കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടല്‍ക്കൊല കേസ്, നാവികരുടെ ഹര്‍ജി കോടതി തള്ളി

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികരുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. കേരളതീരത്ത് മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസിലെ പ്രതികളായ ലസ്‌തോറെ മാസിമിലിയാനോയും സാല്‍വത്തോറെ ജിറോണും സമര്‍പ്പിച്ച അപേക്ഷയാണ് കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ചികിത്സക്കായി രണ്ടു മാസം കൂടി ഇറ്റലിയില്‍ തുടരാന്‍ അനുവദിക്കണമെന്നായിരുന്നു ലസ്‌തോറെയുടെ അപേക്ഷ. അതേസമയം, ക്രിസ്തുമസിന് നാട്ടിലേയ്ക്ക് പോകാന്‍ അനുവദിക്കണമെന്നായിരുന്നു സാല്‍വത്തോറയുടെ ആവശ്യം. നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും, ഇന്ത്യക്കാരായ ഇരകള്‍ക്കും അവകാശമുണ്ടെന്നും ആണ് കോടതി പറഞ്ഞത്.

italian-marines

2012ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മത്സ്യത്തൊഴിലാളികളെ നാവികര്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. കേസിന്റെ അന്വേഷണം ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. കുറ്റപത്രം ഇതുവരെ സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ഒരു ഇളവും നല്‍കാന്‍ സാധിക്കില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. തലച്ചോറില്‍ ഉണ്ടായ ആഘാതത്തെ തുടര്‍ന്നാണ് മാനുഷിക പരിഗണന നല്‍കി കോടതി ലസ്‌തോറെയ്ക്ക് നാലു മാസം ഇറ്റലിയില്‍ തങ്ങാനുള്ള അനുവാദം നല്‍കിയത്. എന്നാല്‍ എത്രയും പെട്ടെന്ന് മടങ്ങി വരാനാണ് കോടതിയുടെ നിര്‍ദ്ദേശം.

ജനുവരി 16 വരെയായിരുന്നു ലസ്‌തോറെയ്ക്ക് സമയം അനുവദിച്ചിരുന്നത്. എന്നാല്‍ രണ്ടു മാസം കൂടി സമയം നല്‍കണമെന്നായിരുന്നു അഭിഭാഷകന്‍ സോളി സൊറാബ്ജി ആവശ്യപ്പെട്ടത്. നിയമം എല്ലാര്‍ക്കും ബാധകമാണെന്നാണ് സുപ്രീം കോടതി അറിയിച്ചത്.

English summary
supreme court dismisses marines plea to extend stay in Italy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X