അമരാവതി കുംഭകോണം; ആന്ധ്ര മുഖ്യമന്ത്രിയെ നീക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി
ദില്ലി: അമരാവതി ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ജഡ്ജിക്കെതിരെ ആരോപണം ഉന്നയിച്ച ആന്ധ്ര മുഖ്യമന്ത്രിക്കെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എന്‍വി രമണക്കെതിരെയാണ് ജഗന് മോഹന്‍ റെഡ്ഡി ആരോപണം ഉന്നയിച്ചിരുന്നത്. ജഗനെതിരെ രണ്ട് ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. ജഗന്റെ ആരോപണത്തില്‍ സിബിഐ അന്വേഷണം വേണമെന്നായിരുന്നു ഒരു ഹര്‍ജിയിലെ ആവശ്യം. ജഗനെ ആന്ധ്ര മുഖ്യമന്ത്രി പദവിയില്‍ നിന്ന് നീക്കണമെന്നായിരുന്നു മറ്റൊരു ഹര്‍ജിയിലെ ആവശ്യം. ഇവ സുപ്രീംകോടതി തള്ളി.
ജസ്റ്റിസ് യുയു ലളിതിന്റെ ബെഞ്ച് മുകാകെയാണ് ഹര്‍ജികള്‍ ആദ്യമെത്തിയത്. എന്നാല്‍ അദ്ദേഹം കേസില്‍ നിന്ന് ഒഴിയുകയായിരുന്നു. തുടര്‍ന്ന് ജസ്റ്റിസ് എസ്കെ കൗള്‍, ദിനേശ് മഹേശ്വരി, ഋഷികേഷ് റോയ് എന്നിവരുടെ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. ജഗനെ മുഖ്യമന്ത്രി പദവിയില്‍ നിന്ന് നീക്കണം എന്ന ഹര്‍ജി നിലനില്‍ക്കില്ലെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. പരാതിക്കാരന് എന്താണ് ആവശ്യമെന്നത് സംബന്ധിച്ച് വ്യക്തമായ ധാരണയില്ലെന്ന് കോടതി നിരീക്ഷിച്ചു. ആന്ധ്ര മുഖ്യമന്ത്രി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിന്മേലാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. കത്തുമായി ബന്ധപ്പെട്ട നടപടികള്‍ നേരത്തെ തുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ പ്രത്യേക നടപടി ആവശ്യമില്ലെന്നും ഹര്‍ജികള്‍ തള്ളിക്കൊണ്ട് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
രാഷ്ട്രീയം സൂചിപ്പിച്ച് രമേശ് പിഷാരടി; ധര്‍മജനും വിനായകനും പിന്നാലെ... താരങ്ങളുടെ രാഷ്ട്രീയം
അഭിഭാഷകരായ ജിഎസ് മണി, പ്രദീപ് കുമാര്‍ യാദവ്, എസ്കെ സിങ് എന്നിവരാണ് പൊതു താല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് രമണയെ പരസമായി അപമാനിച്ച ആന്ധ്ര മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി നിരവധി കേസുകളില്‍ പ്രതിയാണെന്നും അദ്ദേഹത്തെ പദവിയില്‍ നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജികള്‍. അടുത്ത ചീഫ് ജസ്റ്റിസ് ആകാന്‍ സാധ്യതയുള്ള ജഡ്ജിയാണ് എന്‍വി രമണ. കള്ളപ്പണം വെളുപ്പിക്കല്‍, അഴിമതി തുടങ്ങി 20ഓളം ക്രമിനില്‍ കേസുകളില്‍ പ്രതിയാണ് ജഗന് റെഡ്ഡി എന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. യാതൊരു അടിസ്ഥാനവുമില്ലാതെയാണ് ജസ്റ്റിസ് എന്‍വി രമണക്കെതിരെ ആന്ധ്ര മുഖ്യമന്ത്രി ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും ഹര്‍ജിയില്‍ വാദിച്ചിരുന്നു.
അലി അക്ബറിന്റെ സിനിമയിലെ താരങ്ങള്‍ ആരൊക്കെ? മൂകാംബികയില്‍ തിരക്കഥ സമര്‍പ്പിച്ചു
ബിജെപി സര്‍ക്കാര്‍ തകര്‍ച്ചയുടെ വക്കില്‍; ഭീഷണി മുഴക്കി ജെജെപി, എംഎല്‍എ പിന്തുണ പിന്‍വലിച്ചു