കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനയ്യയുടെ ജാമ്യാപേക്ഷ സുപ്രിം കോടതി പരിഗണിച്ചില്ല; പിന്നില്‍ ഗൗരവമുള്ള കാരണം തന്നെ

  • By Siniya
Google Oneindia Malayalam News

ദില്ലി; രാജ്യദ്രോഹ കുറ്റത്തിനായി അറസ്റ്റ് ചെയ്ത ജെ എന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിച്ചില്ല. ജാമ്യത്തിനായി ഹൈക്കോടതിയെയാണ് ആദ്യം സമീപിക്കേണ്ടത്, കീഴ്‌കോടതി കേസ് തള്ളിയാല്‍ മാത്രമേ മേല്‍ കോടതിയെ സമീപിക്കാന്‍ പാടുള്ളുവെന്നും സുപ്രിം കോടതി വ്യക്തമാക്കി.

കനയ്യയോടൊപ്പം ഇന്ത്യന്‍ മാധ്യമങ്ങളുണ്ട്;ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ വ്യാജം,തെളിവുകള്‍കനയ്യയോടൊപ്പം ഇന്ത്യന്‍ മാധ്യമങ്ങളുണ്ട്;ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ വ്യാജം,തെളിവുകള്‍

എന്തുകൊണ്ടാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാക്കതെന്ന് സുപ്രീം കോടതി അഭിഭാഷകരോട് ചോദിച്ചു. എന്നാല്‍ കനയ്യ അവിടെ സുരക്ഷിതാനല്ലെന്നായിരുന്നു അഭിഭാഷകരുടെ വാദം. ഇരു കോടതിയിലും സുരക്ഷ പ്രശ്‌നമുണ്ടെന്ന് അഭിഭാഷകര്‍ പറഞ്ഞു. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. കനയ്യയ്ക്കും അഭിഭാഷകര്‍ക്കും സുരക്ഷ നല്‍കാന്‍ സുപ്രിം കോടതി നിര്‍ദേശം നല്‍കി.

kanhaiya-kumar-

ഇതേ സമയം ജാമ്യത്തിനായി ഹൈക്കോടതില്‍ ഇന്നു തന്നെ അപേക്ഷ നല്‍കുമെന്ന് കനയ്യയുടെ അഭിഭാഷകര്‍ അറിയിച്ചു. എന്നാല്‍ കനയ്യയുടെ ജാമ്യാപേക്ഷ എത്രയും വേഗം പരിഗണിക്കണമെന്ന് സുപ്രിം കോടതി ഹൈക്കോടതിയോട് നിര്‍ദേശിച്ചു. പാട്യാല ഹൗസ് കോടതിയില്‍ ഉണ്ടായ പ്രശ്‌നത്തെ മുന്‍നിര്‍ത്തിയാണ് അഭിഭാഷകര്‍ കേസ് കീഴ്‌കോടതിയില്‍ വാദിക്കാന്‍ കഴിയുന്നില്ലെന്ന് കാണിച്ചാണ് സുപ്രിം കോടതിയെ സമീപിച്ചത്.

ഇതേ സമയം കനയ്യയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടു. ജാമ്യം അനുവദിച്ചാല്‍ അത് തെറ്റായ സന്ദേശമാകും നല്‍കുക, ഗുരുതരമായ കുറ്റങ്ങളാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. ജാമ്യവും കോടതി വളപ്പില്‍ ഉണ്ടായ ആക്രമവും തമ്മില്‍ ബന്ധമൊന്നുമില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞു.

English summary
Supreme Court declines to hear Kanhaiya Kumar's bail plea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X