കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ തര്‍ക്കഭൂമി കേസ്: സുപ്രീം കോടതി 10ാം തീയതി പരിഗണിക്കും

  • By Aami Madhu
Google Oneindia Malayalam News

അയോധ്യ തര്‍ക്കഭൂമി കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി 10ാം തീയതിലേക്ക് മാറ്റി. ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ്, ജസ്റ്റിസ് എസ് കെ കൗള്‍ എന്നീവര്‍ അധ്യക്ഷരായ ബെഞ്ചാണ് കേസ് വെള്ളിയാഴ്ച പരിഗണിക്കാന്‍ തിരുമാനിച്ചത്. അയോധ്യയിലെ തര്‍ക്കഭൂമി സ്ഥലം മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലാണ് കോടതി പരിഗണിക്കുക.

supreme-court-15332007

ഒക്ടോബര്‍ 29 നായിരുന്നു കേസ് സുപ്രീം കോടതി അവസാനമായി പരിഗണിച്ചത്. കേസ് വേഗത്തില്‍ പരിഗണിക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റേയും സുപ്രീം കോടതിയുടേയും ആവശ്യം. എന്നാല്‍ കേസില്‍ വേഗം തീര്‍പ്പ് കല്‍പ്പിക്കുന്നത് തിരഞ്ഞെടുപ്പ് അടുത്തുവരുന്ന ഘട്ടത്തില്‍ നീട്ട്വെയ്ക്കണമെന്ന വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ കപില്‍ സിബലിന്‍റെ ആവശ്യമുള്‍പ്പെടെയുള്ളവ പരിഗണിച്ച് കേസ് വീണ്ടും ഇന്നത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.

അപ്പീലുകളിലും ഹര്‍ജിയിലും അന്തിമ വാദം എന്ന് തുടങ്ങണമെന്ന കാര്യത്തില്‍ ഇന്നത്തോടെ വ്യക്തത വരും. അയോധ്യയില്‍ ക്ഷേത്ര നിര്‍മ്മാണം വൈകുന്നതിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ ഇപ്പോള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം അയോധ്യയിലെ തര്‍ക്ക ഭൂമി ബുദ്ധ ക്ഷേത്രം ആയി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയും ഇന്ന് സുപ്രീം കോടതി പരിഗണിക്കും.

English summary
Supreme Court to decide bench today for hearing Ayodhya order appeals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X