ബോളീവുഡ് താരം സല്‍മാന്‍ ഖാന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി
ദില്ലി : റോഡരികില്‍ കിടന്നുറങ്ങുന്നയാളെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ബോളീവുഡ് താരം സല്‍മാന്‍ ഖാന് അനുവദിച്ച ജാമ്യം നിഷേധിക്കണമെന്ന ആവശ്യവുമായി സമര്‍പ്പിക്കപ്പെട്ട ഹര്‍ജി സുപ്രീംകോടതി തള്ളി.
മുംബൈ ഹൈക്കോടതി സല്‍മാന്‍ ഖാന് അനുവദിച്ച ജാമ്യത്തെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയാണ് കോടതി തള്ളിയത്. ജസ്റ്റിസ് എച്ച്.എല്‍ ദത്തുവിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

2002 സപ്തംബര്‍ 28നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. മെയ് ആറിന് സല്‍മാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു. വിവിധ വകുപ്പുകള്‍ പ്രകാരം അദ്ദേഹത്തിന് അഞ്ച് വര്‍ഷം തടവും കോടതി വിധിച്ചിരുന്നു.
സല്‍മാന് ശിക്ഷ വിധിച്ച അന്നു തന്നെ അദ്ദേഹം സമര്‍പ്പിച്ച ജാമ്യ ഹര്‍ജി കോടതി പരിഗണിക്കുകയും ജാമ്യം നല്‍കുകയുമായിരുന്നു. മദ്യലഹരിയിലായിരുന്ന താരം ഓടിച്ചിരുന്ന കാര്‍ റോഡരികില്‍ കിടന്നു


Click it and Unblock the Notifications