ജാമ്യത്തിനായി ആശാറാം ബാപ്പുവിന്റെ പുതിയ'നന്പർ'; കള്ളി കോടതി പിടിച്ചു ; 1 ലക്ഷം രൂപ പിഴയും!!
ആരോഗ്യ പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് ജാമ്യം അനുവദിക്കണമെന്നായിരുന്നു ആസാറാം ആവശ്യപ്പെട്ടത്.
ദില്ലി: വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ആശാറാമിനെതിരെ പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കോടതി ഉത്തരവിട്ടു. ജാമ്യാപേക്ഷയ്ക്ക് ഒപ്പം സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യാജമാണെന്നും സുപ്രീകോടതി വിലയിരുത്തി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 2013 മുതല്‍ ജയില്‍ ശിക്ഷ അനുഭവിയ്ക്കുകയാണ് ആശാറാം.. സൂറത്തിലെ സഹോദരിമാരായ രണ്ട് യുവതികളെ ലൈംഗികമായി പീഡിപ്പിച്ചതിനും ആശാറാമിനും മകന് നാരായണ്‍ സായിക്കുമെതിരെ കേസ് ഉണ്ട്. ജാമ്യത്തിനായി കൃത്രിമ രേഖകള്‍ ഹാജരാക്കിയ ആശാറാമിന് കോടതി 1 ലക്ഷം രൂപ പിഴയും വിധിച്ചു. കീഴ്ക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ആശാറാം സുപ്രീംകോടതി സമീപിച്ചത്.

ആശാറാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കേണ്ടെന്ന് ഡിവിഷന് ബെഞ്ച് നിലപാട് എടുക്കുകയായിരുന്നു. ഇത് ഏഴാം തവണയാണ് ഇയാള്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുന്നത്. 74 വയസ്സുള്ള തനിക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നായിരുന്നു ഇത്തവണ കോടതിയില്‍ പറഞ്ഞത്.
ജയിലില്‍ ആയിരിക്കുമ്പോഴും ആശാറാമിന് മേല്‍ വിവാദങ്ങള്‍ക്ക് കുറവില്ല. ജോധ്പൂരിലെ ഒരു സ്കൂളില്‍ രാജ്യത്തെ സാമൂഹിക പരിഷ്ക്കര്‍ത്താക്കള്‍ എന്ന പേരില്‍ ആശാറാമിന്റെ ജീവചരിത്രം പഠിക്കാന്‍ ഉണ്ടായിരുന്നു. എന്നാല്‍ വ്യാപക എതിര്‍പ്പിനെ തുടര്‍ന്ന് പിന്നീട് ഈ പാഠപുസ്തകം പിന്‍വലിച്ചു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications