കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് കാലത്ത് 20,000 കോടിയുടെ സെല്‍ട്രല്‍ വിസ്ത പദ്ധതി, ഹര്‍ജി തളളി സുപ്രീം കോടതി!

Google Oneindia Malayalam News

ദില്ലി: മോദി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സെല്‍ട്രല്‍ വിസ്ത പദ്ധതി സ്റ്റേ ചെയ്യണമെന്ന ഹര്‍ജി സുപ്രീം കോടതി തളളി. രാജീവ് സുരി എന്ന വ്യക്തിയാണ് സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തി വെക്കണം എന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്. ഇരുപതിനായിരത്തോളം കോടി രൂപയാണ് രാജ്പഥ് വികസനത്തിന് ചിലവ് പ്രതീക്ഷിക്കുന്നത്.

കൊവിഡ് ലോക്ക്ഡൗണ്‍ കാരണം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും അതിനാല്‍ കോടികള്‍ ചെലവഴിച്ച് സെന്‍ട്രല്‍ വിസ്ത പദ്ധതി നടപ്പിലാക്കുന്നത് അടിയന്തര ആവശ്യം അല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുളള ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്.

SC

കൊവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ആരും പ്രത്യേകിച്ചൊന്നും ചെയ്യാന്‍ പോകുന്നില്ലെന്നും അതിനാല്‍ തിടുക്കം ആവശ്യമില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സമാനമായ പരാതി സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉണ്ടെന്നും അതിനാല്‍ വീണ്ടും ഹര്‍ജിയുടെ ആവശ്യം ഇല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹര്‍ജിക്കാരനായ രാജീവ് പുരി സെന്‍ട്രല്‍ വിസ്ത പദ്ധതിക്കെതിരെ നേരത്തെയും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

സെന്‍ട്രല്‍ വിസ്ത പദ്ധതിക്ക് ഉപയോഗിക്കുന്ന ഭൂമിയെ സംബന്ധിച്ചാണ് പരാതി. 86 ഏക്കര്‍ ഹരിത ഭൂമിയാണ് പദ്ധതിക്ക് വേണ്ടി ഉപയോഗിക്കുന്നതെന്നും തുറന്നായ പച്ചപ്പ് ആസ്വദിക്കാന്‍ ആളുകള്‍ക്ക് സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സര്‍ക്കാരിന് വേണ്ടി ഹാജരായത്. പാര്‍ലമെന്റാണ് നിര്‍മ്മിക്കുന്നത് എന്നും അതിനോട് ആര്‍ക്ക് എതിര്‍പ്പുണ്ടാകാനാണ് എന്നും തുഷാര്‍ മേത്ത ചോദിച്ചു.

ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസ് അനിരുദ്ധ ബോസും ചേര്‍ന്നാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹര്‍ജി പരിഗണിച്ചത്. പ്രധാനമന്ത്രിക്കുളള വസതിയും ഓഫീസും പുതിയ പാര്‍ലമെന്റ്, ഉദ്യോഗസ്ഥര്‍ക്കുളള കെട്ടിടം എന്നിവ അടക്കമുളള വന്‍ പദ്ധതിയാണ് രാജ്പഥ് വികസനം. എന്നാല്‍ റെയ്‌സിന ഹില്‍ കോംപ്ലക്‌സിലെ ചരിത്രപരമായ കെട്ടിടത്തിന് പുറത്ത് മാറ്റങ്ങളൊന്നും വരുത്തില്ലെന്ന് സര്‍ക്കാര്‍ പറയുന്നു.

നിലവില്‍ പാര്‍ലമെന്റിലെ മുഴുവന്‍ അംഗങ്ങളേയും ഉള്‍ക്കൊള്ളാനുളള സൗകര്യമില്ലെന്നും ചില എംപിമാര്‍ക്ക് ഇരിക്കാനുളള സ്ഥലം ഇല്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. നവംബര്‍ 2021ഓട് കൂടിയാണ് ഇന്ത്യാ ഗേറ്റിനും രാഷ്ട്രപതി ഭവനും ഇടയിലുളള നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനുളള പദ്ധതി. 2022 മാര്‍ച്ചില്‍ പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയാക്കും. 2022ല്‍ രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനത്തില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

English summary
Supreme Court declined to stay the Central Vista project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X