കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുശാന്തിന്റെ മരണം സിബിഐ അന്വേഷിക്കും, ഉത്തരവിട്ട് സുപ്രീം കോടതി; മുംബൈ പൊലീസ് തെളിവുകള്‍ കൈമാറണം

Google Oneindia Malayalam News

ദില്ലി: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് ഫയലുകളും തെളിവുകളും സിബിഐക്ക് ഉടന്‍ കൈമാറണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവില്‍ പറയുന്നു. സുശാന്ത് സിംഗിന്റെ പിതാവിന്റെ പരാതിയില്‍ ബീഹാര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത നടപടി ശരിയാണെന്നും കേസ് സിബഐ അന്വേഷിക്കാന്‍ ആവശ്യപ്പെടാന്‍ ബീഹാറിന് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

Sushant Singh

സുശാന്തിന്റെ പിതാവിന്റെ പരാതിയില്‍ ബീഹാര്‍ പൊലീസിന്റെ പരാതിയില്‍ ബീഹാര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട കാമുകി റിയ ചക്രവര്‍ത്തി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. പിതാവിന്റെ പരാതി ശരിയാണെന്ന് ബോധ്യപ്പെട്ട സുപ്രീം കോടതി ബീഹാറിലെ കേസ് അന്വേഷിക്കാന്‍ സിബിഐയോട് ആവശ്യപ്പെടാമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.

Recommended Video

cmsvideo
sushant singh rajput's last video | Oneindia Malayalam

പാറ്റ്‌നയില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന എഫ്‌ഐആര്‍ ബിഹാര്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിനായി ശുപാര്‍ശ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് കേസ് ഏറ്റെടുക്കാന്‍ കേന്ദ്രം സിബിഐയോട് ആവശ്യപ്പെട്ടു. എന്നാല്‍ കേന്ദ്ര തീരുമാനത്തെ എതിര്‍ത്ത മഹാരാഷ്ട്ര രംഗത്തെത്തി. പാറ്റ്‌നയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് മുംബൈ പൊലീസിന് കൈമാറണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യപ്പെടുകയുണ്ടായി. അതേസമയം, മുംബൈ പൊലീസ് ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെയാണ് അന്വേഷണം നടത്തിയത്.

'പ്രധാനമന്ത്രിയെ ജനം തല്ലുമെന്ന് രാഹുൽ പറഞ്ഞു'! സോണിയയേയും രാഹുലിനേയും പ്രതിക്കൂട്ടിലാക്കി ബിജെപി!'പ്രധാനമന്ത്രിയെ ജനം തല്ലുമെന്ന് രാഹുൽ പറഞ്ഞു'! സോണിയയേയും രാഹുലിനേയും പ്രതിക്കൂട്ടിലാക്കി ബിജെപി!

മകന്റെ കാമുകിയായ റി ചക്രവര്‍ത്തിയും കുടുംബവും സുശാന്തിനെ സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നെന്നും മാനസികമായി പീഡിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് സുശാന്തിന്റെ പിതാവ് കെകെ സിംഗ് ബീഹാറില്‍ കേസ് ഫയല്‍ ചെയ്തത്. എന്നാല്‍ സുശാന്ത് സിംഗിന്റെ പിതാവ് ഉന്നയിച്ച എല്ലാ ആരോപണങ്ങളും റിയ നിഷേധിച്ചിരുന്നു. മുംബൈ പൊലീസ് അന്വേഷണത്തെ അസാധുവാക്കാനുള്ള ബീഹാറിന്റെ നീക്കം തിരഞ്ഞെടുപ്പിന് മുന്നോടിയുള്ള രാഷ്ട്രീയ നീക്കമാണെന്നാണ് റിയ കോടതിയില്‍ വാദിച്ചത്.

അസൂയക്കാര്‍ അങ്ങനെ പലതും പറയും, രാജി ആവശ്യപ്പെടുന്നവര്‍ പരമ പിന്തിരിപ്പന്മാരാണ്; പരിഹസിച്ച് ജയശങ്കർഅസൂയക്കാര്‍ അങ്ങനെ പലതും പറയും, രാജി ആവശ്യപ്പെടുന്നവര്‍ പരമ പിന്തിരിപ്പന്മാരാണ്; പരിഹസിച്ച് ജയശങ്കർ

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഇനി ആരില്‍; തിരിച്ചില്ലെന്ന് ഉറപ്പിച്ച് രാഹുല്‍; പിന്തുണച്ച് പ്രിയങ്കയുംകോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഇനി ആരില്‍; തിരിച്ചില്ലെന്ന് ഉറപ്പിച്ച് രാഹുല്‍; പിന്തുണച്ച് പ്രിയങ്കയും

ശ്വാസകോശത്തിൽ അണുബാധ; പ്രണബ് മുഖർജിയുടെ ആരോഗ്യ നില വഷളായതായി മെഡിക്കൽ ബുള്ളറ്റിൻ ശ്വാസകോശത്തിൽ അണുബാധ; പ്രണബ് മുഖർജിയുടെ ആരോഗ്യ നില വഷളായതായി മെഡിക്കൽ ബുള്ളറ്റിൻ

English summary
Supreme Court directs CBI to probe death of Bollywood star Sushant Singh Rajput
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X