിഞ്ഞതിന് ശേഷം ഡല്‍ഹിയിലെ സമീപ പ്രദേശങ്ങലില്‍ വൈക്കോല്‍ കത്തിക്കുന്നത് പതിവാണ്. ഇത് ഡല്‍ഹിയില്‍ വായു മലിനീകരണം വര്‍ധിക്കുന്നതിന് കാരണമായെന്ന് അധികൃതര്‍ നേരത്തെ കണ്ടെത്തിയിരുന്നു.

തിരുവനന്തപുരത്ത് തിരുവനന്തപുരത്ത് "കനത്ത മഴ"; നെയ്യാറ്റിൻകരയിൽ പാലം തകർന്നു; റെയിൽ ഗതാഗതം റദ്ദാക്കി

ഇതിനെതിര സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. എന്തിനാണ് കുറ്റം കര്‍ഷകരുടെ മേല്‍ പഴിചാരുന്നതെന്ന് കോടതി ചോദിച്ചു. വൈക്കോല്‍ കത്തിക്കുന്നത് മൂലം വായു മലിനീകരണം ഉണ്ടാകുന്നുവെന്നത് ഒരു ചെറിയ ശതമാനം സാധ്യത മാത്രമാണ്. ബാക്കി കാര്യങ്ങലോ, ഡല്‍ഹിയിലെ വായു മലിനീകരണം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നും കോടതി ചോദിച്ചു. എന്തു തന്നെയായാലും സര്‍ക്കാരിന്റെ പദ്ധതി കോടതിയെ ഉടന്‍ അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. വൈക്കോല്‍ കത്തിക്കുന്ന യന്ത്രം വാങ്ങുന്നതിനായി പല കര്‍ഷകര്‍ക്കും സബ്‌സിഡി ലഭിച്ചിട്ടും അതിന് സാധിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

കായികമായി നേരിടും, പെണ്ണാണെന്ന് നോക്കില്ല; മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണികായികമായി നേരിടും, പെണ്ണാണെന്ന് നോക്കില്ല; മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി

Recommended Video

cmsvideo
ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

കര്‍ഷകരെ ആക്ഷേപിക്കുന്നത് എല്ലാവര്‍ക്കും ഒരു ഫാഷനായി മാറിയെന്നും, പടക്കം നിരോധിച്ചിട്ടും പടക്കം പൊട്ടിച്ചത് നിങ്ങള്‍ കണ്ടില്ലേയെന്നും കോടതി ചോതിച്ചു. എന്നാല്‍ സര്‍ക്കാര്‍ ഒരിക്കലും കര്‍ഷകരെ കുറ്റം പറഞ്ഞിട്ടില്ലെന്ന് സോളിസിറ്റര്‍ തുഷാര്‍ മേത്ത പറഞ്ഞു. വായു മലിനീകരണത്തില്‍ കേന്ദ്രത്തെ മാത്രം കുറ്റം പറയരുതെന്നും സംസ്ഥാന സര്‍ക്കാരിനും പങ്കുണ്ടെന്നും തുഷാര്‍ മേത്ത പറഞ്ഞു. സ്‌കൂളുകള്‍ തുറന്നതോടെ കുട്ടികളും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്ന് ജസ്റ്റിസ് ചന്ദ്രജൂഡ് പറഞ്ഞു. കോവിഡും ഡെങ്കിയും, മലിനീകരണം രൂക്ഷമായ സാഹചര്യ്തതിലാണ് കുട്ടികള്‍ പുറത്ത് പോകുന്നത് കോടതി ആശങ്ക പ്രകടിപ്പിച്ചു.

English summary
supreme court criticize central over rise in air pollution in delhi, will 2 days lockdown implement?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X