സിദ്ദിഖ് കാപ്പന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ചോദിച്ച് സുപ്രീംകോടതി; ഭാര്യയുമായി സംസാരിക്കാം
ദില്ലി: യുപി ജയിലില്‍ നിന്ന് കൊറോണ രോഗം ബാധിച്ച് ആശുപത്രിയിലേക്ക് മാറ്റിയ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ കേസില്‍ ഇടപെട്ട് സുപ്രീംകോടതി. കാപ്പന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് സുപ്രീംകോടതി ആവശ്യപ്പെട്ടു. യുപി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ഹാജരാക്കണം എന്നാണ് നിര്‍ദേശം. ഭാര്യയുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കാന്‍ കോടതി അനുമതി നല്‍കുകയും ചെയ്തു. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും. കേന്ദ്രസര്‍ക്കാര്‍ ബുധനാഴ്ച മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കിയേക്കും.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സിദ്ദിഖ് കാപ്പനെ യുപിയിലെ മഥുരയില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഹത്രാസ് പീഡന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതായിരുന്നു അദ്ദേഹം. ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. യുഎപിഎ, രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഉത്തര്‍ പ്രദേശില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാനാണ് കാപ്പന്‍ എത്തിയത് എന്നായിരുന്നു പോലീസ് വാദം. അതിനിടെയാണ് കഴിഞ്ഞ ദിവസം ഭാര്യ റൈഹാനത്ത് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിട്ടുണ്ടെന്ന് മാധ്യമങ്ങളോട് പറഞ്ഞത്.
ജയിലിലെ ബാത്ത് റൂമിലേക്ക് പോകവെ വഴുതി വീണ് താടിയെല്ലിന് പരിക്കേറ്റിരുന്നു കാപ്പന്. തുടര്‍ന്നാണ് കൊറോണ പരിശോധന നടത്തിയത്. കൊറോണ രോഗം സ്ഥിരീകരിച്ചതിനാല്‍ മഥുരയിലെ കെഎം ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ കട്ടിലില്‍ ചങ്ങലയിട്ട് ബന്ധിച്ചതിനാല്‍ പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുന്നില്ല. ആശുപത്രിയില്‍ നിന്ന് തന്നെ ജയിലിലേക്ക് തന്നെ മാറ്റാന്‍ എന്തെങ്കിലും ചെയ്യണമെന്ന് കാപ്പന്‍ ഭാര്യയോട് ആവശ്യപ്പെട്ടത്രെ.
Recommended Video
തുടര്‍ന്നാണ് അവര്‍ മാധ്യമങ്ങളെ കണ്ടതും രാജ്യവ്യാപരമായ പ്രതിഷേധം ഉയര്‍ന്നതും. കേരള മുഖ്യമന്ത്രിയും രാഹുല്‍ ഗാന്ധിയും വിഷയത്തില്‍ ഇടപെട്ടു. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പ്രധാനമന്ത്രിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും കത്തയച്ചു. എഡിറ്റേഴ്‌സ് ഗില്‍ഡും പ്രതികരണവുമായി രംഗത്തുവന്നു. ഇതിന് പിന്നാലെ ഭാര്യയുടെയും കേരള പത്രപ്രവര്‍ത്തക യൂണിയന്റെയും ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിച്ചത്.
ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ. നടി തനുശ്രീ ദത്തയുടെ പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications