കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാമ്യത്തിനായി ആശാറാം ബാപ്പുവിന്റെ പുതിയ'നന്പർ'; കള്ളി കോടതി പിടിച്ചു ; 1 ലക്ഷം രൂപ പിഴയും!!

ആരോഗ്യ പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് ജാമ്യം അനുവദിക്കണമെന്നായിരുന്നു ആസാറാം ആവശ്യപ്പെട്ടത്.

  • By മരിയ
Google Oneindia Malayalam News

ദില്ലി: വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിന്‌റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ആശാറാമിനെതിരെ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കോടതി ഉത്തരവിട്ടു. ജാമ്യാപേക്ഷയ്ക്ക് ഒപ്പം സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യാജമാണെന്നും സുപ്രീകോടതി വിലയിരുത്തി.

Assaram bappu

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 2013 മുതല്‍ ജയില്‍ ശിക്ഷ അനുഭവിയ്ക്കുകയാണ് ആശാറാം.. സൂറത്തിലെ സഹോദരിമാരായ രണ്ട് യുവതികളെ ലൈംഗികമായി പീഡിപ്പിച്ചതിനും ആശാറാമിനും മകന് നാരായണ്‍ സായിക്കുമെതിരെ കേസ് ഉണ്ട്. ജാമ്യത്തിനായി കൃത്രിമ രേഖകള്‍ ഹാജരാക്കിയ ആശാറാമിന് കോടതി 1 ലക്ഷം രൂപ പിഴയും വിധിച്ചു. കീഴ്‌ക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ആശാറാം സുപ്രീംകോടതി സമീപിച്ചത്.

Assaram


ആശാറാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കേണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് നിലപാട് എടുക്കുകയായിരുന്നു. ഇത് ഏഴാം തവണയാണ് ഇയാള്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുന്നത്. 74 വയസ്സുള്ള തനിക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നായിരുന്നു ഇത്തവണ കോടതിയില്‍ പറഞ്ഞത്.

ജയിലില്‍ ആയിരിക്കുമ്പോഴും ആശാറാമിന് മേല്‍ വിവാദങ്ങള്‍ക്ക് കുറവില്ല. ജോധ്പൂരിലെ ഒരു സ്‌കൂളില്‍ രാജ്യത്തെ സാമൂഹിക പരിഷ്‌ക്കര്‍ത്താക്കള്‍ എന്ന പേരില്‍ ആശാറാമിന്റെ ജീവചരിത്രം പഠിക്കാന്‍ ഉണ്ടായിരുന്നു. എന്നാല്‍ വ്യാപക എതിര്‍പ്പിനെ തുടര്‍ന്ന് പിന്നീട് ഈ പാഠപുസ്തകം പിന്‍വലിച്ചു.

English summary
The Supreme Court on Monday dismissed the bail application of self-styled godman Asaram Bapu and ordered a fresh FIR against him for attaching a false medical document along with his plea.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X